Monday, March 18, 2013

പൂന്തോട്ടം

നവസുദിനത്തിൽ പൊൻകിരണങ്ങൾ
പുല്കിയുണർത്തിയ പുഷ്പങ്ങൾ
ഇതളുകൾ വിടർത്തി മണ്ണിലും വിണ്ണിലും
സുഗന്ധമുയർത്തിയ പുഷ്പങ്ങൾ


മധുരമാം തേനൊന്നു നുകരുവാനണയുന്ന
ശലഭങ്ങൾ പാറിപ്പറന്നു
പൂക്കളും കായ്കളും തേനിൽ തുളുമ്പി
ചുംബനമേറ്റു തുടുത്തു


കുഞ്ഞിക്കുരുവികൾ കളം കളം പാടി
കുരുവിതൻ കൂട്ടിൽ മയങ്ങി
സൂര്യനും ചന്ദ്രനും കാത്തുസൂക്ഷിച്ചു
കുരുവിക്കുരുന്നിനെ എന്നും 







 ഇലകൾ തന്നോരത്ത് തുള്ളികളൊഴുകി
കുളിരും കുളിർമ്മയുമേകി
തണ്ടിലും ശിഖരത്തിനുള്ളിലുമെത്തി
മഞ്ഞിന്റെ സ്നേഹാദരങ്ങൾ


പൂക്കളിലൊന്നിനെ നുള്ളിയടർത്താൻ
കൈവിരൽ മെല്ലെ അടുത്തു
മുള്ളൊന്ന് കൊണ്ടപ്പോൾ ചോര പൊടിഞ്ഞു
വിരലുകൾ പിന്നോട്ടു പോയി

No comments:

Post a Comment