നിന്റെ കണ്ണിൽ പണ്ടു ഞാൻ കണ്ട പ്രണയം
ഒരിക്കലും വാടാതെ നിന്നു
ഓർമ്മതൻ ചെപ്പിൽ എന്റെ മനസ്സിൽ
മായാതെ മങ്ങാതെ നിന്നു
ശിഖരങ്ങളെ പുല്കി ഒഴുകി എത്തുന്നൊരു
മന്ദമാരുതനെ പോലെ
ഓരോ കുരുന്നിനെ പാടി ഉണർത്തുന്ന
അമ്മ മനം പോലെ തോന്നി
ഭൂമിതൻ ഉള്ളിലേക്കാഴ്ന്നിറങ്ങുന്നൊരു
മഴത്തുള്ളികളെ പോലെ
പുഴകളും നദികളും വേർപിരിഞൊഴുകി
ഒടുവിൽ കടലിൽ പോയ് ചേർന്നു
വീണ നാദത്തിൻ ശ്രുതി ലയ താളങ്ങൾ
സപ്തസ്വരങ്ങൾ പോലെ
നീലാകാശത്തിൽ ഏഴുന്നിറങ്ങളാൽ
മഴവില്ല് ചാലിച്ച പോലെ
No comments:
Post a Comment