Wednesday, March 20, 2013

ജീവിക്കാൻ അനുവദിച്ചില്ല




അമ്മതൻ ഗർഭപാത്രത്തിൽ നാംബിട്ടൊരാ ജീവൻ
ബീജ സംയോജനത്തിൻ പരിണാമം
സന്തോഷത്തിരകളാടിയുയർന്നു
മനസ്സിൽ കുളിരേകി രസിച്ചു
മേഘാവൃതമായ് നീലാകാശം
മണിമുത്തുകളായ് മണ്ണിൽ പതിച്ചു

മൊട്ടിൽ നിന്നും പൂവിടരുന്നതും കാത്ത്
കൊതിയോടിരിപ്പു അമ്മ മനം
വായുവും വെള്ളവും ഭക്ഷണവുമേകി
കാത്തുസൂക്ഷിച്ചു പൂമൊട്ടിനെ
നൊമ്പരമേതുമറിയാതെ വിടർന്നൊരാ പൂവിനെ
വാരിപ്പുണർന്നൊന്നു നെറുകിൽ ചുംബിച്ചു



കാറ്റിനും വെയിലിനുമസൂയ തോന്നി
പൂവിനെ വാടിയുണക്കാൻ ശ്രമിച്ചു
സൃഷ്ട്ടിച്ചു ദൈവം ആണെന്ന കൊടുങ്കാറ്റിനെ
വേറിയോടെ പൂവിനെ ഞ്ഞെരിച്ചമർത്തീടുവാൻ
ഇതളുകളോരോന്നായടർത്തി മാറ്റി
ജീവനും ഗന്ധവുമില്ലാതാക്കി
ഒടുവിലാരും തിരിഞ്ഞു നോക്കാത്ത
ഏതോ കുറ്റിക്കാട്ടിലുപേക്ഷിച്ചു
ആ പാവം പൂവിനെ



നിറ കണ്ണുകളോടെ നിരാലംബയായ് നിൽപ്പു
അമ്മ
തന്റെ ഗർഭപാത്രത്തെ പഴിചാരി .

No comments:

Post a Comment