സ്വര്‍ണ്ണ തന്ത്രിയില്‍ നീ ശ്രുതി മീട്ടി
ആ ശ്രുതി കേട്ടു ഞാന്‍ മെല്ലെ മയങ്ങി
നീലാംബരിയായ് എന്‍ കണ്ണുകളെ
നിദ്രയിലാഴ്ത്തി , തഴുകിത്തലോടി
മീട്ടുക മീട്ടുക വീണ്ടും വീണ്ടും
രാഗലയം ഭാവതാളലയം
എന്‍ ധമനികളെ വിളിച്ചുണര്‍ത്തി
സ്വരരാഗത്തില്‍ ലയമായ് മാറി
ഒഴുകി അലയുകയായ്
ആത്മാവില്‍ ശ്രുതിലയമൊഴുകുകയായ്
ഏതോ രാവില്‍ വന്നെന്നെ
പുല്‍കി മെല്ലെ മയക്കി
സ്വരസുധയില്‍ മനം നൃത്തമാടുമ്പോള്‍
എന്‍ കാല്‍ ചിലങ്കകള്‍ താളമിട്ടു
മല്‍ഹാര്‍ രാഗം മഴത്തുള്ളികളില്‍
ഒളിഞ്ഞു മറഞ്ഞിരുന്നു
അറിയാതെന്‍ കാലടികള്‍ നടനമാടി
മയൂര നടനം സിരകളെ
മെല്ലെ മെല്ലെ ഉണര്‍ത്തി
No comments:
Post a Comment