Saturday, March 2, 2013

നിന്നെ ഞാനെന്‍റെ.....





നിന്നെ ഞാനെന്‍റെ പുസ്തകത്താളില്‍ 
ഒളിപ്പിച്ചു വച്ചു പോയി അറിയാതെ 
വെയിലും മഴയും , രാവും പകലും 
കടന്നു പോയതറിയാതെ 
കടന്നു പോയതറിയാതെ 

എന്‍റെയീ സ്നേഹത്തിന്‍ ചുംബനമേറ്റു നീ 
മയങ്ങി വീണു പോയ്‌ അറിയാതെ 
നിന്‍റെ സൗന്ദര്യം ഞാനിന്നറിഞ്ഞു 
ആരുമാരാരും അറിയാതെ 

നിന്‍റെ കണ്‍പീലികള്‍ എന്നെ വിളിച്ചു 
ആരുമാരാരും കേള്‍ക്കാതെ 
ഋതുഭേദങ്ങള്‍ കളിച്ചു രസിച്ചു 
നമ്മെ  തൊട്ടുണര്‍ത്താതെ 

No comments:

Post a Comment