മനസ്സിലൊളിപ്പിച്ച പ്രണയം അവനോട് പറയാനാവാതെ പോയ ഓരോ നിമിഷവും ഓര്‍ത്ത്
അവള്‍ വേദനിച്ചു . മുള്ളിന്മേല്‍ നടക്കുന്നതിനേക്കാള്‍ , തീയില്‍
ചവിട്ടുന്നതിലേക്കാളേറെ ആ ഓര്‍മ്മകള്‍ അവളെ കാര്‍ന്നു തിന്നു.
വേദന
സംഹാരിയുടെ ശക്തി കുറഞ്ഞിരിക്കുന്നു .മയക്കത്തില്‍ നിന്നും ഞെട്ടലോടെ
ഉണര്‍ന്ന അവളുടെ മനസ്സില്‍ അവനെ കുറിച്ചുള്ള ഓര്‍മകളും സ്വപ്നങ്ങളും തളം
കെട്ടി നിന്നു .
മനസ്സിലെ പ്രണയം അറിയിക്കാനാവാതെ വിഷമിച്ച കാലം , ഒന്നും പറയാതെ അവനൊന്ന് മനസിലാക്കിയെങ്കില്‍ എന്ന് തോന്നിയ നിമിഷം , അവനെ കാണാന്‍ കാത്തു നിന്ന പാതയോരങ്ങള്‍ , അവനോട് സംസാരിക്കാനുള്ള അവസരം തേടിയുള്ള യാത്രകള്‍ , തന്നെക്കാളേറെ മറ്റുള്ളവരോട് അവന്‍ അടുപ്പം കാണിച്ചപ്പോള്‍ ഉണ്ടായ ചെറിയ പിണക്കങ്ങള്‍ , തന്‍റെ ഇഷ്ട്ടം അവനെ അറിയിക്കാന്‍ തീരുമാനിച്ച നിമിഷം , പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും സംസാരിക്കാന്‍ നഷ്ട്ടപ്പെട്ട അവസരങ്ങള്‍ , ജീവിതത്തില്‍ പതറി പോയ നിമിഷങ്ങളില്‍ അവന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയ സാഹചര്യങ്ങള്‍ , അവനെ കുറിച്ചോര്‍ത്തു കിടന്ന രാത്രികള്‍ , അവന് നല്‍കാന്‍ വാങ്ങിയ സമ്മാനങ്ങളും ആശംസാകാര്‍ഡുകളും , അവന്‍ മാത്രം വായിക്കാന്‍ എഴുതിയ ഡയറി കുറിപ്പുകള്‍ ഈ മെയില്‍ സന്ദേശങ്ങള്‍ , ഫോണില്‍ സൂക്ഷിച്ചിട്ടുള്ള അവന്‍റെ വാചകങ്ങള്‍ , അവനോടൊപ്പമുള്ള ചെറിയ യാത്രകള്‍ ..
ഇനി മുന്നോട്ടുള്ള അവളുടെ ജീവിതത്തില്‍ ഇവയോന്നുമില്ല.
വേദനയുടെ തീവ്രത വീണ്ടും അവളെ വാരി പ്പുണര്‍ന്നു .
പാതിവഴിയില്‍ എല്ലാം ഉപേക്ഷിക്കുമ്പോള്‍ കാന്‍സര്‍ അവളെ കൊണ്ടു പോകാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.
പാതിവഴിയില്‍ എല്ലാം ഉപേക്ഷിക്കുമ്പോള്‍ കാന്‍സര്‍ അവളെ കൊണ്ടു പോകാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.
No comments:
Post a Comment