Wednesday, March 27, 2013

ഹൃദയത്തിൽ സ്നേഹമായ് .......


ഹൃദയത്തിൽ സ്നേഹമായ് നീ വന്നു
ആത്മാവിൽ പ്രണയമായ് നീ നിറഞ്ഞു
മനസ്സിന്റെ താളമായ് നീ ഒഴുകി
എൻ ജീവനിൽ വിടർന്നു നീ മലരുപോലെ

 


രാവിൻ നിലാവിൽ വെറുതെ നടന്നു
അറിയാതെ മിഴികൾ കണ്ടുമുട്ടി
മനസ്സുകൾ തമ്മിൽ ഒന്നിച്ചു ചേർന്നു
അറിയാതെ അകലങ്ങൾ അകന്നു പോയി
സ്നേഹലാളനങ്ങളിൽ നമ്മൾ നീരാടി
ഒരിക്കലും വാടാതെ കാത്തുസൂക്ഷിച്ചു
കൊതിയോടെ എന്നുമീ സ്നേഹത്തിൻ പൂവിനെ
സൗരഭ്യം നിറയ്ക്കുവാൻ ജീവിതത്തിൽ 



ബാല്യകാലത്തിൽ കളിച്ചു രസിച്ചു
അച്ഛനുമമ്മയുമായി നമ്മൾ
ഓർമ്മതൻ ചെപ്പിൽ ഒളിഞ്ഞൊന്നു നോക്കാൻ
അറിയാതെ നമ്മളൊന്നാഗ്രഹിച്ചു
എന്നും നീ അരികിലുണ്ടാവണമെന്നു ഞാൻ
രഹസ്യമായി നിൻ കാതിൽ ചൊല്ലിയില്ലേ
എന്നുമെന്നെന്നും നമ്മുടെ സ്നേഹം
തളരാതെ തളിരിട്ടു മനസ്സുകളിൽ

No comments:

Post a Comment