സത്യന്‍ അന്തികാട് സംവിധാനം
ചെയ്ത സന്ദേശം എന്ന സിനിമ ഇറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. ഈ
സിനിമ കാണാത്ത മലയാളികള്‍ ഉണ്ടാവില്ല. കോട്ടപള്ളി പ്രഭാകരനും ഐ എന്‍ എസ് പി നേതാവ്
കെ ആര്‍ പിയും സുപരിചിതരാണ് നമുക്ക്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ
സിനിമയിലെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒട്ടും തന്നെ മങ്ങിയിട്ടില്ല. എല്ലാ
കാലത്തും രാഷ്ട്രീയത്തിന്റെ ദൂഷ്യങ്ങള്‍ എന്തൊക്കെ ആണെന്ന്‍ ചൂണ്ടി കാണിക്കാന്‍
പറ്റുന്ന ഒരു സിനിമ.
രാഷ്ട്രീയം എന്തെന്ന്
അറിയാത്തവര്‍ മനുഷ്യര്‍ക്ക് മനസിലാവാത്ത വാക്കുകള്‍ കൊണ്ട് പ്രസങ്ങിക്കുന്നതല്ല
രാഷ്ട്രീയം.സ്വന്തം കുടുംബം നോക്കാതെ, സ്വയം വരുമാനം കണ്ടെത്താതെ തീപ്പൊരി പ്രസംഗം
നടത്തുന്നതുമല്ല രാഷ്ട്രീയം. രാഷ്ട്രത്തെ സേവിക്കുക്ക എന്നതല്ല പ്രധാനം , സ്വയം
സേവിക്കുന്നത് പ്രധാനമെന്ന് തോന്നിക്കുന്നവര്‍ ആണ് രാഷ്ട്രീയത്തെ
മുതലെടുക്കുന്നത്. നാട്ടില്‍ നടക്കുന്ന ഏത് സംഭവത്തെയും രാഷ്ട്രീയ വത്കരിക്കുകയാണ്
പതിവ്. സ്വയം പുകഴ്ത്തിയും എതിര്‍ പക്ഷത്തെ കുറ്റപ്പെടുത്തിയും കളിയാക്കിയും ഓരോ
അഞ്ചു വര്‍ഷവും കടന്നു പോകുന്നു.
കമ്മ്യൂണിസ്റ്റ്
അനുഭാവികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷെ അവരില്‍ പലരും അവര്‍
വിശ്വസിക്കുന്ന ദേവാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷെ ഒരിക്കലും തുറന്നു
സമ്മതിക്കാന്‍ അവരുടെ ഉപ ബോധ മനസ്സ് അവരെ അനുവദിക്കില്ല. കോട്ടപള്ളി തന്നെ
നേതാവിനോട് പറയുന്ന രംഗമുണ്ട് പറയുന്നത് ഒന്ന്‍ പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്.
നമുക്ക് ചുറ്റിലും ഉള്ള യാഥാര്‍ത്ഥ്യവും ഇതില്‍ നിന്നും ഒട്ടും തന്നെ
വ്യത്യാസമില്ല.
രാഷ്ട്രീയക്കാരന്റെ
അപ്പ്രീതിക്ക് അവസരമൊരുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെയും പോലീസുകാരെയും ഇഷ്ടം
പോലെ സ്ഥലം മാറ്റും.ഭരണം കൈയിലുണ്ടെങ്കില്‍ എന്തും ആവാം എന്നുള്ള ലോക്കല്‍
നേതാക്കന്മാര്‍ തന്നെയാണ് മിക്ക പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം. പ്രശ്നങ്ങള്‍
എങ്ങനെ പരിഹരിക്കാം എന്നല്ല സ്വന്തം കഴിവുകളേയും പാര്‍ട്ടിയെയും എങ്ങനെ
പരിപോഷിക്കാം എന്നതായി രാഷ്ട്രീയം.
ചില സീനുകള്‍ക്ക്
കണ്ടിന്യുവിറ്റി നഷ്ടമായിട്ടുണ്ട്. സിനിമയിലെ സഭാഷനങ്ങളെ കുറിച്ച് പറഞ്ഞാല്‍
ഒന്നും വിടാതെ എല്ലാം പറയേണ്ടി വരും.ഇനി അമ്പത് വര്‍ഷം കഴിഞ്ഞാല്‍ ഈ സിനിമ
ജീവിക്കും.
No comments:
Post a Comment