എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുന്ന സമയം ആകുമ്പോള്‍ പുസ്തകങ്ങള്‍ അച്ചടിച്ച് തീര്‍ന്നില്ല എന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്.സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പുസ്തകങ്ങള്‍ തന്നെയാണ് എല്ലാ വര്‍ഷവും അച്ചടി പൂര്‍ത്തിയകുന്നില്ല എന്ന പഴി കേള്‍ക്കുന്നത്.എന്ത് കൊണ്ടാണ് മാറി മാറി വരുന്ന സര്‍ക്കാരിനോ പാര്‍ട്ടിക്കാര്‍ക്കോ ഇതിനൊരു ശാശ്വത പരിഹാരം കണ്ടു പിടിക്കാന്‍ ആവാതെ പോകുന്നത്.സാധാരണ കുടുംബങ്ങളില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് നിലവില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധികവും.ആ കുട്ടികളെയും രക്ഷകര്‍ത്തക്കളെയും സംബന്ധിച്ച് ഈ പുസ്തകം കിട്ടുക എന്നല്ലാതെ മറ്റൊരു മാര്‍ഗമില്ല.ഒരു കുടുംബത്തില്‍ മുതിര്‍ന്ന കുട്ടി പഠിച്ചിട്ടുണ്ടെങ്കില്‍ ആ കുട്ടിയുടെ പുസ്തകം വച്ചെങ്കിലും ഇളയ കുട്ടിക്ക് പഠിക്കാം.പക്ഷെ എല്ലാ വീട്ടിലും എല്ലാ കുട്ടികള്‍ക്കും അത് പ്രായോഗികമല്ല.
എല്ലാ വര്‍ഷവും പുസ്തകം അച്ചടിക്കുന്നതിനു പകരം ഒരു വര്‍ഷം അച്ചടിക്കുന്ന
പുസ്തകത്തിന്റെ പേപ്പര്‍ നിലവാരം ഉയര്‍ത്തുകയും അങ്ങനെ പുസ്തകങ്ങള്‍ സ്കൂളിലെ വായന
ശാലകളില്‍ സൂക്ഷിച് അടുത്ത വര്‍ഷങ്ങളില്‍ ഉപയോഗിച്ചുകൂടെ ? അത് വഴി പേപ്പര്‍
ലാഭിക്കാം മരങ്ങള്‍ മുറിക്കാതെ സംരക്ഷിക്കാം. ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഈ
സമ്പ്രദായമാണ്. എന്ത് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ അത് നടപ്പിലാക്കി
കൂടാ ? സിലബസ് മാറുന്ന സമയത്ത് മാത്രം അടുത്ത അച്ചടിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയാവും.
ചെലവ് കുറയ്ക്കാം. ആ പണം ഉപയോഗിച്ചു സ്കൂള്‍ മോടി പിടിപ്പിക്കാം.സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാം.
കുട്ടികളെ കുടുതല്‍ വായനശാലയിലേക്ക് ആകര്‍ഷിക്കാം.
നിലവിലെ പുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ തീരെ ഗുണം
ഇല്ലാത്തതാണ്.ആ പേപ്പര്‍ ദീര്‍ഖ നാള്‍ സൂക്ഷിക്കാനാവില്ല. പുസ്തകത്തിന്റെ കവര്‍
പേജ് എല്ലാം ഗുണ നിലവാരം കൂടണം.എങ്കില്‍ മാത്രമേ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍
കഴിയു. ഇങ്ങനെ ഒരു രീതി നടപ്പിലാക്കിയാല്‍ എത്രയോ കുട്ടികള്‍ക്ക് ഗുണം ചെയ്യും.
മാത്രമല്ല പുസ്തകം വാങ്ങാന്‍ കാശ് വേണ്ട . ആ അധ്യാന വര്‍ഷം കഴിഞ്ഞാല്‍ പുസ്തകം
തിരിച്ച് ഏല്‍പ്പിക്കണം. മാറ്റങ്ങള്‍ ഇല്ല എങ്കില്‍ തുടര്‍ന്നും പുസ്തകം പുതിയതായി
വരുന്ന കുട്ടികള്‍ക്ക് ഉപയോഗിക്കാം.
No comments:
Post a Comment