ernest hemingwayയുടെ ആഫ്രിക്കന്‍ പര്യടനവുമായി
ബന്ധപ്പെട്ട ഒരു യാത്ര വിവരണം മുന്‍പ് വായിച്ചിട്ടുണ്ട്. പക്ഷെ കഥ ഇത് ആദ്യം.
എഴുത്തുക്കാരന് നോബല്‍ സമ്മാനം വാങ്ങി കൊടുത്ത കഥയാണിത്. ഇതൊരു വലിയ കഥ അല്ല,
ഒരുപാട് കുടുംബങ്ങുലും കഥാപാത്രങ്ങളും ഇല്ല എന്നാല്‍ ഒരു വിഭാഗം ആളുകളെ കുറിച്ച്
വിശാലമായ് എഴുതിയിട്ടുണ്ട്.
പ്രായം ചെന്ന സാന്റിയാഗോ എന്ന ക്യൂബന്‍ മുക്കുവന്
ആണ് പ്രധാന കഥാപാത്രം. അയാളുടെ സഹായത്തിനു നില്‍ക്കുന്ന ഒരു പയ്യന്‍ ആണ് അയാളുടെ
ഏക ആശ്വാസം.ദിവസങ്ങളായ് കടലില്‍ പോകുന്ന അയാള്‍ക്ക് മീനൊന്നും കിട്ടുന്നില്ല.ആ
കാരണത്താല്‍ മറ്റുള്ളവര്‍ അയാളെ കളിയാക്കുകയും ഒന്നിനും കൊള്ളില്ല എന്നൊക്കെ
പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യും. പക്ഷെ ഇതൊന്നും കേട്ട് തളരാതെ വീണ്ടും കടലിലേക്ക്
പോകുന്ന അയാള്‍ തിരികെ വരുന്നത് വലിയ ശാര്‍ക്കിനെയും കൊണ്ടാണ്.കഥ ഇത്രേ ഉള്ളു.
സത്യത്തില്‍ ചെറു കഥയ്ക്ക് തിരഞ്ഞെടുക്കുന്ന ഒരു വിഷയം എടുത്ത് വിപുലീകരിച് നോവല്‍
ആക്കി എന്ന്‍ തന്നെ പറയാം.
വാക്കുകള്‍ കൂടുതലും മത്സ്യ ബന്ധനവുമായി
ബന്ധപ്പെടതാണ്. നമ്മള്‍ വള്ളവും വലയും എന്നൊക്കെ പറയുന്ന പോലെ അവര്‍ക്ക് അവരുടെതായ
വാക്കുകള്‍. ചൂര മീനാണ് tuna എന്ന്‍ പറഞ്ഞിരിക്കുന്നത്.ഒരു മുക്കുവ സമൂഹത്തില്‍
ഉണ്ടാകുന്ന ചെറിയ ഒരു സംഭവം ആണ് പ്രമേയം.സാന്റിയാഗോ ഉള്‍കടലില്‍ കാണുന്ന മീനുകള്‍
കാഴ്ച്ചകള്‍ പക്ഷികള്‍.ഫ്ലയിംഗ് മീനുകളെ കുറിച്ച് വായിക്കുന്നത്
ആദ്യമായിട്ടാണ്.ഇതില്‍ വായിച്ചതിനു ശേഷം അപ്പ്രതീക്ഷിതമായി അതിന്റെ ഒരു വീഡിയോ
ഫേസ് ബുക്കില്‍ കാണുകയും ചെയ്തു. ഉള്‍കടലില്‍ ഒറ്റയ്ക്ക് വെള്ളവുമായി സാന്റി
ഒറ്റപ്പെട്ടു പോകുന്നു.ഇടയ്ക്ക് തോന്നും ആ പയ്യന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന്.
പക്ഷെ ഇല്ല.ഒരു കുപ്പി വെള്ളം മാത്രം. ഒടുവില്‍ വിശപ്പ് സഹിക്കാന്‍ വയ്യാതെ മീന്‍
പിടിച്ച് വേവിക്കാതെ കഴിക്കും.സത്യത്തില്‍ നമ്മള്‍ അകപ്പെട്ടു പോകുന്ന അവസരങ്ങളില്‍
വിശപ്പ് കൊണ്ട് നമ്മള്‍ എന്തും ചെയ്തു പോകും. വലയില്‍ കുടുങ്ങുന്ന ഒരു മീന്‍
സാന്റിയെയും കൊണ്ട് ഏതൊക്കെ ദിശകളിലേക്ക് നീങ്ങും. രാവും പകലും ഉറച്ച മനസ്സോടെ
കാണാത്ത ആ മീനിനെ സ്വന്തമാക്കാന്‍ അവസരം കാത്തിരിക്കും. പൊതുവില്‍ ആരും തന്നെ പകല്‍
സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകാറില്ല കാരണം സൂര്യതാപം തന്നെ.ചുട്ടു പൊള്ളുന്ന
പകലില്‍ കടലില്‍ പോയി മീന്‍ പിടിക്കാന്‍ എളുപ്പമല്ല.പക്ഷെ രണ്ടു പകലുകള്‍ ആണ്
സാന്റി കടലില്‍ കഴിയുന്നത്.കര കാണാന്‍ പോലുമില്ല.കടല്‍ പുതിയ അനുഭവം അല്ലാതിരുന്നിട്ടു
പോലും കടലിന്റെ മണം സാന്റിയഗോയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.അതൊരു പൊതുവായ
കാര്യമാണ് ശീലംഇല്ലാത്തവര്‍ക്ക് ഉള്‍ക്ടലിന്റെ ഗന്ധം nausea ഉണ്ടാക്കും.പല സിനിമകളില്‍
കണ്ടിട്ടുണ്ട് ചിലരുടെ അനുഭവങ്ങള്‍ കേട്ടിട്ടുമുണ്ട്.
ഈ പുസ്തകം അനുഭവമാണ്.കടലിനെയും ഒരു മനുഷ്യന്റെ
ദ്രിട നിശ്ചയത്തെയും കുറിച്ചുള്ള അനുഭവം.ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങള്‍ ഉള്ളവര്‍ക്ക്
വിജയം ഉറപ്പാണ്.പ്രതീക്ഷയും നേടി എടുക്കണം എന്നുള്ള മനസ്സും ഉണ്ടെങ്കില്‍ പ്രായം
ഒന്നിനും ഒരു പ്രശ്നമല്ല.നൂറ് പേജുകള്‍ പോലും ഇല്ല എന്നാലും എത്രയോ കുഞ്ഞ് കുഞ്ഞ്
കഥകള്‍ വായിച്ച പോലെ.
No comments:
Post a Comment