2014 ലെ മാന്‍ ബുക്കര്‍ സമ്മാനം നേടിയ പുസ്തകം. പൊതുവേ
അവാര്‍ഡ് കിട്ടുന്ന പുസ്തകം ഞാന്‍ വാങ്ങി വായിക്കുന്നത് കുറവാണു. കാരണം മിക്ക
തവണയും അത് മുഴുമിക്കാറില്ല. അതിനു മുന്നേ ഞാന്‍ അത് അടച്ചു വൈക്കുകയാണ് പതിവ്.
ഇത് അങ്ങനെ അല്ല.വാങ്ങിയിട്ട് കുറച്ചു നാളായി, വായിക്കുന്നത് ഈയിടെ ആണ്. ഒന്നിലധികം
തവണ വായിച്ചു തുടങ്ങി. വീണ്ടും പല കാരണങ്ങള്‍ കൊണ്ട് തുടരാന്‍ ആവാതെ വീണ്ടും
തുടങ്ങേണ്ടി വന്ന പുസ്തകം ആണിത്. എഴുത്തുക്കാരന്റെ മറ്റൊരു പുസ്തകവും ഞാന്‍
വായിച്ചിട്ടില്ല പരിചയവും ഇല്ല.
ഡോരിഗോ ഇവാന്‍ എന്ന വിദ്യാ സമ്പന്നന്‍ ആയ ഡോക്ടര്‍
ആണ് കഥ നായകന്‍. ജപ്പാന്‍ ആധി പത്യത്തില്‍ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലം.ഏഷ്യക്കാരായ
അടിമകളെ മൃഗീയമായി പീഡിപ്പിച്ച് , ഭക്ഷണവും വെള്ളവും ഇല്ലാതെ മരണത്തോട് മല്ലിട്ട്
നടക്കുന്നവര്‍. കാട് വെട്ടി തെളിച് റെയില്‍ പാളം ഇടാനുള്ള ശ്രമമാണ്. അതിനിടയില്‍
ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ കൊണ്ട് നോവല്‍ നിറഞ്ഞിരിക്കുന്നു. ഒരു ഡോക്ടര്‍ എന്ന
നിലയ്ക്ക് മാത്രമേ ഡോരിഗോയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുള്ളൂ.ഉത്തരവുകള്‍
നടപ്പിലാക്കാന്‍ വേണ്ടി ചുറ്റുമുള്ളവരുടെ വേദനയും കഷ്ടപാടും കണ്ടില്ലെന്നു
നടിച്ചുള്ള ജീവിതം. കാട്ടില്‍ വെളിച്ചവും വീടുമില്ലാതെ എത്രയോ ദിവസങ്ങള്‍. യുദ്ധം
അവസാനിച്ചിട്ടും മനുഷ്യന്റെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല.
ആമി , ഡോരിഗോയുടെ
അമ്മാവന്റെ ഭാര്യ. എന്നിട്ടും അവരുമായി ഡോരിഗോ അടുത്തു. സംഭവിക്കാന്‍ പാടില്ലാത്ത
ഒരുപാട് നമുക്ക് ചുറ്റിലും തുടരുന്നു. എന്നിട്ടും യുദ്ധത്തിനു ശേഷം മടങ്ങി വരുന്ന
ഡോരിഗോ എല്ലാ എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ജീവിക്കുന്നു. ആമി ആദ്യ കാലങ്ങളില്‍
ഓര്‍മ്മ ആയി അവശേഷിച്ചു കാലം പിന്നിട്ടപ്പോള്‍ എല്ലാം അവസാനിച്ചു. നമ്മുടെ ലോകം
ചിലപ്പോ മഞ്ഞു പോലെ ഉരുകും. ഒരാളെ സ്നേഹിക്കും അത് തിരിച്ചു കിട്ടാതെ വരുമ്പോള്‍
ലോകം അവസാനിക്കുന്നതായി തോന്നും. ആമിയുമായുള്ള ബന്ധം ഏതൊക്കെ അവസരത്തില്‍
ഡോരിഗോയ്ക്ക് അങ്ങനെ ആയിരുന്നു.
മനുഷ്യ
ഗണത്തിന്റെ ആര്‍ത്തിയും ആവേശവും വാശിയും ദുരിതത്തില്‍ ആക്കുന്നത് സാധാരണ ജന
വിഭാഗത്തെയാണ്. സ്വന്തം കുടുംബം മാത്രം സ്വപ്നം കണ്ടു നടക്കുന്നവരാണ് യുദ്ധത്തില്‍
സ്വപ്‌നങ്ങള്‍ നഷ്ടപ്പെടുന്നവര്‍. ആഹ്വാനം ചെയുന്നവരും ഉത്തരവുകള്‍ ഇടുന്നവരും
ഒന്നും അറിയാത്തവരായി അവശേഷിക്കും. എന്നും മാനവ രാശി നില നില്‍ക്കുന്നത് ഇത്തരം
യുദ്ധങ്ങളുടെയും നഷ്ട്ടപെടലുകളുടെയും നടുവിലാണ്.
No comments:
Post a Comment