കേരളം ഉറ്റു നോക്കിയിരുന്ന നിയമ സഭ ഇലക്‌ഷന്‍ ഇന്ന്‍ കഴിഞ്ഞു. ഇനി രണ്ടു ദിവസം
കൂടി കാത്തിരുന്നാല്‍ മാത്രമേ ഫലം അറിയാന്‍ സാധിക്കു.രണ്ടു ദിവസം പാര്‍ട്ടികള്‍ക്കും
ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വിഷയങ്ങള്‍ക്ക് പഞ്ഞം കാണില്ല.
b j p പറയുന്ന കാര്യം അവരുടെ ഭഗത് അഴിമതി ഇല്ല എന്നാണ്. അധികാരത്തില്‍
ഇരുന്നാല്‍ അല്ലേ അഴിമതി ചെയ്യാനുള്ള സമയം കിട്ടു. അപ്പോ പിന്നെ അവര്‍ അഴിമതിയില്‍
ഇല്ല എന്ന്‍ പറയുന്നതില്‍ അര്‍ഥമില്ല.കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത് വരെ
താമര വിരിഞ്ഞിട്ടില്ല. പിന്നെങ്ങനെ ആണ് അവര്‍ അഴിമതി ചെയ്യുന്നത്.
ഇന്ത്യയില്‍ b j p വന്നാല്‍ കള്ള പണം തിരിച്ചു കൊണ്ട് വരുമെന്ന് പറഞ്ഞു
എന്നിട്ട് വിജയ് മല്ല്യ എന്ന വ്യക്തിയെ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ പോലും
കഴിയുന്നില്ല. എന്താണ് b j p ചെയ്തത്
എന്ന്‍ ചോദിച്ചാല്‍ മോദി കുറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇനി മോദി പോകാത്ത
രാജ്യങ്ങള്‍ ഭൂപടത്തില്‍ ഉണ്ടാവില്ല എന്ന അവസ്ഥയാണ്. തൊഴില്‍ ഇല്ലായ്മ ഇന്നും നില
നില്‍ക്കുന്നു. വില കയറ്റം ഒരു മാറ്റവും ഇല്ല. ഇതൊന്നും പോരാത്തതിനു tax സ്ലാബ്
ഒരു മാറ്റവുമില്ല. ശമ്പള പരിഷ്ക്കരണം അതുമില്ല. ലോക വിപണിയില്‍ ക്രുട് എണ്ണയ്ക്ക്
ബാരല്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍ വിലയ്ക്ക് ഒരു മാറ്റവുമില്ല. കുറെ
ബാങ്ക് അക്കൗണ്ട് തുടങ്ങനെന്ന പേരില്‍ ജന് ധന യോജന .ഇതിന്റെ പേരില്‍ തുടങ്ങിയ
എത്ര അക്കൗണ്ട് ഇടപാടുകള്‍ നടക്കുന്നുണ്ട്.
കേരളത്തില്‍ വന്ന് കേരളം സോമാലിയ ആണെന്ന്‍ പറഞ്ഞതാണോ b j p യ്ക്ക് വോട്ട്
ചെയ്യാനുള്ള യോഗ്യത. ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ കൊള്ളാവുന്ന ഒരു സംസ്ഥാനം
കേരളം ആണ്. അത് ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിന്റെ പല
ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് മലയാളികള്‍. കേരളം സോമാലിയ ആണോ അല്ലയോ എന്ന്‍
തിരിച്ചറിയാനുള്ള ബുദ്ധിയും മാനസിക വളര്‍ച്ചയും മലയാളിക്ക് ഉണ്ട്. വികസനത്തിന്റെ
പേരില്‍ ഗുജറാത്തിലെ പാവപ്പെട്ട ജനങ്ങളെ അവഗണിച്ച മോദി സര്‍ക്കാരിന്റെ വാക്കുകളില്‍
ഒളിഞ്ഞു കിടക്കുന്ന ജാതി എന്ന രാക്ഷസനെ തിരിച്ചറിയാന്‍ മലയാളിക്ക് കഴിവുണ്ട് എന്ന്‍
ഉറച്ചു വിശ്വസിക്കുന്നു.
ഒരു b j p നേതാവിന്റെ ഇലക്‌ഷന്‍ പ്രചരണ വാചകം വാര്‍ത്തയില്‍ കേട്ടു. l d f
സ്ഥാനാര്‍ഥി താഴെക്കിടയില്‍ ഉള്ള സാധാരണ കാരനായ കര്‍ഷകനാണ്. u d f മേല്‍
തട്ടിലുള്ള ഒരാളെയാണ് തിരഞ്ഞെടുത്തത്. ഇതിനെ എങ്ങനെ വിലയിരുത്തുന്നു എന്ന്‍
ചോദിച്ചപ്പോള്‍ b j p നേതാവ് പറഞ്ഞത് “ എനിക്ക് ലോ caste ന്റെയും അപ്പര്‍ caste
ന്റെയും വോട്ട് കിട്ടുമെന്ന്” ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരാളെ എങ്ങനെ
ആണ് ജനങ്ങള്‍ തിരഞ്ഞെടുക്കുക.
കുമ്മനം രാജശേഖരന്റെ പ്രചരണ വാചകം അദ്ദേഹം അവിവാഹിതനാണ്. അത് കൊണ്ട്
അദ്ദേഹത്തിന് വോട്ട് നല്‍കണം. അങ്ങനെ എങ്കില്‍ വിവാഹം ചെയ്ത് ഭാര്യയെ ഉപേക്ഷിച്ച
മോദി ആണോ ഇന്ത്യയിലെ ആണുങ്ങളുടെ പ്രതി ഭിംബം. ഇങ്ങനെ ആണോ ഇന്ത്യയിലെ ആണുങ്ങള്‍
പെണ്ണുങ്ങളെ കാണുന്നത്. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച വ്യക്തി ആണോ നാടിനു വേണ്ടി
ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത് ? എന്തൊരു വിരോധാഭാസം ആണിത്.
കേരളത്തില്‍ വിദ്യാ സമ്പന്നര്‍ കൂടുതലാണ്. ആ വിഭാഗത്തിന് ആവശ്യമായ ജോലിയാണ്
ഇല്ലാത്തത് . അത് മാറണം. തൊഴില്‍ സംരംഭങ്ങള്‍ പുതിയതായി വരണം.ഇന്ത്യന്‍ പ്രധാന
മന്ത്രി വന്ന പ്രചരണം നടത്തിയത് കൊണ്ട് മാത്രം താമര വിരിയില്ല.പക്ഷെ ഇന്ന്‍
ഇല്ലാതാവുന്ന ഒരു വിഭാഗം എന്ന്‍ പറയുന്നത്, സര്‍ക്കാര്‍ കോളേജ് കാമ്പസുകളില്‍
മാത്രമാണ് രാഷ്ട്രീയം ഉള്ളത് അത് കൊണ്ട് രാഷ്ട്രീയ നിലപാടുകള്‍ കുറവാണു. ഏതൊക്കെ
പാര്‍ട്ടി എന്തൊക്കെ ചെയ്തു എന്നത് പലപ്പോഴും അറിയാതെ പോകുന്നു. സോഷ്യല്‍
മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ മാത്രമാണ് പല പുത്തന്‍ വോട്ടര്‍മാര്‍ക്കും ആശ്രയം.വോട്ട്
വിഭജനത്തിനു അതൊരു കാരണമാകും.വോടിംഗ് ബൂത്തില്‍ പോയപ്പോള്‍ എനിക്ക് തോന്നിയത്
വരുന്ന പല സ്ത്രീകള്‍ക്കും ആര്‍ക്കു ചെയ്യണം എന്നറിയില്ല. ഉയര്‍ന്ന flux ന്റെയും
വാചകതിന്റെയും പുറത്താണ് അവരുടെ തീരുമാനങ്ങള്‍.നാളെ എന്താവും എന്ന്‍ ചിന്തിച്ച്
വോട്ട് ചെയ്യുന്നവര്‍ കുറവാണ്.ആര് വന്നാലും കേരളം ഇങ്ങനെ തന്നെയാണ് എന്ന നിലപാടാണ്
തെറ്റ്. l d f ആയാലും u d f ആയാലും വ്യത്യാസം ഉണ്ട്. ഓരോ അഞ്ചു വര്‍ഷത്തെ
കണക്കുകള്‍ മാത്രം നോക്കിയാല്‍ നമുക്കത് വ്യക്തമാവും.ഈ ഇലക്‌ഷന്‍ l d f ഇനു
പ്രധാനം തന്നെയാണ്. പരോക്ഷമായി ജാതിയുടെ പേരില്‍ അടിയും വഴക്കും ഇല്ലാത്ത നാടാണ്
നമ്മുടേത്. ആ സമാധാനം എന്നും ഉണ്ടാവണം. അത് തകര്‍ക്കാന്‍ ഒരു ശക്തിയും അനുവദിച്ചു
കൊടുക്കരുത്.
രണ്ടു ദിവസം കാത്തിരിക്കാം മലയാളികള്‍ എഴുതിയ സ്വന്തം വിധി എന്താണെന്ന്‍
അറിയാന്‍.
No comments:
Post a Comment