തളിര്‍ ലത പൂക്കുന്ന
മുളംകാടുകള്‍
കുളിര്‍ക്കാറ്റും ഇളം
തെന്നലും വീശുമ്പോള്‍
മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങള്‍
വിടര്‍ന്നു
ഈ ലോകമാകെ പറന്നു കാണാന്‍
ചിറകുകള്‍ തളരാതെ ഉയരും
സൂര്യകിരണങ്ങള്‍ക്കിടയിലൂടെ
മഴവില്ലിന്‍ ഏഴു നിറങ്ങള്‍
വര്‍ണ്ണ ശലഭമായി തേന്‍
നുകരും
രാഗങ്ങള്‍ മേഘങ്ങളാകും
സ്വരരാഗ മഴയായ്
പെയ്തിറങ്ങും
ആകാശം നെഞ്ചോട് ചേര്‍ന്നു
മേഘങ്ങളായി ചെന്നു
പുല്കിടുമ്പോള്‍
കരലാളന സ്പര്‍ശത്താല്‍
അസ്തമന സൂര്യനെ പോലെ മാറി
ഭാവങ്ങള്‍ രൂപങ്ങളായി
മനസ്സിലിന്നാനന്ദം അലതല്ലി
No comments:
Post a Comment