Sunday, May 22, 2016

കാലം




ഇരു മിഴിയും കനവുകളും
അലിഞ്ഞൊഴുകും കാലം
നിനവുകളും പകലുകളും
സ്വയമുരുകും കാലം
തിരിതെളിയും സന്ധ്യകളില്‍
ജയമുയരും കാലം

കുളിരേകും ഇളം കാറ്റില്‍
കുറുമൊഴികള്‍ പറന്നുയര്‍ന്നു
ഉയരാന്‍ വൈകിയോ
ദലമര്‍മ്മരങ്ങള്‍
കൊണ്ടു പോകരുതെ

അരുവികളും കുരുവികളും
നടനമാടും കാടുകളില്‍
ഒന്നായ് ചേരുവാന്‍
നാം കൂട് കൂട്ടിയ –
തോര്‍ക്കുകില്ലേ നീ

കൂട് കൂട്ടും ചില്ലകളില്‍
കൂടണയാന്‍ വരികില്ലേ
അകലാനാകുമോ
ഒരു ഷോണരേഖയായ്
മാഞ്ഞു പോകരുതെ

No comments:

Post a Comment