Tuesday, May 17, 2016

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്



ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ് എന്ന്‍ കേള്‍ക്കാത്ത മലയാളികള്‍ കാണില്ല. ചാക്കോ മാഷിന്റെ പ്രശസ്തമായ പ്രസ്താവന സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയുന്ന ആളുകള്‍ നമുക്ക് ചുറ്റിലും ഉണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിങ്ങളും കണക്ക് പഠിക്കുന്നുണ്ടല്ലോ , നിങ്ങളോട് ചോദിച്ചോട്ടെ കണക്ക് നിങ്ങളുടെ ജീവിതത്തില്‍ പ്രായോഗികമായി എത്രത്തോളം ഉപയോഗിക്കാറുണ്ട് ? നിങ്ങള്‍ക്ക് കണക്കിനോടുള്ള സമീപനം എന്താണ് ?
സത്യത്തില്‍ കണക്കിനെ നമ്മള്‍ എന്തിനാണ് ഇത്രയും ഭയക്കുന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ കണക്ക് സര്‍ എന്ന്‍ കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന പ്രകൃതമാണ് നമുക്ക്. അത്തരം ഭയം കൊണ്ടാണ് ആ വിഷയം നമുക്ക് ഇഷ്ടപെടാതെ പോകുന്നത്. മറ്റ് വിഷയങ്ങളെ ഞാന്‍ താഴ്ത്തി പറയുകയല്ല പക്ഷെ കണക്കിന് ഒരു സൗന്ദര്യം ഉണ്ട്. അത്ര എളുപ്പത്തില്‍ കാണാന്‍ പറ്റാത്ത ഒരു ആന്തരിക സൗന്ദര്യം . പുരുഷന്റെ സൗന്ദര്യം അവന്റെ പെരുമാറ്റത്തില്‍ ആണെന്ന്‍ പറയില്ലേ അത് പോലെ കണക്കിന്റെ സൗന്ദര്യം ആ വിഷയം ഉള്‍ക്കൊണ്ടാല്‍ മാത്രമേ അറിയാന്‍ കഴിയു. ഏതൊരു വിഷയം നമ്മള്‍ എടുത്താലും സംഖ്യകള്‍ ഉണ്ടാകും , അല്ലെങ്കില്‍ ആര്‍ട്സ് വിഷയമാണെങ്കില്‍ കണക്കെടുപ്പ് ഉണ്ടാവും, അതുമല്ലെങ്കില്‍ ഒരു കൂട്ടം ആളുകളെ ആസ്പദമാക്കി ഉള്ള പഠനം.എവിടെയും കണക്ക് ഉണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
i s r o interview നിങ്ങള്‍ പോകുമ്പോള്‍ കണക്കിന്റെ ഉപയോഗം എന്താണെന്ന്‍ അവര്‍ ചോദിക്കും. കണക്കില്ലാതെ എന്ത് സ്പേസ് മിഷന്‍. റോക്കറ്റിന്റെ നീളം, വീതി. തൂക്കം, ഇതെല്ലാം കണക്കല്ലേ . അതിന്റെ വേഗത, സമയം ,ദൂരം കണക്കല്ലേ. ഉപയോഗിക്കുന്ന equations എല്ലാം കണക്കാണ്. കണക്കിനെ അടിസ്ഥാനമാക്കി മാത്രമാണ് ഫിസിക്സും രസതന്ത്രവും ഉപയോഗിക്കുന്നത്. ഇതില്‍ ഏതെങ്കിലും കണക്ക് കൂട്ടലില്‍ പിഴവ് പറ്റിയാല്‍ എല്ലാം തകരും.
നിങ്ങളുടെ ജീവിതം തന്നെ എടുത്തു നോക്കു , ഒരു ദിവസം തുടങ്ങുന്നത് തന്നെ കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിലാണ്. സമയം ആണ് പ്രധാനം. നിങ്ങളുടെ കൈയില്‍ ഉള്ള കാശിന്റെ വരവും ചിലവും. നിങ്ങളുടെ വാഹനത്തിന്റെ വേഗത, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാനെടുക്കുന്ന സമയം, ദൂരം.ഭക്ഷണം കഴിക്കുന്നതിലും അളവ് വച്ചല്ലേ കഴിക്കുന്നത്.ഇതെല്ലാം കണക്ക് അല്ലേ. ബാങ്കില്‍ ഉള്ള പൈസ. കിട്ടുന്ന പലിശ നിരക്ക്.സാധനം വാങ്ങാന്‍ കടയില്‍ പോയാല്‍ കിട്ടുന്ന കിഴിവുകള്‍, അളവ് കോലുകള്‍, തൂക്കങ്ങള്‍.
നിങ്ങളൊരു വിദ്യാര്‍ഥി ആണെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷക്ക് മാര്‍ക്ക്‌ കിട്ടാറില്ലേ . ക്ലാസ്സിലെ കുട്ടികള്‍ക്ക് ഒരു ക്രമം ഇല്ലേ. സംഖ്യ, സമയം ഇത് രണ്ടും വിദ്യാര്‍ഥി ജീവിതത്തിലെ കണക്കുകളാണ്.
സ്കൂള്‍ തലത്തില്‍ പഠിക്കുന്ന കണക്ക് ജീവിതത്തില്‍ എന്നും ഉപയോഗിക്കുന്നതാണ്. നമ്മള്‍ തിരിച്ചറിയാതെ പോകുന്നു എന്ന് മാത്രം.ഉയര്‍ന്ന ക്ലാസ്സിലേക്ക് പോകുമ്പോള്‍ നിത്യ ഉപയോഗം എന്നതില്‍ നിന്നും കണക്ക് മാറും. ഒരു പാത്രത്തില്‍ വെള്ളം നിറയുന്നത് ഒരു function കൊണ്ട് നമുക്ക് കാണിക്കാന്‍ കഴിയും.
അതിലേക്ക് പോകുന്നില്ല പക്ഷെ ലോകത്തില്‍ ഇന്ന്‍ ഏറ്റവും കൂടുതല്‍ തരംഗം സൃഷ്ട്ടിചു കൊണ്ടിരിക്കുന്ന ഒന്നാണ് കമ്പ്യൂട്ടര്‍ . കണക്കിനെ മാത്രം അടിസ്ഥാനമാക്കി കൊണ്ടാണ് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം.
അപോ പിന്നെ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കില്‍ തന്നെ അല്ലേ.

No comments:

Post a Comment