2015ല്‍ ചിന്ത പുറത്തിറക്കിയ നവ കേരള ശില്‍പികള്‍
വിഭാഗത്തില്‍ പെട്ട ഒന്‍പതാമത്തെ പുസ്തകമാണ് വിനു എബ്രഹാം എഴുതിയ കെ ജി ജോര്‍ജ്. ഈ എഴുത്തുകാരനോട്
ഞാന്‍ കടപ്പെട്ടിരിക്കുന്നു കാരണം കെ ജി ജോര്‍ജ് എന്ന സംവിധായകനെ എനിക്ക്
പരിചയപ്പെടുത്തി തന്നതില്‍. അദ്ധേഹത്തെ എനിക്ക് അറിയില്ല എന്നല്ല ടി വി യില്‍ പല
പരിപാടികളില്‍ കണ്ടിട്ടുണ്ട് പക്ഷെ ശ്രദ്ധിച്ചിട്ടില്ല അദ്ദേഹത്തിന്റെ സിനിമകള്‍
ഏതെല്ലാമാണെന്ന് അറിയാന്‍ ശ്രമിച്ചിട്ടില്ല. ഈ പുസ്തകം വായിച്ചു തുടങ്ങിയപ്പോള്‍
എനിക്ക് മനസിലായ് മലയാള സംവിധായകരില്‍ നേരത്തെ അടുത്ത് അറിയേണ്ടിരുന്ന വ്യക്തിയാണ്
കെ ജി ജോര്‍ജ് എന്ന്‍.
ചങ്ങനാശ്ശേരിക്കാരനായ കെ ജി ജോര്‍ജ് സിനിമ
പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നുമല്ല. സമ്പന്ന കുടുംബത്തില്‍ നിന്നുമല്ല.കര്‍ഷക
കുടുംബത്തില്‍ നിന്നും വളര്‍ന്ന ജോര്‍ജ് സ്വന്തം കഴിവ് കൊണ്ടാണ് സിനിമയില്‍
എത്തുന്നത്. പൂനെ ഫിലിം ഇന്സ്ടിട്യുട്ടില്‍ പോയി സിനിമ പഠിച്ചു. അന്ന്‍
അദ്ദേഹത്തിന്റെ കൂടെ പഠിച്ച പലരും ഉണ്ട് പില്‍കാലത്ത് സിനിമയില്‍ പ്രശസ്തി
നേടിയവര്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ , ഷാജി എന്‍ കരുണ്‍, ബാലു മഹിന്ദ്ര , ജയ ബച്ചന്‍
മുതലായവര്‍ ജോര്‍ജ് ന്റെ പരിചയക്കാരില്‍ ചിലര്‍ മാത്രം.
ആദ്യ സിനിമ സ്വപ്നാടനം. ഗോപി എന്ന ഡോക്ടറിന്റെ
മാനസിക നിലയെ കുറിച്ച് സംസാരിച്ച സിനിമ. psychological സിനിമ എന്ന നിലയില്‍
സ്വപ്നാടനം വിജയിച്ചു. ജോര്‍ജ് എന്ന സംവിധായകന്‍റെ ചുവട് മലയാള സിനിമയില്‍
പതിഞ്ഞു.തുടര്‍ന്ന്‍ ചെയ്ത സിനിമകള്‍ എല്ലാം മികച്ചത് എന്ന്‍ പറയാന്‍
ആവില്ലെങ്കിലും ചിലതൊക്കെ ശ്രദ്ധിക്കപ്പെട്ടു. മേള, കോലങ്ങള്‍, ആദാമിന്റെ
വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് , ഉള്‍ക്കടല്‍, ഇലവങ്കോട് ദേശം എല്ലാം ജോര്‍ജ് എന്ന സംവിധായകന്‍റെ കല
സൃഷ്ട്ടികളാണ്. ഇലവങ്കോട് ദേശത്തിന് ശേഷം അദ്ദേഹം സിനിമ ഒന്നും ചെയ്തില്ല പക്ഷെ
ചില ടി വി പരിപാടികള്‍ ചെയ്തു.
ഈ പുസ്തകത്തില്‍ ഉള്‍ക്കടല്‍, മേള കോലങ്ങള്‍
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ സിനിമയുടെ കഥാ സാരം ഉണ്ട്. ഉള്‍ക്കടല്‍
എന്ന്‍ സിനിമയിലെ ഗാനങ്ങള്‍ ഓ എന്‍ വിയുടെയതാണ്. സെല്‍മ , ജോര്‍ജിന്റെ ഭാര്യയാണ്
ഗായിക.ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി , എന്റെ
കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി , തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. ശോഭ , വേണു
നാഗവള്ളി ആണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്. ഈ നടി ശോഭയുടെ ആത്മഹത്യയെ
പ്രമേയമാക്കി ആണ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ ചെയ്തത്. ശ്രിവിദ്യ,
ഭരത് ഗോപി , മമ്മൂട്ടി , വേണു നാഗവള്ളി , ശോഭ ഇവരൊക്കെ അദ്ദേഹത്തിന്റെ മിക്ക
സിനിമകളിലും അഭിനേതാക്കളായി.
ഫിലിം ഇന്സ്ടിട്യുട്ടില്‍ നിന്നും പഠിച്ചിറങ്ങിയ
ജോര്‍ജിനു ഏതൊക്കെ തലത്തില്‍ ഉള്ള സിനിമ ചെയ്യണമെന്ന്‍ വ്യക്തമായ ധാരണ
ഉണ്ടായിരുന്നു.അദ്ദേഹം ആഗ്രഹിച്ച വിഷയങ്ങള്‍ സിനിമയാക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ
സിനിമകള്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും ദേശീയ
പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.പക്ഷെ മികച്ച സംവിധായകന്‍ ആയിട്ടില്ല. പലപ്പോഴും
കഴിവുള്ളവര്‍ക്ക് കിട്ടേണ്ട അംഗീകാരം കിട്ടാത്ത വ്യക്തിയാണ് കെ ജി ജോര്‍ജ്.അതൊന്നും
അദ്ദേഹത്തെ അത്രയധികം ബാധിച്ചിട്ടുമില്ല . ജീവിതത്തിലെ ഏറ്റകുറച്ചിലുകള്‍ക്ക്
ഇടയിലും മകനെ സ്വന്തം ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ അനുവദിച്ച അമ്മയോടാണ് എന്നും
കടപ്പാട്.
No comments:
Post a Comment