Thursday, December 27, 2012

O my hero

Every night he stands near my window
calmly , quietly and lovingly.
Stare at me.
No voice, no talks, no noise
But his silence mean a lot. 
His smile light up the earth, hands reach my forehead,
Touch sooth my mind, whispers in my ears,
Never I hold his hands.
Like a psychologist ,read my mind and thoughts
Arouse my feelings - joy, love and romance. 
 
Enter and leave , never awake anyone
Charming face. cute smile, gentle look
Euphoria blows in my mind.


Never he comes on cloudy nights
Mind feels empty, heart beat slowly.
I wonder, his love for dark scary nights
Vanish in light, absence put me in hell.
O my hero
Take me with you
To the world of stars, planets,
galaxies, peace and love.

Friday, December 21, 2012

സായാഹ്ന്നം

വൈകുന്നേരങ്ങളില്‍ നടക്കുന്നത് ഇന്നൊരു പതിവായി. ആ ശീലം ഒരുപാട് നല്ല ബന്ധങ്ങള്‍ എനിക്ക് സമ്മാനിച്ചു . പ്രായഭേധമന്യേ അപ്പുപ്പന്മാരും അമ്മുമ്മമാരും കൗമാരക്കാരും അച്ഛന്മാരും അമ്മമാരും അങ്ങനെ പലരും , വ്യതസ്ത മേഘലകളില്‍ ജോലി നോക്കുന്നവര്‍ . 
ട്രാക്ക് സൂട്ടും ഷൂസുമൊക്കെ ധരിച്ച് കഠിന വ്യായാമമുറകള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ , പ്രമേഹം പൊണണതതടി , കൊളസ്ട്രോള്‍ എന്നിവയ്ക്കെതിരെ യുദ്ധം നടത്തുന്നവര്‍ , സമയം കൊല്ലാന്‍ വന്നവര്‍ , ഇത്  പോലെ കാരണങ്ങള്‍ ഒന്നുമില്ലാതെ വെറുതെ വന്നിരിക്കുന്നവര്‍ , അങ്ങനെ ഒരുപാടുപേര്‍ . പലരും പല കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു - നടക്കുന്നു , ഓടുന്നു, ഇരിക്കുന്നു, കിടക്കുന്നു , ഉറങ്ങുന്നു , സംസാരിക്കുന്നു . ബോറടി മാറ്റാന്‍ ചിലര്‍ മൊബൈലില്‍ പാട്ട് കേള്‍ക്കുന്നു. പാടിനോടുള്ള അമിത സ്നേഹമാണോ അതോ മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ഒരു കുറുക്കുവഴി അല്ലെ അതെന്ന് പലപ്പോഴും തോന്നി പോകും.

വെയിലിന്റെ ആഖാതം നന്നേ കുറഞ്ഞു. മരച്ചില്ലകളില്‍ കൂടി അണ്ണാന്‍ കുഞ്ഞുങ്ങള്‍ ഓടി ചാടി നടക്കുന്നു. ഇടയ്ക്ക് ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന കപ്പലണ്ടി കഴിക്കാന്‍ താഴേക്ക് എത്തും. സാധനം വായില്‍ ആയാല്‍  പിന്നെ  നിക്കില്ല പെട്ടന്നു തിരിച്ച് ചിലകളില്‍ സ്ഥാനം പിടിക്കും . സൂര്യന്റെ വിടവാങ്ങല്‍ ഇളം തെന്നലായി ഒഴുകി നടന്നു. ഈ കാഴ്ച്ചകള്‍ക്കിടയിലും എന്നത്തേയും പോലെ ആ മനുഷ്യന്‍ പ്രത്യക്ഷനായ്  - ദൂരെ ഒരു കോണില്‍ വെള്ള ബെഞ്ചില്‍ വെള്ള ഷര്‍ട്ടും പാന്റ്സും ധരിച്ച് എന്തോ ആലോചിച്ചിരിക്കുന്ന ഒരാള്‍ . 


അയാള്‍ എനിക്കൊരു പുതിയ കാഴ്ച അല്ല പക്ഷെ യാതൊരു വികാരവുമില്ലാതെ അയാളുടെ പെരുമാറ്റം എനിക്കൊരു പതിവു കാഴ്ച ആയി. ഒരിക്കല്‍ പോലും നോക്കാനോ ചിരിക്കാനോ തോന്നാതിരിക്കാന്‍ മാത്രം എന്ത് ശത്രുതയാണ് ഞാനും അയാളും തമ്മില്‍ എന്നൊക്കെ ഓര്‍ത്തു. പക്ഷെ എന്നോട്  മാത്രമല്ല കാണാന്‍ തുടങ്ങിയ നാള്‍ മുതല്‍ ഇന്നു വരെ അയാള്‍ ആരോടെങ്കിലും മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. അയാള്‍ വരുന്നതും പോകുന്നതും ഞാന്‍ കണ്ടിട്ടില്ല, അയാളെ ഒന്ന് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു.

അടുത്ത ദിവസങ്ങളില്‍ അയാളിരിക്കുന്നതിന്റെ അടുത്ത് സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചു . ശ്രമം പരാജയപ്പെട്ടില്ല . അതൊരു പതിവായപ്പോള്‍ എനിക്ക് തോന്നി വെള്ള നിറത്തിനോട്‌ അയാള്‍ക്ക് യാതൊരു മടുപ്പുമില്ലെന്നു . ദിവസങ്ങള്‍ കടന്നു പോയി . അയാള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതായി എനിക്ക് തോന്നി. ചിലപ്പോള്‍ എന്റെ വെറും തോന്നലാവും . 

ആകാശം കാര്‍മേഘം കൊണ്ട് നിറഞ്ഞു.  സംഭവിച്ചാലും അയാളോട് സംസാരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചു . എന്നത്തേയും പോലെ യാതൊരു വികാരവുമില്ലാതെ ഒഴിഞ്ഞ ബെഞ്ചില്‍ അയാളിരുന്നു . ചാറ്റല്‍ മഴ .. കുട എടുത്ത് കാണുമോ എന്നറിയാന്‍ നോക്കി പക്ഷെ കണ്ടില്ല. മഴ ആയത് കൊണ്ട് എങ്ങോട്ടെങ്കിലും മാറി നില്‍ക്കുകയാവും എന്ന് കരുതി. അത് വെറും കരുതല്‍ മാത്രമായ്  . ആ മഴയില്‍ അവിടെല്ലാം ഞാനയാളെ തിരക്കി നടന്നു. കണ്ടില്ല. 


ഒരുപാട് സായാന്നങ്ങള്‍ ജീവിതത്തില്‍ കടന്നു പോയി. അയാളുടെ ഏകാന്തതയിലേക്ക് മറ്റൊരാള്‍ കടന്നു ചെല്ലുമെന്ന തോന്നല്‍ അയാളെ മറ്റെവിടെക്കോ കൊണ്ട് പോയി. പിന്നീടൊരിക്കലും ആ വെള്ള ഷര്‍ട്ടുകാരനെ ഞാന്‍ കണ്ടിട്ടില്ല. മറ്റെവിടെയെങ്കിലും ഒരു കോണില്‍ ഒരു ബെഞ്ച്‌ അയാള്‍ കണ്ടെത്തിയിടുണ്ടാവും . അയാളെ കാണുമെന്ന പ്രതീക്ഷയില്‍ പുതിയ പുതിയ വഴികള്‍ തിരഞ്ഞ് ഞാനും. 

Thursday, December 20, 2012

Futback - Flashure



വെള്ള ബോര്‍ഡില്‍ നീല അക്ഷരത്തില്‍ Relations and functions എന്ന്  എഴുതിയിട്ടുണ്ട് . ഒരല്‍പ്പം zoom out ചെയ്താല്‍  കുറച്ച്  എന്തൊക്കൊയൊ  എഴുതിയും വരച്ചും ഇട്ടിരിക്കുന്നത്  കാണാം. മുഴുവന്‍ zoom out - ഒരു ക്ളാസ് റൂം . എല്ലാവരും ഒരേ നിറമുള്ള വസ്ത്രങ്ങള്‍ അല്ലാത്തതിനാല്‍ അതൊരു  സ്കൂള്‍ അല്ലെന്ന് ഉറപ്പാണ്‌ . 
എഴുതുന്നതിനിടയില്‍ ടീച്ചര്‍ ഒരു ചോദ്യം സുബിന്‍ : what is one-one function? വളരെ കഷ്ട്ടപ്പാടൊന്നും കൂടാതെ ഉത്തരം പറഞ്ഞൊപ്പിച്ചു . രണ്ടാമത്തെ ചോദ്യം ടീച്ചറിന്റെ നാവില്‍ നിന്നും വരും മുന്‍പേ ആരോ ആ മുറിയിലേക്ക് വരുന്നു എന്ന് മനസിലായി . ആരാണെന്നറിയാന്‍ വാതിലിനരികിലെക്ക് പോയി 
....
....
....

Stop the music
"എത്ര തവണ പറയണം തെറ്റിക്കാതെ ചെയ്യാന്‍ . ശൊ  ... ഇത്  ശരിയാ നടക്കാത് ... ഇന്ത പയ്യന്‍ പിന്നാടിയെ നിന്നാ പോതും , അന്ത പയ്യനെ മുന്നാടി വന്ന് നിന്ന് ആട ചൊല്ല് . 
ok silence please.. play the song"

"രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടി 
ചന്ദ്രോദയം പുഷ്പമാല നീട്ടി "



വരികള്‍ സത്യമായ പോലെ അവര്‍ കണ്ടു. അറിയാതെ അടുത്തു . പരസ്പരം ഒന്നും മിണ്ടിയില്ല . ഇടയ്ക്കിടെ ഒളിഞ്ഞും മറഞ്ഞുമുള്ള നോട്ടം മാത്രം . തൊട്ടടുതിരുന്ന്‍  മനസ്സുകള്‍ സംസാരിച്ചത് മറ്റുള്ളവര്‍ അറിഞ്ഞില്ല . മുല്ലപ്പൂ മൊട്ടിന്റെ മെത്തയില്‍ തൊടുന്ന പോലെ ആ കരസ്പര്‍ശം , ആരും കാണാതെ വിരിഞ്ഞ മിഴികള്‍ കൊണ്ടുള്ള നോട്ടം, മെയ്യോടു ചേര്‍ന്ന് നിന്നപ്പോള്‍ പാട്ടിനേക്കാള്‍ വേഗത്തിലുള്ള  അവളുടെ ഹൃദയമിടിപ്പ്‌  .. ഇഷ്ടമാണെന്ന വാക്കില്‍  തുടങ്ങിയ ബന്ധം , ആഴത്തിലും പരപ്പിലും സ്നേഹത്തിന്റെ നറുമണം പരന്നു , മുല്ലവള്ളികള്‍ പൂത്തുലഞ്ഞു 

പൈന്‍ മരങ്ങള്‍ മഞ്ഞു കൊണ്ട് മൂടി 
ചേട്ടനെ എതിര്‍ത്ത്  സംസാരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല . ശരത്ക്കാലത്ത് ഇലകള്‍ പൊഴിഞ്ഞു . മഞ്ഞു വീണ പാതകള്‍  യാത്ര ചെയ്യാനാവാതെ വിചാനമായി . ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല , മെസ്സേജുകള്‍ നോക്കില്ല , നടന്നു നീങ്ങിയ വഴികളില്‍ സംസാരിക്കാന്‍ ഒരവസരം കാത്തു നിന്നിട്ടും അവള്‍ നിന്നില്ല . ഒരു വാക്ക് പറയാതെ വഴിമാറി പോയി .

വേനല്‍ക്കാലം വരവറിയിച്ചു. മഞ്ഞുരുകി തുടങ്ങി , പൈന്‍ മരങ്ങളില്‍ ഇലകള്‍ കാണാം പക്ഷെ വാടിക്കരിഞ്ഞു. അവന്റെ വിവാഹം ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു . ഒന്നും പറയാൻ എനിക്ക് അവകാശമില്ല എന്ന് അറിയാവുന്നത് കൊണ്ട് ഒന്ന് ആശംസ പോലും പറഞ്ഞില്ല.
  
നിമിഷ നേരത്തേക്ക്  എല്ലാം നിലച്ചു. വാചാലമായി.

....
....
...
" മോനെ ട്യുഷന്  ചേര്‍ക്കാന്‍  വന്നതാ. ഇപ്പോള്‍ എട്ടിലാണ് "
"എത്ര മാര്‍ക്ക്‌ ഉണ്ടായിരുന്നു "
"80%"
വികാരം മനസ്സില്‍ നിറഞ്ഞു തുളുംബിയാല്‍ പറയാന്‍ സുഖം സായിപ്പിന്റെ ഭാഷയാണ് . മാതൃഭാഷ ചിലപ്പോള്‍ ക്യാമറ പോലെ വികാരം ഒപ്പിയെടുക്കും.
"ok class will be on monday,  wednesday and friday from 6pm to 8pm. Home works must be done on time. Excuses and recommendations from parents for not doing works will not be considered unless the situation is critical. If all conditions are ok he can join the class from next monday"
"Yes sure. How much is the fee?"
"Rs8000 for one year. No term fee. Full payment before the first class"
"Ok"


ടീച്ചര്‍ തിരിച്ച് ക്ളാസ്സിലേക്ക്  Relations and functions.

മുറിഞ്ഞു പോകുന്ന പലതും കൂട്ടി ചേര്‍ക്കാന്‍ പ്രയാസമാണ് - വ്യക്തി ബന്ധങ്ങള്‍ , മുറിഞ്ഞു പോയ വാക്കുകള്‍ , പറയാന്‍ മറന്ന വാചകങ്ങള്‍ , പ്രകടിപ്പിക്കാതെ പോയ സ്നേഹം , ഉള്ളിലൊതുക്കിയ ആഗ്രഹങ്ങള്‍ , മനസിലാക്കാതെ പോയ വാക്കുകളും മൌനവും മനസ്സും .


ജീവിതത്തിലും കണക്കിലും ഇതൊരു ശരിയാണ് .

I wish I were.....


I wish I were a free bird
With multi-coloured feathers
Fly higher and higher above the clouds,
O the sun so hot, I flew down
Floating in air with fellomates
Migrate to breed, see new places
Across the mountains , hills , valleys and rivers
Down I see the amazing Earth.


 I wish I were a dancer
Listen the music keenly
Dance and music, the lub-dub of heart beat
Tap thy feet, hands like waves,
Beady eyes, charming smile,
Thin long nose and rosy lips in sculpted face,
Light on your feet,
Fill your heart with thunder of joy.



                                                                  
 I wish I were a colour
Blue the Earth, full of water and 
Red the Mars in red soil-bed 
White for peace  and  mourning black nights
Violet grapes, strawberry pink
Broad tree leaves prosper in green,
 Brown tree barks with age old rings
Orange yellow sky, at the sunset time
 Colourful life around colours and colours.



Wednesday, December 19, 2012

See the You in You

Mirror, the invention of man to reflect beauty. Before this invention man looked his beauty and ugliness in the water bodies but none of them reflected the beauty of a mind. The real beauty of an individual is the mind, but nowhere nobody discovered a device to view it. Now the minds turned out to be black and black like the river Ganga, the longest in India. Use of cosmetics is the way for clean and clear skin but not mind. Over usage of cosmetics make humans forget about their minds. People who claim to love you sometimes fails to see the mind in you. See the internal You in You not the external alone.

Tuesday, December 11, 2012

ഇന്ത്യ - രാഷ്ട്രീയം - സമൂഹം

രാഷ്ട്രീയ പാര്‍ടികളുടെയും നേതാക്കന്മാരുടെയും അഭിനയമികവ്  കണ്ട്  മടുത്തിരിക്കുന്നു ജനം. ചെറുതും വലുതുമായ അഴിമതികള്‍ വല്ലപ്പോഴും മാത്രം പുറംലോകം അറിയുന്ന അവസ്ഥ മാറി , ഓരോ ദിവസവും പല തരത്തിലുള്ള അഴിമതികളുടെ ചുരുള്‍ അഴിക്കുകയാണ് മാധ്യമം. രണ്ടാം  സ്പെക്ടറും അഴിമതിയില്‍ തുടങ്ങി കോമണ്‍വെല്‍ത്ത് , കോള്‍ഗേറ്റ് എന്നിങ്ങനെ നീളുന്നു അഴിമതി ചങ്ങലയിലെ കണ്ണികള്‍ . ചെറിയ ചെറിയ കൈക്കൂലി കേസുകള്‍ പരിചിതമാണെങ്കിലും കോടികളുടെ അഴിമതി സുപരിചിതമല്ല . സാരമില്ല, കാലക്രമേണ  എല്ലാം പരിചിതമാകും.

ഇത്രയുമൊക്കെ സംഭവിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നേതാക്കന്മാരുടെയും മന്ത്രിമാരുടെയും ധൈര്യം സമ്മതിക്കണം. " Man is a social animal " എന്നല്ലേ Aristotle പറഞ്ഞത് അങ്ങനെ നോക്കിയാല്‍ ഏറ്റവും കുടുതല്‍ തൊലിക്കട്ടിയുള്ള കരയിലെ ജീവി ഇന്ത്യന്‍ രാഷ്ട്രീയ പ്രമുഖന്മാര്‍ എന്ന് പറയാം . മനുഷ്യനായാല്‍ അല്‍പ്പസ്വല്‍പ്പം നാണവും മണവും വേണമെന്ന ഉദ്ദേശത്തോടെയാണല്ലോ ദൈവം ഔവ്വയെ ശപിച്ചത് പക്ഷെ ആ ശാപത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ചിലര്‍ വന്നുപ്പെട്ട ഒരു സമൂഹമാണ്‌ ഇന്ത്യന്‍ രാഷ്ട്രീയം.

Plato, Aristotle മുതലായ മഹാന്മാര്‍ രാഷ്ട്രീയം എന്ന ആശയം അവതരിപ്പിച്ചത്  സമൂഹ നന്മക്കു വേണ്ടിയാണു. ഇന്ന് അങ്ങനെ അല്ലെ സ്വയം നന്നാകാനുള്ള മേഖലയാണ് രാഷ്ട്രീയം , അതിനുള്ള ചവിട്ടുപടികളും വഴികളുമാണ് മന്ത്രിസ്ഥാനവും അധികാരവും . കാലചക്രം മാറുന്നതനുസരിച്ച്  മാറ്റങ്ങള്‍ അനിവാര്യമാണ് എന്നാല്‍ ആ മാറ്റത്തില്‍ ജനങ്ങളെ മറന്ന് അവരുടെ ആവശ്യങ്ങള്‍ മറന്നു പ്രവര്‍ത്തിക്കാന്‍ ഒരു നേതാവും പറഞ്ഞിട്ടില്ല . അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സില്‍ പ്രതീക്ഷയുണ്ട്  നാളെ ഒരു നല്ല കാലം വരുമെന്ന്‍  പക്ഷെ ഓണം വന്നാലും ക്രിസ്തുമസ് വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നത് ഭൂരിഭാഗത്തിന്റെയും   കാര്യത്തില്‍ സത്യമാണ് . 

ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ മറ്റൊരു രാജ്യത്തെ പത്രം വിമര്‍ശിക്കണമെങ്കില്‍ അതില്‍എന്തെന്കിലം കാര്യം ഉണ്ടാവും എന്നത് തീര്‍ച്ച. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ആശങ്ക ജനകം എന്ന്‍ പുറം രാജ്യക്കാര്‍ക്ക് മനസിലായിട്ടും മനസിലാകേണ്ടാവര്‍ ഇത് വരെ മനസിലാക്കിയില്ല (ആവാതതത് പോലെ  അഭിനയിക്കുന്നതും  ആവാം ). ജനങളുടെ പണം ശമ്പളം വാങ്ങി അത് ചിലവാക്കാതെ വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്ക്‌ എങ്ങനെ മനസിലാകും ഒരു നേരം ആഹാരം വാങ്ങാന്‍ കഴിയാത്തവരുടെ പ്രയാസം. സബ്സിടിക്ക് കൊടുക്കുന്ന ഒരു രൂപ അരി വാങ്ങാന്‍ കഴിയാത്തവരാണ് ഇന്ത്യയില്‍ പകുതിയും അങ്ങനൊരു ജനതയോടാണ്  നിങ്ങള്‍ മുഴുവന്‍ തുക നല്‍കി വാങ്ങി ഞങ്ങള്‍ പണം തരാം എന്ന്‍ സര്‍കാര്‍ പറയുന്നത് . എഫ്  ഡി  ഐ 51 ശതമാനമാക്കാന്‍ നടത്തിയ വോട്ടെടുപ്പ് പരാമര്‍ശിക്കാതെ വയ്യ.ഇരു സഭകളിലും കഷ്ടിച്ച് രക്ഷപെട്ടു എന്ന് മാത്രമല്ല അതിനു ഒത്താശ ചെയ്തു കൊടുത്ത സ്വഭാവ നടന്മാരെ അഭിനന്ദിക്കണം .

മറു നാടുകളില്‍ നിന്ന് നന്മ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ല പക്ഷെ അതെല്ലാം അതെ പടി നടപ്പിലാക്കാന്‍ നമ്മുടെ രാജ്യത്തു കഴിയുമോ എന്ന്‍  ചിന്തിക്കാത്തതാണ്‌  പല പ്രശ്നങ്ങള്‍ക്കും കാരണം.ഒരു രാത്രി മിന്നി മറഞ്ഞാല്‍ ഇന്ത്യ ഒരിക്കലും അമേരിക്കയോ ചൈനയോ ആവില്ല . അത് വേണമെന്ന വാശിയാണ്  development എന്ന പേരില്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നത് . ഇന്ത്യയെ ഇന്ത്യ ആയി തന്നെ നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത് . നമ്മുടെ കഴിവുകളെ വളര്‍ത്തി എടുക്കുന്നതിനു പകരം അനുകരണമാണ് നടത്തുന്നത് . അത്തരം ശീലങ്ങളെ മാറ്റി  ഒരു നല്ല ഇന്ത്യന്‍ സമൂഹമാണ്‌ ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കേണ്ടത്.  




Friday, November 23, 2012

Fuel in Kerala

Petrol price hike is affecting not only the vehicle owners but also the common man who depends on public transport to travel. Something which I felt curious  ( many others also felt it but not the  government) is fuel price hike is applicable all over the country but hike transport hike varies depending on the states. This may be seen as a drawback of our system but why there is so much hike in Kerala, the god's own country, alone. Our neighboring states Tamil Nadu and Karnataka run their services with a minimum fare of Rs 3 and Rs 4.50 respectively where Kerala is running with Rs 6. Even with this minimum fare are the passengers getting any additional benefit from the transport department?

In Kerala, private buses are higher in numbers compared to the state road transport. KSRTC do not have services in rural ares where private buses get permits to run their buses. As a result of this government will have to accept the conditions put forward by the bus owners to avoid bus strikes. Many  times we read articles about large number of KSRTC buses which are dumped in workshops without service. The department should take initiative to make use of all those buses and start new services instead of making it dead and decay. Funds should be utilized in proper manner to uplift the transport department. 

 
 When the state service develops automatically this will reduce the authority of private owners and private vehicles.The multi-coloured buses that run all over the state with in-disciplined staff creating nuisance to the passengers. This does not mean state transport is highly better in all that but passengers can file a complaint against them in the department and disciplinary action will be taken against them.Another advantage will be in the job opportunity where government services will be raised. Other states are successful in developing their state transport because they never allow private owners to rule them. At present, the minimum fare for three people is Rs 18 so its better to depend on auto-rickshaw which will amount to around Rs 20 for a minimum distance.

Every time fuel price is hiked, a vehicle strike follows . It will end in the vehicle fare hike which again leads to price hike in essential commodities, construction materials , manual labor etc.  Is there a salary hike adjacent to all these? Government  supposed to rule  'for the people' should remember that their salaries come from the public treasury . They have allowances for each and every essentials in life , but that is not the situation of a common man.

Sunday, September 30, 2012

മുഖാമുഖം

വായിച്ചു മാറ്റി വച്ച പുസ്തകങ്ങള്‍ ഒരുപാടുണ്ട് മുറിയില്‍. അതില്‍ ഏതെങ്കിലും വീണ്ടും വായിക്കണമെന്ന് തോന്നണമെങ്കില്‍ ഏതെങ്കിലും രീതിയില്‍ നമ്മുടെ മനസിനെ സ്പര്ഷിചിട്ടുണ്ടാവണം - അതൊരുപക്ഷേ എഴുതുക്കരിയോടുള്ള ആരധയനയാവാം , ചില കഥാപാത്രങ്ങളോടുള്ള അടുപ്പമാവാം , അതിലെ വാക്കുകളോടും വരികളോടുമുള്ള പ്രണയമാവാം - അതു പോലെയാണ് ജീവിതം. പല  ഖട്ടങ്ങളില്‍ ഒരുപാടുപേര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും . നമ്മുടെ അനുവാദമില്ലാതെ പടി കടന്നു വരുന്നവര്‍ നമ്മളറിയാതെ  തന്നെ മറഞ്ഞു പോകും . ജീവിതത്തിലൂടെ കടന്നു പോയ മുഖങ്ങള്‍ ഓര്‍ക്കാന്‍  ശ്രമിച്ചാല്‍ മനസിലാകും അത് അത്ര എളുപ്പം അല്ലെന്നു . കാരണം നമ്മള്‍ ഓര്‍ക്കുന്ന മുഖങ്ങളില്‍ പലതും പുസ്തകം പോലെയാണ് - ഏറെ പ്രിയപ്പെട്ടവര്‍ , സൌണ്ടാര്യമുള്ളവര്‍ , നമ്മള്‍ ഒരുപാട് സ്നേഹിച്ചവര്‍ , നമ്മളെ ഒരുപാട് സ്നേഹിച്ചവര്‍ , വേധനിപ്പിച്ചവര്‍ , ഒരിക്കലും ജീവിതത്തില്‍ കാണരുതെന്ന് കരുതി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അങ്ങനെ അങ്ങനെ ഒരുപാട് മുഖങ്ങള്‍ .ഈ ജീവിതത്തില്‍ കണ്ടു  മറന്ന മുഖങ്ങള്‍ , രാത്രിയില്‍ നമ്മളെ കാണാന്‍ വരുന്ന നക്ഷത്രങ്ങള്‍ പോലെ നിരവധിയാണ് .





  ചിലരെ നമ്മള്‍ എപ്പോഴും ഓര്‍ക്കും ചിലരെ ഓര്‍ക്കാന്‍ മറക്കും . പക്ഷെ നിങ്ങള്‍ ഓര്‍ക്കുന്നവര്‍ നിങ്ങളെ ഓര്‍ക്കുമോ?





Sunday, September 2, 2012

വേര്‍പ്പെടലിന്‍ യാത്ര

വേര്പെടുമെന്നു  പ്രതീക്ഷിച്ചില്ല .  സ്വപ്നത്തിലോ  ചിന്തയിലോ പോലും ഒരകല്‍ച്ച ആഗ്രഹിച്ചിരുന്നില്ല , ഏതോ ഒരു നിമിഷത്തില്‍ അല്ലെങ്കില്‍ ഒരുപക്ഷെ  ചില നിമിഷങ്ങളില്‍ അകല്‍ച്ചയുടെ വേരുകള്‍ ആരും കാണാതെ ആരും കേള്‍ക്കാതെ പടര്‍ന്നു . കാട്ടു വള്ളികള്‍  പോലെ അവരെ ചുറ്റിവരിഞ്ഞു . ഒരിക്കലും  അടുക്കാനാവില്ലെന്നു അറിയാതെ അവര്‍ വേര്‍പിരിഞ്ഞു .സൂര്യന്‍ ആഴങ്ങളില്‍ മറഞ്ഞു  എങ്ങും ഇരുട്ടിന്റെ കാലൊച്ച കേട്ട് തുടങ്ങി .

കാതുകള്‍ പൊത്തി മുറിയുടെ ഒരു കോണില്‍ ചെന്നിരുന്നു . പറ്റുന്നില്ല .. ആ ശബ്ദം അവളുടെ കാതുകളില്‍ ഉറക്കെ പതിച്ചു . എണീറ്റ് കട്ടിലിന്റെ അടുത്തേക്ക് നടന്നു , ആരോ പിന്തുടരുന്ന പോലെ തോന്നി . തിരിഞ്ഞു നോക്കി 

ആരുമില്ല .. മെല്ലെ കിടന്നു . ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നു . പുറത്തു  നിന്നുള്ള വെളിച്ചം ജനാലയില്‍ കൂടി കടന്നു വരുന്നുണ്ട് . പുറത്ത് നല്ല കാറ്റും മഴയും. മനസ്സിന്റെ പ്രതിരൂപം പ്രകൃതിയില്‍ മിന്നി മറയുന്നു . ഖടികാരം ചലിക്കുന്നു . ഉറക്കം വന്ന്‍  എന്നെ ഒന്ന് തലോടിയെന്കിലെന്നു അവള്‍ മോഹിച്ചു . വന്നില്ലല ....

ഉറക്കം മാത്രമല്ല , വരുമെന്ന്‍  അവള്‍ പ്രതീക്ഷിച്ച ആരും വന്നില്ല . എന്തിനേറെ പറയുന്നു ഒരു ഫോണ്‍ കാള്‍ പോലുമില്ല . തന്റെ സ്നേഹം   ഇത്രയും വെരുക്കപെട്ടോ ? വിങ്ങി പൊട്ടിയ ആ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല . 
എല്ലാ യാത്രക്കും വേണം ഒരന്ധ്യം . അവളുടെ യാത്ര അവസാനിച്ചത്  ഏതോ ഭ്രാന്താലയത്തിന്റെ ഇരുണ്ട ഒരു മുറിയില്‍ . ഇനി എത്ര നാള്‍ ആര്‍ക്കുവേണ്ടി എന്നൊന്നുമറിയാതെ ...

Thursday, August 23, 2012

മരണം

 മരണമെന്ന സത്യത്തെ  പിടിച്ചു നിര്‍ത്താനോ പരാജയപെടുതാനോ  നമുക്കാവില്ല . അതിനു മുന്നില്‍  ആയുധം വച്ച്  കീഴടങ്ങാന്‍ മാത്രമേ നമുക്കാവു . ഒരുപാട് പേരുടെ  കണ്ണീരു മാത്രം ഫലമായി കിട്ടുന്ന ഈ  യുദ്ധത്തില്‍ ആരൊക്കെ ജയിച്ചാലും അതൊരു യഥാര്‍ഥ ജയമല്ല . നഷ്ടങ്ങളുടെ കൊട്ടാരത്തിന്റെ  ഗോപുരം ഒരു പടി ഉയര്‍ന്നാലും , നേട്ടങ്ങളുടെ കോട്ട തകര്‍ക്കുന്ന എന്തോ ഒന്നാണ് മരണം. 

അന്ഗീകരിക്കാനും അന്ഗത്തിന് കച്ച കെട്ടാനും ഭയക്കുന്ന നമ്മള്‍ ഓരോരുത്തരും ഓര്‍ക്കണം ഒരുനാള്‍ വരും , ആ നാള്‍ നമ്മളും  ഇറങ്ങണം ആ യുദ്ധത്തിനു നേതൃത്വം നല്‍കാന്‍ . നമ്മുടെ പരാജയം ഉറപ്പാണെങ്കില്‍ എന്തിന്റെയോ പേരിലുള്ള ആത്മവിശ്വാസം നമ്മെ മുന്നോട്ട്  നയിക്കും....നഷ്ടങ്ങളുടെ പാതയോരങ്ങളിലേക്ക് ... പിന്നീടുള്ള  യാത്ര നമ്മളെ എങ്ങോട്ടാണ്  നയിക്കുന്നതെന്നു അറിയില്ല . യാത്രയില്‍ എന്തൊക്കെ നേരിടേണ്ടി വരുമെന്ന അറിയില്ല എന്നാലും ഏതു  നിമിഷവും തയ്യാറായിരിക്കുക 


Saturday, August 4, 2012

Are you educated?


For the world today education means getting a degree certificate from some university, where you learnt books written by eminent writers (not always) and attend an examination of three hour. Earlier times, education was not only learning from books, it developed a process of thinking in your mind, it taught children about life, how to behave and respect others, what are the human values a man/woman should possess in life. Education turned out to be the most profitable business now. Even a man without education can own an educational institution. Money and power controls the educational system in our society. Without being qualified in entrance exam, one will get seat in a professional college; only requirement is satisfy the management with currency.

Have you ever thought of the girl victims of child marriage? They can be admitted to colleges even if they are married but what happens if they cannot complete their school education. In our nation we don’t have a provision to give admission for married girls below the age of 18. Some of the girls show courage to continue their school but the problem arise in the school. Principal will not be ready to give admission to such girls. Who is to be blamed in this -The victim or her parents or the principal? This is the failure of our education system.Marriage markets turned out to be business markets now- the more the dowry you offer, Higher the status of the groom. In what is our nation developing, corruption? Malnutrition children? Poverty?

Free flow of thoughts, courage to face a crowd, to rectify good and bad in life, to choose a career are what you are expected to acquire from education. How many of us are educated?

Friday, April 6, 2012

നീ വരണം ... നീ വേണം

വര്‍ഷങ്ങളായി മനസ്സില്‍ ഒതുക്കി വച്ച  എന്റെ സ്നേഹവും സ്വപ്നങ്ങളും ആഗ്രഹങ്ങളും ആരോടും പറയാന്‍ തോന്നിയില്ല , അതെല്ലാം പങ്കിടാന്‍ ഒരാളെ കണ്ടു മുട്ടിയില്ല എന്നതാണ് സത്യം. ഓരോ  ദിനവും പ്രത്യേകതകള്‍ ഒന്നുമില്ലാതെ കടന്നു പോയി - രാവിലെ എണീറ്റ്  ജോലിക്ക് പോകുന്നു , വരുന്നു, വൈകുന്നേരങ്ങളില്‍ സുഹ്രതുക്കലോടൊപ്പം സമയം ചിലവഴിച്ചും അങ്ങനെ അങ്ങനെ... ഇങ്ങനെയൊക്കെ ഞാന്‍ പോലും അറിയാതെ എന്റെ ജീവിതം എനിക്ക് മുന്നിലൂടെ മിന്നല്‍ വേഗത്തില്‍ കടന്നു പോയി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പോയതറിഞ്ഞില്ല. 

ഒരു നാള്‍ പതിവുപോലെ ജോലിക്ക് പോയ എന്നെയും കാത്തൊരു അത്ഭുതം ഉണ്ടായിരുന്നു , അത്ഭുതമെന്നോ അതിശയമെന്നോ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല . ആദ്യ കാഴ്ച്ചയില്‍ മനസ്സില്‍ തട്ടിയ ഇളം തെന്നല്‍ എല്ലായിപ്പോയും വീശിയെങ്കിലെന്ന്  മോഹിച്ചു. ഓരോ ആവശ്യങ്ങള്‍ക്കായി അവളെന്റെ അരികില്‍ വന്നപ്പോള്‍ , ആ സാമീപ്യം കൂടുതല്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിച്ചു. അവളോടൊന്ന് സംസാരിക്കാന്‍ , ഇത് വരെ കണ്ടിട്ടില്ലാത്ത വിശ്വസിച്ചിട്ടില്ലാത്ത  ദൈവങ്ങളോടൊക്കെ, കാരണം ഉണ്ടാക്കി തരാന്‍ അപേക്ഷിച്ചു.  അവളോടോപ്പമുള്ള നിമിഷങ്ങള്‍ സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിക്കാനെ കഴിഞ്ഞില്ല. ഞാനതെല്ലാം ഒരുപാട് ആസ്വദിച്ചു. എന്നാല്‍  ഓരോ അവധി ദിനവും എന്നെ കുരിശില്‍ തറച്ച പോലെ തോന്നി. 

മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചു പക്ഷെ അത് ചരട് പൊട്ടിയ പട്ടം പോലെ പാറിപ്പറന്നു നടന്നു . പച്ച വിരിപ്പണിഞ്ഞ മലയോരങ്ങളില്‍ അവളോടൊപ്പം നടക്കാന്‍ , ഉറക്കം വരാത്ത രാത്രികളില്‍ ആകാശം നോക്കി കിടക്കുമ്പോള്‍ അരികില്‍ അവളും ഉണ്ടായിരുന്നെങ്കില്‍ , ആ മടിയില്‍ തല ചായ്ക്കാന്‍ , ഒരു കുടക്കീഴില്‍ മഴയത്തു നടക്കാന്‍ ,  അങ്ങനെ അങ്ങനെ ഓരോ നിമിഷവും അവളോടുള്ള എന്റെ സ്നേഹം പടര്‍ന്നു പന്തലിച്ചു.   ഒടുവില്‍ ഞാന്‍ തീരുമാനിച്ചു എന്റെ മനസ്സ് അവള്‍ക്കു മുന്നില്‍ തുറന്നു കാണിക്കാന്‍ . ചിലപ്പോള്‍ എനിക്കവളെ നഷ്ടമായേക്കാം എന്നേക്കുമായി എന്നാലും സംസാരിക്കാന്‍ തന്നെ ഉറപ്പിച്ചു . ഒരുപക്ഷെ എന്റെ ഒരു വാകിനായി അവളും കൊതിക്കുന്നുണ്ടാവും .

അവളെ കാണാന്‍ , അവളോട് സംസാരിക്കാന്‍ ഇറങ്ങി പുറപെട്ട എനിക്ക്  അവളെ കാണാന്‍ കഴിഞ്ഞില്ല.. മാത്രമല്ല പിന്നീടൊരിക്കലും അവളെ ഞാന്‍ കണ്ടില്ല.. അവളോട്‌ ഞാന്‍ സംസാരിച്ചതുമില്ല. കണ്ണ് തുറന്നപ്പോള്‍ മാഞ്ഞു പോയ സ്വപ്നം പോലെ അവള്‍ എങ്ങോ  മറഞ്ഞു . അവളെ കാണാതെയുള്ള ഓരോ നിമിഷവും യുഗങ്ങളായി എനിക്ക് തോന്നി, അവളെ കാണുന്ന ആ ഒരു നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുന്നു. നീ എവിടെ ആണെങ്കിലും നിന്റെ വരവിനായി മാത്രമാണ്  ഞാന്‍ ജീവിക്കുന്നത്. നീ എന്നത് ഒരു സ്വപ്നം ആണെങ്കില്‍ എന്നും ആ സ്വപ്നം കാണാന്‍ ആ സ്വപ്നത്തില്‍ ജീവിക്കാന്‍  ഞാന്‍ ആഗ്രഹിക്കുന്നു. നീ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി എന്റെ ജീവിതം ഞാന്‍ മാറ്റി വയ്ക്കുന്നു .




Friday, March 23, 2012

End of dreams

Brothels, the hell for a woman
A huge country, thickly populated with woman alone
Visitors may be clients or pimps, sometimes their own husband and son
Not to express love and save her
But to take away the earnings of her life.

Brothels like a labyrinth's cave
Confused paths, not empty and silent
On either side you see many faces dipped in cosmetics
Hear the laughter and cries from the inside of walls
To expand like a balloon she takes steroids,
That causes health problems like skin rashes and headaches,
Burst out finally. when touched with a pointed nail.


Some are purposefully dumped for money.
Like the Titanic that sank years back, after hitting an ice berg
They are to sink deep in the sea.
Some have chosen the wrong path in their life
That dropped them in this hell,
Burning in fire and full of leeches.
Body left without flesh and blood, teared off by the scavengers
And finally. turned into ashes leaving behind the skeleton.


Before reaching the here, she had dreams
To play around with her friends in fields and streets, chat with them,
Interested in books and games
To live happily with her family and love them all.
But here , the lives are like flowers
Fresh and sweet at the time of blossom
As days pass the wind carry away the fragrance, nectar by the honey bees
Flower withers , and new season blossoms.
It goes on and on.......

The social animal, Man stand still like a picture
Silently watching the destruction of thousand lives
Money power killed the human minds,
Kindness, love and care became endangered.

Thursday, March 22, 2012

Ouch... it pains....

When I was with you, I conquered the entire world
Without knowing the value of tears and fear of pain
Safely and warmly I slept in your hands
Like a baby, walking by holding mother's fingers
I wish I could walk besides you, atleast as a shadow,
Always I wish to be with you, as the air you breathe
And the water you drink.
Your love is a river that flows smoothly in all seasons
In winter , rivers become colder but you were so warm
Drying up of rivers in summer affected the nature
You were still flowing with plenty of love
Withering of leaves in autumn, it fell on you
But your flow still continued
Spring blossoms with flowers , butterflies and dancing fishes
River of love flows.......



Distance separated you from me.
When you walked away from my life
My heart fell down and broke into pieces
You came back the path giving me hope,
And accidentally walked over it
Don't worry , your feet is not as sharp as a nail
Softly it touched my heart pieces.
Heart break was silent, nobody heard it and nobody saw it
It jumped like a fish dropped in land
In seconds, the fish died
End of its beauty, breathe and dreams.
I am worried whether I can live alone
Life is not permanent , but temporary
Seasons change, flowers blossom and  wither ,
And people grow older
But my love for you will never change
It exists like the Sun that brightens always
You, the earth, receives only for sometime




As long as I am alive
I pray , to make my heart beat only for you
You never know how precious you are
And I never let you know it.
When you were near me, I never got words
To express my feelings and love for you..
Without you my life is dry as the earth in summer,
Dark as the night without moonlit, 
Now, I got words to express
But no heart to keep you safe..
Its full of holes and cracks, sometimes you may easily slide out
So I wish to be in you. in rebirth
Only if you love me then...

To be alone

To be alone, most beautiful feel on Earth
Only the luckiest of all have it
Time when you think about yourself,
Analyse your words. actions and performances.
Without disturbance of a person or noise
Your mind starts wandering
From one place to another
And from person to person.
Journey through a difficult path,
Full of thorns that pierce your heart
Oozing out of blood leaves behind stains,
which will be wiped off in the next rain.
Path takes you nowhere,but,
Pain and joy of loneliness are twins.


Like an eagle, it flies above your head
And in seconds it carries you away
To the heights , placed on a treetop
Its beaks will tear you off into pieces.
Like a flood, it drowns you in deep water
Suffocates you, wont let you open your mouth or eyes
With no help, you die in water.
Like a tree on the hill top
Without any fruits, leaves or flowers
Loneliness drags you to an isolated island
Leaving behind nothing in Life.

Tuesday, March 20, 2012

ആ നിമിഷം

ഇടിയും മിന്നലും കാറും കോളും കൊണ്ട്  മൂടി കിടക്കുന്ന അന്തരീക്ഷവും
ഇളകി മറിയുന്ന തിരമാലകളില്‍ ദിശ മാറിപ്പോയ  ജീവിതവും
എന്റെ ലക്ഷ്യങ്ങളില്‍ നിന്നും അകന്ന്
ഏതു കരയില്‍ ചെന്നെത്തും എന്നറിയാതെ പകച്ചുപ്പോയ നിമിഷം .
വേഴാമ്പലിന്റെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് 
മഴത്തുള്ളികള്‍ മണ്ണിനെയും വിന്ണിനെയും കോരിതരിപിച്ച നിമിഷം.
കോരിത്തരിപ്പിക്കുന്ന മൂടല്‍മഞ്ഞില്‍ 
അവ്യക്തതയിലൂടെ നടന്നു നീങ്ങിയപ്പോള്‍ കണ്ട രൂപങ്ങളിലൊന്ന്
നീ ആയിരുനെന്കിലെന്നു ആഗ്രഹിച്ച നിമിഷം  
മൂടിക്കെട്ടിയ കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റിയ മന്ധമാരുതനാല്‍
തെളിഞ്ഞ നീലാകാശത്തില്‍ മേഘങ്ങള്‍ പല രൂപങ്ങളായ്  മാറുന്നത് 
നോക്കി നിന്ന നിമിഷം
സുന്ദര പുഷ്പത്തിന്‍ തേന്‍ നുകര്‍ന്ന്  , മധുരം പോര എന്ന് തോന്നി
വണ്ടകന്നു പോയ നിമിഷം
എന്റെ വീണക്കംബികളില്‍ ശ്രുതി മീട്ടാന്‍ , ഓടക്കുഴല്‍ നാദം കാറ്റില്‍ ഒഴുക്കാന്‍
രാഗമായ സ്നേഹസാഗരത്തില്‍ , താളമായി നീ വന്നു ചേരുമെന്ന്
പ്രതീക്ഷിച്ച ആ നിമിഷം
ഇളകി തെറിച്ച ചിലങ്ക മുത്തുകള്‍ കോര്‍ത്തെടുക്കാന്‍ 
ഭാവ രാഗ ലയങ്ങളില്‍ അലിഞ്ഞു ചേരാന്‍ 
നിന്റെ ചുവടുകള്‍ എനിക്കൊപ്പം എത്തുമെന്ന് കരുതിയ നിമിഷം
ചുട്ടു പൊള്ളുന്ന മരുഭൂമിയുടെ വിധൂരത്ത്  
ഞാന്‍ കണ്ട  മരീചികയുടെ ആയുര്‍രേഖ മുറിഞ്ഞു പോയി
 എന്ന് മനസിലായ നിമിഷം 
ഇരുട്ടിന്റെ അഗാധതയില്‍ , മുറിയുടെ ഒരു കോണില്‍ തെളിഞ്ഞ 
നിലാവെളിച്ചത്തില്‍ നിഴല്കൂതാടിയ നിമിഷം 
പ്രതീക്ഷയുടെ പൊന്കിരണങ്ങള്‍  കണ്ണുകളിലെ ഉറക്കം നഷ്ടപെടുത്തിയ നിമിഷം



   

Inside a net-cafe

'Tak Tak' sound pierced into my ears,
When I opened the glass door.
Multitasking, in multi-tabs ,
Many cubicles separated by wooden frames
On either side of the room.
Group of children in school uniform in one corner,
A young man, with a black head-set,
Murmering something to someone,
Somewhere.
Some tabs open in face-book, 
Posting and sharing articles in their timeline,
Chatting with known and unknown friends,
Clicking on likes or writing comments for photos and links.
Some are in chat rooms,with
False names and identities
Curiously asking the age and gender of newly entering members.
Some are busy, watching videos  in you-tube
Uploading and downloading.
While some are tweeting, like yellow cute tweety, in twitter.
My eyes and mind, in search of a cubicle
I found one, near a  young girl in white salwar,
Watching nail biting videos
At last ,
 my 'tak tak' too filled the room.

Sunday, March 18, 2012

എന്റെ കലാലയം

ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടമാണ് കലാലയജീവിതം. അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ - മധുരമുള്ളതായാലും കൈപേരിയതായാലും- മറക്കില്ല ഒന്നും..........ആദ്യ വര്‍ഷങ്ങളില്‍ അധികം ആരോടും കൂട്ടുകൂടാന്‍ പോകില്ല, ഒരറ്റത്ത് മിണ്ടാപൂച്ചയെ പോലെ ഇരിക്കും. അടുത്ത വര്‍ഷം എല്ലാരുമായ് സംസാരിക്കാന്‍ തുടങ്ങും, അവസാന വര്‍ഷം വിട്ടുപിരിയേണ്ട സമയം എത്തുമ്പോഴേക്കും കഴിഞ്ഞ രണ്ടു വര്‍ഷം പാഴാക്കിയതോര്‍ത്ത്‌ വേദനിക്കും. ...... എന്നാലും ആരെയും പിരിയാന്‍ തോന്നില്ല, ആ പിരിയല്‍ ഒരു തീരാ നൊമ്പരമായ് ഹൃദയത്തിന്റെ അടിത്തട്ടില്‍ കിടക്കും. സ്നേഹം എന്തെന്നും സൌഹൃദം എന്തെന്നും അറിയുന്നവര്‍ക്ക്  ആ വേര്‍പിരിയല്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം എടുക്കും. 

ക്ലാസ്സ്‌ മുരിക്കളില്‍ ഇരുന്നു പഠിപ്പിക്കുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ ഓര്‍ത്തില്ല ഇത് എനിക്ക് ഒരിക്കല്‍ നഷ്ടമാകുമെന്ന്, അലസമായി ഇരുന്നപ്പോള്‍  അറിഞ്ഞില്ല  ഇതെന്റെ ജീവിതത്തില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു എന്ന്,  മഴയത്ത്  കുട ഇല്ലാതെ നടന്നപ്പോള്‍ ഓര്‍ത്തില്ല ഇനി അതിനാവില്ലെന്നു, പടവുകള്‍ കയറി ഇറങ്ങി ബഹളം വച്ചപോള്‍ കണ്ടില്ല നാളെകളെ , വരാന്തകളില്‍ കമെന്ടടിച്ച ചെക്കന്മാരെ ഇനി ഒരിക്കലും കാണില്ലെന്ന് തോന്നിയില്ല, നോട്ടുകള്‍ എഴുതാതെ ഇരുന്നപ്പോള്‍ അറിഞ്ഞില്ല നാളെ മറിച്ചു നോക്കാന്‍ മറ്റൊന്നും  ഇല്ലെന്നു, മുദ്രാവാക്യങ്ങള്‍ വിളിച്ചു നടന്നപ്പോള്‍ കേട്ടില്ല മുന്നിലെ നിശബ്ധധ, മനസ്സില്‍ അറിയാതെ പ്രണയം ഉടലെടുത്തപ്പോള്‍ അറിഞ്ഞില്ല അതെനിക്ക് നഷ്ടപ്പെടാന്‍ വിധിച്ചതാണെന്ന്, നിശബ്ദമായ വരാന്തയിലൂടെ നടന്നപ്പോള്‍ ഓര്‍ത്തില്ല ഇതെല്ലം മനസിന്റെ ഉള്ളറകളിലേക്ക്  സ്ഥാനം പിടിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണെന്ന്.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോള്‍ പലരും പല സ്ഥാനങ്ങളില്‍ എത്തിയിരിക്കും ചിലരൊക്കെ ജീവിത യാത്രയില്‍ ആയിരിക്കും, എന്നാലും ഈ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും  ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.  ഒരിക്കലും വേരറ്റു പോകാത്ത ഒരു മരത്തിലെ ശിഖരങ്ങള്‍ പോലെ എന്നും നിലനില്‍ക്കുന്ന ഒന്നാണ് കലാലയത്തിലെ ബന്ധങ്ങള്‍ . നഷ്ടപെടുതാതിരിക്കുക. വല്ലപ്പോഴും ഓര്‍ക്കുക. സ്നേഹം നഷ്ടപെടുത്താതെ ഇരിക്കുക.

Saturday, March 17, 2012

Beautiful Night

Nights are beautiful to be alone
To stand and stare at the dark sky, Bright circled moon and the countless stars,
Heart and mind wish for nothing,
But sometimes wish someone to be near.

To walk along the lonely streets in moonlit,
No shadows, no noise follow you
But Only the bright white circle
And you wish someone walks besides .

To sit on the banks of a river
Bright circle was shining in river, smiling at me
Ripples by a stone , made wringles on his face
Heart wished someone to sit near and make more ripples.

To lie on the silent sea shore
Sound of the waves touching and leaving the shore
Chimneys on the fishing boats seen here and there
Heart wished someone came n lay near to get wet by the cold waves.

Love is you

You are as pretty as a picture,
Your words are as funny as jokes,
Your smile is as cute as button ,but lips are as quiet as a mouse,
And you are always busy like a beaver.


 Your heart is as light as a feather but your blood is as thick as thieves,
 Your thoughts are as quick as a flash,
Your decision is as strong as a bull,
And your mind is as clear as a crystal.


Your eyes are as brown as a berry and ears are as sharp as a tack,
 Your cheeks are as red as beetroot and lips as sweet as sugar,
Your palms are as soft as silk and muscles are as hard as diamond,
But your hug is as warm as toast.


 Your love is as true as the day is long, your hatred is as right as rain,
Your presence is as cool as an ice but your absence is as dark as pitch,
To be with you is as tough as old boots,
 I love it as large as life.

Friday, March 16, 2012

സ്നേഹം ഒരു നൊമ്പരം

എന്റെ ജീവിതത്തില്‍ നിന്നും നീ അകന്നു പോയപ്പോള്‍ മരണമെന്ന സത്യത്തിന്റെ വേദന ഞാന്‍ അറിഞ്ഞു. എന്റെ കവിള്തടങ്ങളിലൂടെ കണ്ണുനീർ  ഒഴുകിയെങ്കിലും മനസിലെ വേദന മാത്രം തളം കെട്ടിനിന്നു .നിന്നോടുള്ള എന്റെ സ്നേഹം ഒരിക്കലും തോരാത്ത മഴ പോലെ, ഏതു വെയിലത്തും വാടാത്ത പൂവ് പോലെ , എന്നെന്നും ഈ ലോകത്തില്‍ നിറഞ്ഞു നില്‍ക്കും. ഒരു സുന്ദര റോസാ പൂവ് പറിക്കാന്‍ ശ്രമിച്ചപ്പോള്‍ വിരലില്‍ മുള്ള് കൊണ്ട് മുറിഞ്ഞത് മറക്കും പോലെ , നീ എന്ന സ്നേഹ നൊമ്പരത്തെ ഞാന്‍ മറക്കാം. 

ഇളം കാറ്റില്‍ മുറ്റത്തും പറമ്പിലും വീഴുന്ന ഉണങ്ങിയ ഇലകള്‍ വൃത്തിയാക്കാം , അറിയാതെ കൈയില്‍ നിന്നും വീണുടയുന്ന മണ്പാത്രങ്ങളും കണ്ണാടി ചില്ലുകളും കൂട്ടിച്ചേര്‍ക്കാം എന്നാല്‍ മുറിവേറ്റ ഒരു ഹൃദയം തുന്നിചേര്‍ക്കാന്‍ എളുപ്പമല്ല. . . കഴിയില്ല ഒരിക്കലും .. നിന്നെ സ്നേഹിച്ച ഇന്നലകളെ ഞാന്‍ ഏറെ സ്നേഹിക്കുന്നു... നീ ഇല്ലാത്ത ഇന്നിനെയും നാളയെയും സ്നേഹിക്കാന്‍ എനിക്കാവില്ല .

മനസ്സില്‍ എവിടെയോ ഉറങ്ങി കിടക്കുന്ന വേദന ഒരു രാക്ഷസനെ പോലെ ഇടയ്ക്കിടെ എനിക്ക് നേരെ അട്ടഹാസം മുഴക്കുന്നു . മാളത്തിനുള്ളില്‍ ഒതുക്കി വയ്ക്കാൻ  ശ്രമിച്ച എന്റെ വേദനയെ തീപ്പന്തമെറിഞ്ഞാരോ പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നു . ആ പന്തത്തിന്റെ ഉത്ഭവം എനിക്കറിയില്ല, സൃഷ്ട്ടാവിനെയും . എങ്കിലും ആ ചൂടില്‍ ഞാന്‍ വെന്തുരുകുകയാണ് . വരുണ ദേവന് പോലും ശമിപ്പിക്കാന്‍ കഴിയാത്തത്രയും ചൂടിലാണ് അഗ്നി എന്നെ വലയം ചെയ്തിരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഒരാള്‍ എന്നെ മുഴുവനായി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഞാന്‍ സന്തോഷിച്ചേനെ പക്ഷെ.... അവരുടെ ശക്തി പരീക്ഷണത്തില്‍ ഞാനും എന്റെ ജീവിതവും ഒരു നിഴല്‍ പോലെ അവസാനിക്കുന്നു.. ആരും കാണാതെ.... ആരും തിരിച്ചറിയാതെ പോയ ജന്മം... അറിഞ്ഞ നീ പോലും അകല്‍ച്ചയുടെ കൊടുമുടിയില്‍ എത്തിക്കഴിഞ്ഞു.

Thursday, March 8, 2012

സ്ത്രീ - ഒരു മഞ്ഞുതുള്ളി

പുറത്തു നല്ല മഴ പെയ്യുകയാണ് . നഗരവും നഗരവാസികളും മഴയത്തു വീടുകളില്‍ ഒതുങ്ങി കൂടി. പക്ഷെ അവനു മാത്രം ഉറക്കം വരുന്നില്ല. മനസ്സില്‍ വല്ലാത്ത ഒരു ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു . കസേരയില്‍ നിന്നും എണീറ്റ് ജനലിനരികിലേക്ക് നടന്നു .  പാതയോരങ്ങളിലെ വിളക്കുകള്‍ കുഞ്ഞു കുഞ്ഞു മിന്നാമിനുങ്ങുകള്‍ പോലെ നഗരത്തിനു കൂടുതല്‍ സൗന്ദര്യം നല്‍കി . പണ്ട് കണക്കു പുസ്തകത്തില്‍ പഠിച്ച ഏതൊക്കെ രൂപങ്ങള്‍ അവയ്ക്ക് ഉള്ളതായി തോന്നി. ഇളം കാറ്റില്‍ മഴത്തുള്ളികള്‍ അവന്റെ മുഖത്ത് പതിച്ചു , മനസ്സില്‍ ഒരു കുളിര്‍മ എവിടുന്നോ വന്നു .....


അവള്‍ എപ്പോഴാണ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് . ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്റെ ജീവിതത്തിലേക്ക്  അവള്‍ കടന്നു വരുമെന്ന് . ഞങ്ങള്‍ ഒന്നിച്ചുള്ള ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല. അവളെന്നെ സ്നേഹിച്ചു , എനിക്ക് കിട്ടാവുന്നതിലും കൂടുതല്‍ സ്നേഹം അവളെനിക്കു തന്നു, എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചു , എന്റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കിയത് അവളായിരുന്നു. രൂപത്തില്‍ ലക്ഷ്മിയും കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും ശയനത്തില്‍  വേശ്യയും അങ്ങനെ എല്ലാമെല്ലാമായി  അവള്‍ എനിക്ക്. ഞാന്‍ പറയാതെ തന്നെ എന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തി. അവളില്ലാതെ ഒരു നിമിഷം ജീവിക്കാനാവില്ലെന്ന സത്യം ഞാന്‍ മനസിലാക്കി . എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ജീവിക്കണം എന്ന് ചിന്തിച്ചു നടന്ന എനിക്ക് ദൈവം തന്ന ഉത്തരമാണവള്‍ . ഇത്രയും നാള്‍ ഒറ്റയ്ക്ക് വീര്‍പ്പുമുട്ടി കഴിഞ്ഞ എന്നെ അവളിപ്പോള്‍ സ്നേഹിച്ചു കൊല്ലുന്നു. എന്നെ അറിയുന്ന എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു തുടങ്ങി ഞാന്‍ ആകെ മാറിപ്പോയെന്നു. എനിക്കും തോന്നി ഞാന്‍ ആകെ മാറി , അവള്‍ എന്ന സ്നേഹം ഒരു തണലായി , ഇളം തെന്നലായി , തെളിനീരായി എല്ലാം എന്നില്‍ അലിഞ്ഞു ചേര്‍ന്നു......
 
പെട്ടന്നാണ് ആരോ പിന്നില്‍ നിന്നെന്നെ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച അവരുടെ കൈയില്‍ വെള്ള തുണിയില്‍ പൊതിഞ്ഞ ഒരു മഞ്ഞുതുള്ളി. ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി എന്ന വിവരം അവരെന്നെ അറിയിച്ചു. മഞ്ഞു തുള്ളിയെ മെല്ലെ തലോടി  ഒരു സ്നേഹ ചുംബനം നല്‍കി. വീണ്ടും ഞാന്‍ ജനലിനു പുറത്തേക്കു നോക്കി മഴയുടെ ശക്തി കുറഞ്ഞു , അന്തരീക്ഷം തണുത്തു.



ഇന്നും വായിച്ചു ഞാന്‍ ഇന്ത്യയിലാണ് ഏറ്റവുമധികം ഭ്രൂണഹത്യ  നടക്കുന്നതെന്ന്. പെൺകുഞ്ഞാണെന്ന് അറിഞ്ഞലുടനെ അതിനെ കൊല്ലുന്ന  പ്രവണത , ഇന്ത്യന്‍ സംസ്കാരത്തിന് തന്നെ നാണക്കേടാണ്. ഒരു സ്ത്രീയുടെ ഉധരത്തില്‍ വളരുന്ന കുഞ്ഞു പെണ്ണായാലും ആണായാലും വളരാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധിക്കാരമില്ല. ഒരു പക്ഷെ നിങ്ങള്‍ ഇല്ലാതാക്കുന്ന കുഞ്ഞു നാളെ ലോകപ്രശസ്തയാവില്ലെന്നു നിങ്ങള്‍ക്കെങ്ങനെ പറയാനാവും. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു എന്റെ മഞ്ഞുതുള്ളിയെ  നല്ല രീതിയില്‍ വളര്‍ത്തുമെന്നു. ഒരു സ്ത്രീക്ക് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് മറ്റാരെക്കാളും എനിക്കറിയാം അത്കൊണ്ട് തന്നെ നാളെയുടെ ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ , ലോകത്തിനു മുഴുവന്‍ നന്മ ചെയ്യാന്‍ കഴിയുന്ന ഒരുവളായി വളരാന്‍ അവളെ ഞാന്‍ കൈ പിടിച്ചുയര്‍ത്തും. 



Wednesday, March 7, 2012

നിങ്ങള്‍ക്കും വയസ്സാവും

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  അച്ഛന്റെയും അമ്മയുടെയും കൂടെ എല്ലാ ഞായറായ്ച്ചയും അമ്മൂമ്മയെയും അപ്പൂപ്പനെയും കാണാന്‍ പോകുമായിരുന്നു . എനിക്കറിയാം ,  ഞാന്‍ ചെല്ലുമെന്ന ഉറച്ച വിശ്വാസത്തില്‍ ഒരുപാടു പ്രതീക്ഷയോടെ നോക്കി നില്‍ക്കുമായിരുന്നു അവര്‍ . മുറുക്കി ചുവന്ന ചുണ്ടും ,  കാഴ്ചക്ക്  തീരെ സുഖമില്ലാത്ത വേഷത്തോടെ  അമ്മൂമ്മ ഉണ്ടാകും ഉമ്മറത്ത്‌ . അപ്പൂപ്പനെ പറമ്പില്‍ നോക്കിയാല്‍ മതി . വീടിന്റെ ചുമരില്‍ എല്ലാവരുടെയും വിവാഹ ചിത്രങ്ങള്‍ ചില്ലിട്ടു വച്ചിട്ടുണ്ട്  , അതൊക്കെ നോക്കി നില്ക്കാന്‍ നല്ല രസമാണു വര്‍ഷങ്ങള്‍ക്കു മുന്പ്  ഓരോ വ്യക്തിയും എങ്ങനെ ഇരുന്നു എന്നറിയുമ്പോ മനസ് അറിയാതെ ചിരിക്കും. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ ഓരോന്നായി നശിച്ചു തുടങ്ങിയിരിക്കുന്നു , ജീവിതം പോലെ നിറം മങ്ങിയും  ചില്ലുകള്‍ ഉടഞ്ഞും അതിന്റെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു .

എത്തിയ  ഉടനെ ഓടി പോകുന്നത് കിണറ്റിന്‍ കരയിലാണ് , നിറയെ വെള്ളമുണ്ടോ അതോ വറ്റി വരണ്ടോ എന്നറിയാനുള്ള ആകാംക്ഷ . കിണറ്റിന്‍ കരയിലെ  ചാമ്പ മരം നിറച്ചും ചാമ്പ  കാണും , റോസാപ്പൂ പോലെ ചുവന്നു തുടുത്ത ചാമ്പ  എന്നും എനിക്ക്  പ്രിയപെട്ടതായിരുന്നു .തോട്ടിന്‍ കരയിലെ  മണലൂറ്റ്   അന്നേ ഉണ്ടായിരുന്നു എന്നാലും മുട്ടോളം വെള്ളമില്ലാത്ത തൊടിയില്‍ ഇറങ്ങി കളിച്ചിരുന്നു പക്ഷെ ഇന്ന് അതെല്ലാം ഇല്ലാതായിരിക്കുന്നു ഒഴുക്കില്ലാത്ത തൊടിയും കുളവും എല്ലാം സാമ്പത്തിക മാന്ദ്യം വന്ന ഒരു ഐ ടി കമ്പനി പോലെ ആയിരിക്കുന്നു ശൂന്യം  .... നിശ്ചലം ....

  ഞാന്‍ പോകുന്നത് എന്റെ ചേച്ചിയെ കാണാനും ചേച്ചിയുടെ കൂടെ കളിക്കാനുമാണ് . എന്റെ പരീക്ഷയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമെല്ലാം  ഒരു രക്ഷപ്പെടലാണ്  ആ പഴയ ഇരു ചക്ര വാഹനത്തിലെ യാത്ര . . .  മഴ ആയാലും വെയിലായാലും കാറ്റടിച്ചാലും അച്ഛന്റെ തോളില്‍ ചാരി കിടന്നു ഞാന്‍ ഉറങ്ങും . അവിടെ എത്തി കഴിഞ്ഞാല്‍ പിന്നെ ചേച്ചിയുടെ കൂടെ കുളത്തിന്റെ അരികത്തൂടെ  നടക്കാന്‍ പോകും , മര ചില്ലകളിൽ കയറാന്‍ നോക്കും ഇടയ്ക്ക്  അപ്പൂപ്പന്‍ വരും എന്നിട്ട് മടിശീലയില്‍ എനിക്ക് വേണ്ടി കൂട്ടി വച്ചിരുന്ന കാരയ്ക്ക  എടുത്തു തരും. ചേച്ചിക്ക് ഒരല്‍പം പരിഭവം തോന്നിയിടുണ്ടാവും എന്നാലും പാവം അതൊന്നും പുറത്തു കാണിച്ചിരുന്നില്ല .

ഇന്ന്  അവിടെ ചെന്നാല്‍ ഒന്നുമില്ല ആരുമില്ല എല്ലാം ശൂന്യം ..ഒരു ചെറിയ കാറ്റടിച്ചാല്‍  വീഴുന്ന വീടിന്റെ ഉമ്മറത്തിരുന്നു വിദൂരതയിലേക്ക്  നോക്കി ഇരിക്കുന്ന അമ്മൂമ്മ മാത്രം. അത് കാണുമ്പോള്‍ ഞാന്‍ അറിയാതെ ചിന്തിച്ചു പോയി ഇത് പോലെ എന്നെങ്കിലും ഒറ്റപ്പെട്ട  അവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടാല്‍ ഞാനെന്തു ചെയ്യുമെന്ന്‌ , സംസാരിക്കാന്‍ ആരുമില്ലാതെ , സ്നേഹിക്കാന്‍ ആരുമില്ലാതെ അവസാന ശ്വാസംവരെ എങ്ങനെ ജീവിച്ചു തീര്‍ക്കും . പറമ്പില്‍ വീഴുന്ന ഓരോ കായ്കണിയും പറക്കി ആര്‍ക്കും മനസിലാവാത്ത എന്തോക്കൊയോ പുലമ്പി പുലമ്പി നടക്കാം

Thursday, March 1, 2012

വിക്ടോറിയ

ബഥനി കുന്നിലെ പിങ്ക് നിറത്തിലുള്ള കെട്ടിടത്തിലേയ്ക്ക്   ആദ്യ പടവുകള്‍ കയറിയപ്പോള്‍ അറിഞ്ഞിരുന്നില്ല ആ ക്യാമ്പസ്‌ എനിക്കെന്താണ് വച്ച് നീട്ടുന്നതെന്ന് . അറിയുന്ന മുഖങ്ങള്‍ വളരെ ചുരുക്കം. ബി എസ്  സി ക്ലാസ്സ്‌ മുറിയില്‍ ഒരുപാടു പേരുണ്ട് , അതില്‍ ആരോട്  മിണ്ടണം ആരുടെ അടുത്ത് ചെന്നിരിക്കണം എന്നൊനും അറിയാതെ പകച്ചു നിന്ന നിമിഷം . എന്നാലും ഒന്നും പുറത്തു പ്രകടിപ്പിക്കാതെ മുന്‍ സീറ്റില്‍ തന്നെ സ്ഥാനം ഉറപ്പിച്ചു. ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി.




അവളെ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് എപ്പോഴാണെന്ന് എനിക്ക് കൃത്യമായി പറയാന്‍ അറിയില്ല. ആദ്യ വര്‍ഷത്തിന്റെ അവസാനത്തെ ഒരു മാസം ഞാന്‍ ക്ലാസ്സില്‍ പോയില്ല. വര്‍ഷാവസാന പരീക്ഷയ്ക്ക്‌ എന്ത് ചെയ്യുമെന്ന്‍ അറിയാതെ നിന്ന എന്റെ മുന്നില്‍ ഒരു കെട്ടു കടലാസുമായി അവള്‍ നിന്നു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല . ഒരു മാസത്തെ എല്ലാ വിഷയത്തിന്റെ കുറിപ്പുകളും ആണെന്നവള്‍ പറഞ്ഞു . ചുട്ടു പൊള്ളുന്ന വെയിലത്ത്‌ നടന്നു തളര്‍ന്ന എനിക്ക് ഒരല്‍പ്പം ആശ്വാസം പകരാനായി ദൈവം നട്ടു വളര്‍ത്തിയ ഒരു തണല്‍മരമായി അവള്‍ .




മൂന്ന്  വര്‍ഷം കടന്നു പോയതറിഞ്ഞില്ല ... മൂന്നാം വര്‍ഷം ക്ലാസ്സ്‌ മുറിയിലെ സൈഡ് ബെഞ്ചില്‍ എന്നോടൊപ്പം ഇരുന്ന അവളെ ഞാന്‍ കൂടുതലറിഞ്ഞു. പേപ്പര്‍ റോക്കറ്റ്  വിക്ഷേപിക്കുന്നതായിരുന്നു അവളുടെ ഇഷ്ട വിനോദം. ഇന്ത്യ എന്ന മഹാ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം , സന്ധ്യ സമയത്ത് കാണുന്ന വീനസിന് പോലും അത്രയേറെ തിളക്കമില്ല എന്ന്‍ എനിക്ക് തോന്നി . ദേഷ്യം വന്നാല്‍ ജനാലകള്‍ ചാടി എങ്ങോട്ടോ ഓടി മറയും. ശത്രുവിനെ കാണുമ്പോള്‍ ഉള്‍വലിയുന്ന ആമയെ പോലെ സങ്കടം വരുമ്പോള്‍ ആരുടേയും മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറാന്‍ അവള്‍ക്കുള്ള കഴിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. മനസൊന്നു തണുത്ത്‌  കഴിഞ്ഞാല്‍ പിന്നെ വീണ്ടും പഴയതിലും ഊർജ്ജസ്വലയായി അവള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞു നിന്നു.


കിരണ്‍ ബേദി എന്ന ആദ്യ വനിതാ ഐ പി എസ്സുകാരിയെ മനസ്സില്‍ ആരാധിക്കുന്ന അവളുടെ ആഗ്രഹം ഇന്ത്യന്‍ മിലിട്ടറിയിൽ  ചേരണമെന്നാണ്. ശത്രുക്കളില്‍ നിന്നും എന്റെ രാജ്യത്തെ രക്ഷിക്കാന്‍ അവള്‍ക്ക് വേണ്ടത് ഒരു സൈനികന്റെ വേഷമാണെങ്കില്‍ അവള്‍ക്കത് കിട്ടുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ഒരു സ്വാതന്ത്ര്യ ദിനത്തില്‍ അവളും ഉണ്ടാകും , ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ എനിക്ക് മുന്നില്‍ പുഞ്ചിരിക്കുന്ന എന്റെ പ്രിയ  വിക്ടോറിയ.

Wednesday, February 29, 2012

അറിയാതെ തെളിഞ്ഞ ദീപം

ജീവിതത്തില്‍ ഒരിക്കലും കണ്ടു മുട്ടുമെന്നു കരുതിയതല്ല .... ഏതൊക്കൊയോ വഴികളിലൂടെ നടന്നു , എങ്ങോട്ട് പോകണമെന്നറിയാതെ ,  ആരോട് എന്ത്  പറയണമെന്നറിയാതെ ,  ആരെ വിശ്വസിക്കണം എന്നറിയാതെ ഒരുപാട് വര്‍ഷങ്ങള്‍ പിന്നിട്ടു . എല്ലാം മനസ്സില്‍ ഒതുക്കി, ആരോടും പരാതിയും പരിഭവവും ഇല്ലാതെ കുറെ  വര്‍ഷങ്ങള്‍ ... സ്നേഹിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന്  തോന്നി പക്ഷെ ആര്‍ക്കും എന്നെ സ്നേഹിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ സ്നേഹിച്ചു പാതി വഴി ഉപേക്ഷിക്കുമോ എന്ന്  തോന്നി . ആരെ സ്നേഹിക്കും , എന്നെ സ്നേഹിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നുള്ള ചിന്ത മനസിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു . പല മുഖങ്ങള്‍ മനസിലൂടെ  കടന്നു പോയി . കാറ്റത്ത്‌  മറിഞ്ഞു പോകുന്ന പുസ്തക താളുകള്‍ പോലെ ഓരോ മുഖവും മാഞ്ഞു പൊയ്ക്കൊണ്ടേ  ഇരുന്നു .



ഇടയ്ക്ക്  കാറ്റിന്റെ വേഗത ഒന്ന് കുറഞ്ഞു , ആ നിമിഷം മനസ്സില്‍ നിറഞ്ഞു നിന്നത് അവളുടെ മുഖം ആയിരുന്നു , പാറിപ്പറക്കുന്ന മുടി ഇഴകള്‍ , നക്ഷത്ര തിളക്കമുള്ള കണ്ണുകള്‍ , ആരിലും ഉന്മേഷം ഉണര്‍ത്തുന്ന വാക്കുകള്‍ ,  അവളെ ഒന്ന് കാണാന്‍ അവളുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു . എന്റെ തമാശകളില്‍ പൊട്ടി ചിരിക്കുന്ന അവളെ എങ്ങനെ മറക്കും ഞാന്‍ . . .  ഓരോ നിമിഷവും അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ , എന്നെ മാത്രം സ്നേഹിച്ചുക്കൊണ്ട് . അവളുടെ സ്നേഹം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ മനസ്സെന്നെ അനുവദിച്ചില്ല . അവള്‍ പോലുമറിയാതെ അവളെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു .



 എവിടേയ്ക്കോ  മറയാന്‍ ആഗ്രഹിക്കുന്ന സൂര്യനെ നോക്കി ഈ കുന്നിന്‍ചെരുവില്‍ ഇരുന്നോര്‍ത്തു ഞാന്‍ , ഇന്ന് കാര്‍ത്തികയാണ്  , അവളിപ്പോള്‍ വീട്ടില്‍ ചിരാതുകൾ  തെളിയിക്കുകയാവും  , ഒരു മെസ്സേജ് അയച്ചു നോക്കാം . എന്റെ ഊഹം തെറ്റിയില്ല അവള്‍ ദീപങ്ങള്‍ തെളിയിക്കുന്ന തിരക്കിലാണ്  . അവളോട് ചോദിച്ചു , " ഞാനും ഒരു ദീപം കൊളുത്തട്ടെ ". ഒരു തമാശ പോലെ അവള്‍ ചോദിച്ചു വീട്ടില്‍ സ്ത്രീകള്‍ ആരുമില്ലേ എന്ന് . മറുപടി പറയാന്‍ നിന്നില്ല  . പക്ഷെ അവള്‍ അറിയുന്നില്ല അവള്‍ എന്റെ മനസ്സില്‍ ഒരു കെടാവിളക്കായി ജ്വലിക്കാന്‍  തുടങ്ങിയിരിക്കുന്നു .









ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്  , അന്ന്  അവള്‍ അറിയാതെ ഞാന്‍ കൊളുത്തിയ ആ ദീപമാണ്. സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ദീപം .


Tuesday, February 28, 2012

മഴ

തെളിഞ്ഞ നീലാകാശത്തെ തുടച്ചുമാറ്റി കാര്‍മേഘങ്ങള്‍ കൂടണഞ്ഞു
മേഘങ്ങള്‍ ഇളകി മറിയുന്നു, നിറഞ്ഞു തുളുമ്പാറായി   നില്‍ക്കുന്നു
ഒരു നിറകുടം തുളുമ്പും പോലെ മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കാന്‍ തുടങ്ങി 
സൂര്യതാപത്താല്‍ വിണ്ടുക്കീറിയ ഭൂമിക്കാശ്വാസം  പകര്‍ന്നു കൊണ്ട്
ഓരോ തുള്ളിയും ഭൂമിയിലേക്കാഴ്ന്നിറങ്ങി
മണ്ണിനോട് പൊരുതി ജീവിക്കുന്ന കര്‍ഷകന്റെ മനസ്സൊന്നു തണുത്തു
അവന്റെ കുടുംബം വരാന്‍ പോകുന്ന നല്ലകാലത്തെ കുറിച്ചോര്‍ത്തു സന്തോഷിച്ചു
കടലാസ് കപ്പലുകള്‍ ഒഴുക്കി വിടാന്‍ ഒരു തുള്ളി വെള്ളമില്ലാതെ വേദനിച്ച കുരുന്നുകളുടെ
മനസ്സും ഒന്നു തണുത്തു
അവരുടെ കപ്പലുകളെ മഴത്തുള്ളികള്‍ മുക്കി കളഞ്ഞു
ആ തുള്ളികളോട് മത്സരിക്കുമ്പോലെ കൂടുതല്‍ കപ്പലുകള്‍ ഒഴുക്കി വിട്ടു കൊണ്ടേ ഇരുന്നു
ഓരോന്നും അധിക ദൂരമെത്തും മുന്‍പേ മഴത്തുള്ളികളില്‍ ഇഴുകി ചേര്‍ന്നു.



ആ മഴയത്ത് ഞങ്ങളും ആഘോഷിച്ചു
മരച്ചില്ലകള്‍ക്കിടയിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ ,
പുതു മണ്ണിന്റെ ഗന്ധം എനിക്കു ചുറ്റും പാടി നടന്നു
ഈ മഴ ഞാന്‍ നനയുമെന്നു ഒരിക്കലും കരുതിയില്ല
വിരല്‍തുമ്പില്‍ സ്പര്‍ശിക്കുന്ന ഓരോ തുള്ളിക്കും
എന്നോട് പറയുവാന്‍ ഒരായിരം കഥകള്‍ ഉണ്ടായിരുന്നു  
ഇരുട്ടിന്റെ മറവില്‍ എവിടുന്നോ വീണ പ്രകാശത്തില്‍ നിഴലുകള്‍ മാത്രം
നിഴലുകള്‍ ഊഞ്ഞാലാടി രസിക്കുന്നതില്‍ ഒരു നിഴലായി ഞാനും
മനസ്സും ഞാന്‍ അറിയാതെ തുള്ളികൾക്കൊപ്പം രസിക്കുകയായിരുന്നു
ആ മരം ഒരു കുടയായി ഞങ്ങളെ മഴത്തുള്ളികളില്‍ നിന്നും ഒളിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും
ഇലകള്‍ക്കിടയിലൂടെ.. ചില്ലകള്‍ക്കിടയിലൂടെ....
 മഴത്തുള്ളികള്‍ കുറുമ്പും കുസൃതിയുമായി ഞങ്ങളെ വന്നു പുല്‍കി
ആ നിമിഷത്തിന്റെ ഉണര്‍വും ഉന്മേഷവും ഞാന്‍ അറിയുന്നു ഈ നിമിഷവും
ആ നിമിഷം എനിക്കു നല്‍കിയ എന്റെ പ്രിയപ്പെട്ട അനിയത്തി കുട്ടിക്ക് ഒരായിരം നന്ദി    

  

Wednesday, February 22, 2012

Name expansions of some famous personalities

M T Vasudevan Nair                         Madath Thekkepattu Vasudevan Nair

S K Pottakkadu                                Shankarankutty Kunjiraman Pottakkadu

P T Usha                                          Plavilakkandil Thekkeparambil Usha

O N V Kuruppu                              Ottaplakkil Nediyakavil Vekukuruppu

EMS                                               Elamkulam Manaikkal Shankaran Namboothripaadu

E K Nayanar                                  Erambala Krishnan Nayanar

A K Antony                                   Araikkaparambil Kurian Antony

I K Gujral                                      Inder Kumar Gujral

ഞാന്‍ വരും

ഭൂമിയിലെ രാവിലും പകലിലും,   മണ്ണിലും വിണ്ണിലും
ആത്മാവിലും ശരീരത്തിലും
 പഞ്ചേന്ദ്രിയങ്ങളിലും   അലിഞ്ഞിരിക്കുന്നു
 നമ്മുടെ പ്രണയം

നിത്യവും സന്ധ്യക്ക്‌  തെളിയുന്ന  ലക്ഷക്കണക്കിന്  നക്ഷത്രങ്ങള്‍
 ആരതി  ഉഴിയുന്ന ഈ  ജീവിതത്തെ ഞാന്‍ സ്നേഹിക്കുന്നു

നക്ഷത്രങ്ങളുടെ നിഴല്‍ വീണുറങ്ങി  നില്‍ക്കുന്ന വൃക്ഷങ്ങളുടെ നിശ്ശബ്ദതയിലേക്ക് 
വീണ്ടും ഞാൻ വരും, നിന്നരികിൽ ഒന്നിരിക്കാൻ,
ആ മടിയിൽ ചായ്ഞ്ഞുറങ്ങാൻ


നിന്നെയും പ്രതീക്ഷിച്ച്



 എവിടെയോ എന്തോ ഒരു പ്രതീക്ഷ ഇപ്പോഴും ബാക്കി  ഉള്ളതുപോലെ

കുടജാദ്രിയിലുടെ ഒരുമിച്ചു കൈകോര്‍ത്തു നടക്കാന്‍

ദേവി സന്നിധിയില്‍ ഒരുമിച്ചു നിന്ന് പ്രാർത്ഥിക്കാൻ

പുതിയൊരു ജീവിതത്തിലേക്ക്  കൈ പിടിച്ചു കയറ്റാന്‍

ഇല കൊഴിഞ്ഞ കാലത്തിന്റെ അവസാനം


എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം പൂവണിയിക്കാന്‍

നീ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.... കാത്തിരിക്കുന്നു

നീ കൂടെ ഉണ്ടായിരുന്നെങ്കില്‍

ഒരിക്കലും കാണാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ ,
ഒരല്‍പ്പം  സൂര്യപ്രകാശം മാത്രം കടന്നു വരുന്ന മരങ്ങള്‍ക്കിടയിലൂടെ ആകാശത്തേക്ക് നോക്കാന്‍ ,
ഒഴുകി വരുന്ന കാട്ടരുവിയില്‍ കളിച്ചു രസിക്കുവാന്‍ ,
സന്ധ്യാ  സമയത്ത് സൂര്യപ്രഭ മറയുന്നത് നോക്കി നില്ക്കാന്‍





ഇരുള്‍ വീഴുമ്പോള്‍ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെ കാണാന്‍
നിലാ  വെളിച്ചത്തില്‍ മിന്നാമിനുങ്ങുകള്‍ ഒത്തു ചേരുമ്പോള്‍ കണ്ടാസ്വദിക്കാന്‍
 ചന്ദ്രനും നക്ഷത്രങ്ങളും കേള്‍ക്കാതെ രഹസ്യം പറയാന്‍
ഒപ്പം നീ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് മനസ്സെപ്പോഴോ  ആശിച്ചു പോയി
     

തിരിച്ചറിഞ്ഞില്ല



മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന ഇടവഴിയില്‍ കാറ്റ് വീശിയ സന്ധ്യയില്‍ ഞാന്‍ അവളോട്‌ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.

അവള്‍ ചോദിച്ചു " ഞാനൊന്നു കരഞ്ഞാല്‍ , ഈ മഴതുള്ളികള്‍ക്കിടയില്‍ എന്റെ കണ്ണുനീര്‍ തുള്ളിയെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ ? "

ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ അവളുടെ ചിരി ഉയര്‍ന്നു.

അവള്‍ക്കറിയില്ലല്ലോ അറിയാതെ പോലും ആ കണ്ണുകള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് .... അവള്‍ ചിരിക്കട്ടെ  ... ആ മിഴികള്‍ നിറയാതിരിക്കട്ടെ...

Monday, January 16, 2012

പ്രതീക്ഷ

ദിനരാത്രങ്ങള്‍ പിന്നിട്ട്, മതിലുകള്‍ പിന്നിട്ട്, മാസവും വര്‍ഷവും മന്വന്തരവും മഹായുഗവും പിന്നിട്ട് ആ വഴി മുന്നോട്ടു  പോവുകയാണ് .

നിന്റെ മനോഹര ജീവിതസ്വപ്നങ്ങളില്‍ പായല്‍ കയറിയാലും എന്റെ വഴി അവസാനിക്കുന്നില്ല
അത് നീളുകയാണ് , വീണ്ടും വീണ്ടും നീളുകയാണ്.

ഒരിക്കലും നിലയ്ക്കാത്ത അതിന്റെ വീണാ  നാദം അനന്തമായ കാലവും അപാരമായ ആകാശവും മാത്രമേ കേള്‍ക്കുന്നുള്ളൂ

ഈ വഴിയിലുടെയുള്ള വിചിത്രവും ആനന്ദകരവുമായ യാത്രയ്ക്കായി, ആര്‍ക്കും കാണാനാകാത്ത വിജയത്തിലകം തിരുനെറ്റിയില്‍ തൊടുവിച്ചാണ് ഞാന്‍ നിന്നെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോന്നത്.

               വരൂ, നമുക്ക് മുന്നോട്ട്  പോകാം