സർക്കാരിലും ഉദ്യോഗസ്ഥരിലും വകുപ്പുകളിലും സാധാരണ മനുഷ്യൻ അർപ്പിക്കുന്ന ഒരു വിശ്വാസമുണ്ട്. നീതി കിട്ടുമെന്ന വിശ്വാസം. ഏത് കൊലകൊമ്പൻ വന്നാലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കുമെന്ന പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷകളെ എല്ലാം കാറ്റിൽ പറത്തിയാണ് ഈയിടെ കാണുന്നതും കേൾക്കുന്നതുമായ വാർത്തകൾ .
മോഹൻലാൽ , നമ്മുടെ ഒക്കെ പ്രിയപ്പെട്ട ലാലേട്ടൻ - കഴിവ് കൊണ്ട് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കലാകാരൻ.എന്നാലും നിയമം അനുശാസിക്കാൻ ലാലേട്ടൻ ബാധ്യസ്ഥനല്ലേ?എന്തിനാണ് ഈ നാട്ടിലെ നിയമ വ്യവസ്ഥിതികൾ ആളിന്റെ വലിപ്പത്തിനനുസരിച് വളഞ്ഞു കൊടുക്കുന്നത്? എല്ലാ ഉദ്യോഗസ്ഥരും എന്നല്ല പക്ഷെ ചിലരെങ്കിലും ആ കൂട്ടത്തിൽ പെടുന്നു. എവിടെയാണ് തുല്യ നീതി നടപ്പിലാവുന്നത്? ആനക്കൊമ്പ് പിടിച്ച കേസിൽ എന്ത് കൊണ്ടാണ് നിയമപരമായി മോഹൻലാൽ എന്ന നടനെതിരെ ഒരു നടപടിയും എടുക്കാത്തത്? അന്ന് അതിന്റെ ഉത്തരവാദി ഫോറെസ്റ് ഉദ്യോഗസ്ഥൻ ആണെങ്കിൽ വേടൻ എന്ന ഗായകനെതിരെ കേസ് എടുത്ത ഫോറെസ്റ് ഉദ്യോഗസ്ഥനെ എന്തേ മേലാളന്മാർ സംരക്ഷിക്കുന്നില്ല ? ഒന്നുകിൽ സ്ഥലം മാറ്റം അല്ലെങ്കിൽ സസ്പെന്ഷന് , ഇതിൽ ഏതെങ്കിലും ഒരു നടപടിയാവും കേസ് എടുത്ത ഉദ്യോഗസ്ഥൻ നേരിടേണ്ടി വരിക. അലിഖിതമായ നിയമം പ്രാവർത്തികമാക്കാൻ നല്ലത് ലിപികളും മഷിയും ഉപയോഗിച്ച് വകുപ്പ് തല നിയമങ്ങളെല്ലാം പേരും പ്രശസ്തിയുമില്ലാത്ത സാധാരണ ജനങ്ങൾക്കാണെന്ന് തിരുത്തി എഴുതണം .
മോഹൻ ലാലിൻറെ പ്രജ എന്ന ചലച്ചിത്രത്തിൽ നായകൻ പറയുന്നുണ്ട് കൊടി വച്ച കാറിൽ പോകുന്നവർക്ക് നിയമം പറത്തി കളയാമെങ്കിൽ വലിച്ചെറിയും സാക്കിർ ഹുസൈൻ ആ നിയമം. ഇത് പോലെ ഓരോരുത്തരും ചെയ്യാൻ തുടങ്ങിയാൽ പിന്നെന്ത് സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്? ബഹുമാനസൂചകം കെർണൽ പദവി അലങ്കരിച്ച അദ്ദേഹം സമൂഹത്തിനു ഒരു റോൾ മോഡൽ ആവേണ്ടതിനു പകരം എന്താണ് സംഭവിക്കുന്നത്? ആനക്കൊമ്പ് വയ്ക്കാൻ പാടില്ല എന്നറിയാതെയാണോ കെർണൽ പദവി എല്ക്കുന്നത്? നാടിന്റെ നിയമങ്ങൾ അറിയാത്തവർക്കെന്തിനാണ് ഇത്തരം പദവികൾ?
നിങ്ങളോ ഞാനോ പുലി പല്ല് കഴുത്തിലിട്ട് നടന്നാൽ നിയമം എഴുതി വച്ചിരിക്കുന്ന എല്ലാ ശിക്ഷയും വിധിക്കും പക്ഷെ വേടനോ മോഹൻ ലാലോ രാഷ്ട്രീയ കിങ്കരനോ ആണെങ്കിൽ നിങ്ങൾക്ക് ഈ നാട്ടിലെ നിയമം ബാധകമല്ല.
നിയമം നടപ്പിലാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ അവരവരുടെ സ്ഥാനമാനങ്ങളിൽ നിന്നും പുറത്ത് പോകണം .