Friday, March 23, 2012

End of dreams

Brothels, the hell for a woman
A huge country, thickly populated with woman alone
Visitors may be clients or pimps, sometimes their own husband and son
Not to express love and save her
But to take away the earnings of her life.

Brothels like a labyrinth's cave
Confused paths, not empty and silent
On either side you see many faces dipped in cosmetics
Hear the laughter and cries from the inside of walls
To expand like a balloon she takes steroids,
That causes health problems like skin rashes and headaches,
Burst out finally. when touched with a pointed nail.


Some are purposefully dumped for money.
Like the Titanic that sank years back, after hitting an ice berg
They are to sink deep in the sea.
Some have chosen the wrong path in their life
That dropped them in this hell,
Burning in fire and full of leeches.
Body left without flesh and blood, teared off by the scavengers
And finally. turned into ashes leaving behind the skeleton.


Before reaching the here, she had dreams
To play around with her friends in fields and streets, chat with them,
Interested in books and games
To live happily with her family and love them all.
But here , the lives are like flowers
Fresh and sweet at the time of blossom
As days pass the wind carry away the fragrance, nectar by the honey bees
Flower withers , and new season blossoms.
It goes on and on.......

The social animal, Man stand still like a picture
Silently watching the destruction of thousand lives
Money power killed the human minds,
Kindness, love and care became endangered.

Thursday, March 22, 2012

Ouch... it pains....

When I was with you, I conquered the entire world
Without knowing the value of tears and fear of pain
Safely and warmly I slept in your hands
Like a baby, walking by holding mother's fingers
I wish I could walk besides you, atleast as a shadow,
Always I wish to be with you, as the air you breathe
And the water you drink.
Your love is a river that flows smoothly in all seasons
In winter , rivers become colder but you were so warm
Drying up of rivers in summer affected the nature
You were still flowing with plenty of love
Withering of leaves in autumn, it fell on you
But your flow still continued
Spring blossoms with flowers , butterflies and dancing fishes
River of love flows.......



Distance separated you from me.
When you walked away from my life
My heart fell down and broke into pieces
You came back the path giving me hope,
And accidentally walked over it
Don't worry , your feet is not as sharp as a nail
Softly it touched my heart pieces.
Heart break was silent, nobody heard it and nobody saw it
It jumped like a fish dropped in land
In seconds, the fish died
End of its beauty, breathe and dreams.
I am worried whether I can live alone
Life is not permanent , but temporary
Seasons change, flowers blossom and  wither ,
And people grow older
But my love for you will never change
It exists like the Sun that brightens always
You, the earth, receives only for sometime




As long as I am alive
I pray , to make my heart beat only for you
You never know how precious you are
And I never let you know it.
When you were near me, I never got words
To express my feelings and love for you..
Without you my life is dry as the earth in summer,
Dark as the night without moonlit, 
Now, I got words to express
But no heart to keep you safe..
Its full of holes and cracks, sometimes you may easily slide out
So I wish to be in you. in rebirth
Only if you love me then...

To be alone

To be alone, most beautiful feel on Earth
Only the luckiest of all have it
Time when you think about yourself,
Analyse your words. actions and performances.
Without disturbance of a person or noise
Your mind starts wandering
From one place to another
And from person to person.
Journey through a difficult path,
Full of thorns that pierce your heart
Oozing out of blood leaves behind stains,
which will be wiped off in the next rain.
Path takes you nowhere,but,
Pain and joy of loneliness are twins.


Like an eagle, it flies above your head
And in seconds it carries you away
To the heights , placed on a treetop
Its beaks will tear you off into pieces.
Like a flood, it drowns you in deep water
Suffocates you, wont let you open your mouth or eyes
With no help, you die in water.
Like a tree on the hill top
Without any fruits, leaves or flowers
Loneliness drags you to an isolated island
Leaving behind nothing in Life.

Tuesday, March 20, 2012

ആ നിമിഷം

ഇടിയും മിന്നലും കാറും കോളും കൊണ്ട്  മൂടി കിടക്കുന്ന അന്തരീക്ഷവും
ഇളകി മറിയുന്ന തിരമാലകളില്‍ ദിശ മാറിപ്പോയ  ജീവിതവും
എന്റെ ലക്ഷ്യങ്ങളില്‍ നിന്നും അകന്ന്
ഏതു കരയില്‍ ചെന്നെത്തും എന്നറിയാതെ പകച്ചുപ്പോയ നിമിഷം .
വേഴാമ്പലിന്റെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് 
മഴത്തുള്ളികള്‍ മണ്ണിനെയും വിന്ണിനെയും കോരിതരിപിച്ച നിമിഷം.
കോരിത്തരിപ്പിക്കുന്ന മൂടല്‍മഞ്ഞില്‍ 
അവ്യക്തതയിലൂടെ നടന്നു നീങ്ങിയപ്പോള്‍ കണ്ട രൂപങ്ങളിലൊന്ന്
നീ ആയിരുനെന്കിലെന്നു ആഗ്രഹിച്ച നിമിഷം  
മൂടിക്കെട്ടിയ കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റിയ മന്ധമാരുതനാല്‍
തെളിഞ്ഞ നീലാകാശത്തില്‍ മേഘങ്ങള്‍ പല രൂപങ്ങളായ്  മാറുന്നത് 
നോക്കി നിന്ന നിമിഷം
സുന്ദര പുഷ്പത്തിന്‍ തേന്‍ നുകര്‍ന്ന്  , മധുരം പോര എന്ന് തോന്നി
വണ്ടകന്നു പോയ നിമിഷം
എന്റെ വീണക്കംബികളില്‍ ശ്രുതി മീട്ടാന്‍ , ഓടക്കുഴല്‍ നാദം കാറ്റില്‍ ഒഴുക്കാന്‍
രാഗമായ സ്നേഹസാഗരത്തില്‍ , താളമായി നീ വന്നു ചേരുമെന്ന്
പ്രതീക്ഷിച്ച ആ നിമിഷം
ഇളകി തെറിച്ച ചിലങ്ക മുത്തുകള്‍ കോര്‍ത്തെടുക്കാന്‍ 
ഭാവ രാഗ ലയങ്ങളില്‍ അലിഞ്ഞു ചേരാന്‍ 
നിന്റെ ചുവടുകള്‍ എനിക്കൊപ്പം എത്തുമെന്ന് കരുതിയ നിമിഷം
ചുട്ടു പൊള്ളുന്ന മരുഭൂമിയുടെ വിധൂരത്ത്  
ഞാന്‍ കണ്ട  മരീചികയുടെ ആയുര്‍രേഖ മുറിഞ്ഞു പോയി
 എന്ന് മനസിലായ നിമിഷം 
ഇരുട്ടിന്റെ അഗാധതയില്‍ , മുറിയുടെ ഒരു കോണില്‍ തെളിഞ്ഞ 
നിലാവെളിച്ചത്തില്‍ നിഴല്കൂതാടിയ നിമിഷം 
പ്രതീക്ഷയുടെ പൊന്കിരണങ്ങള്‍  കണ്ണുകളിലെ ഉറക്കം നഷ്ടപെടുത്തിയ നിമിഷം



   

Inside a net-cafe

'Tak Tak' sound pierced into my ears,
When I opened the glass door.
Multitasking, in multi-tabs ,
Many cubicles separated by wooden frames
On either side of the room.
Group of children in school uniform in one corner,
A young man, with a black head-set,
Murmering something to someone,
Somewhere.
Some tabs open in face-book, 
Posting and sharing articles in their timeline,
Chatting with known and unknown friends,
Clicking on likes or writing comments for photos and links.
Some are in chat rooms,with
False names and identities
Curiously asking the age and gender of newly entering members.
Some are busy, watching videos  in you-tube
Uploading and downloading.
While some are tweeting, like yellow cute tweety, in twitter.
My eyes and mind, in search of a cubicle
I found one, near a  young girl in white salwar,
Watching nail biting videos
At last ,
 my 'tak tak' too filled the room.

Sunday, March 18, 2012

എന്റെ കലാലയം

ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടമാണ് കലാലയജീവിതം. അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ - മധുരമുള്ളതായാലും കൈപേരിയതായാലും- മറക്കില്ല ഒന്നും..........ആദ്യ വര്‍ഷങ്ങളില്‍ അധികം ആരോടും കൂട്ടുകൂടാന്‍ പോകില്ല, ഒരറ്റത്ത് മിണ്ടാപൂച്ചയെ പോലെ ഇരിക്കും. അടുത്ത വര്‍ഷം എല്ലാരുമായ് സംസാരിക്കാന്‍ തുടങ്ങും, അവസാന വര്‍ഷം വിട്ടുപിരിയേണ്ട സമയം എത്തുമ്പോഴേക്കും കഴിഞ്ഞ രണ്ടു വര്‍ഷം പാഴാക്കിയതോര്‍ത്ത്‌ വേദനിക്കും. ...... എന്നാലും ആരെയും പിരിയാന്‍ തോന്നില്ല, ആ പിരിയല്‍ ഒരു തീരാ നൊമ്പരമായ് ഹൃദയത്തിന്റെ അടിത്തട്ടില്‍ കിടക്കും. സ്നേഹം എന്തെന്നും സൌഹൃദം എന്തെന്നും അറിയുന്നവര്‍ക്ക്  ആ വേര്‍പിരിയല്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം എടുക്കും. 

ക്ലാസ്സ്‌ മുരിക്കളില്‍ ഇരുന്നു പഠിപ്പിക്കുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ ഓര്‍ത്തില്ല ഇത് എനിക്ക് ഒരിക്കല്‍ നഷ്ടമാകുമെന്ന്, അലസമായി ഇരുന്നപ്പോള്‍  അറിഞ്ഞില്ല  ഇതെന്റെ ജീവിതത്തില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു എന്ന്,  മഴയത്ത്  കുട ഇല്ലാതെ നടന്നപ്പോള്‍ ഓര്‍ത്തില്ല ഇനി അതിനാവില്ലെന്നു, പടവുകള്‍ കയറി ഇറങ്ങി ബഹളം വച്ചപോള്‍ കണ്ടില്ല നാളെകളെ , വരാന്തകളില്‍ കമെന്ടടിച്ച ചെക്കന്മാരെ ഇനി ഒരിക്കലും കാണില്ലെന്ന് തോന്നിയില്ല, നോട്ടുകള്‍ എഴുതാതെ ഇരുന്നപ്പോള്‍ അറിഞ്ഞില്ല നാളെ മറിച്ചു നോക്കാന്‍ മറ്റൊന്നും  ഇല്ലെന്നു, മുദ്രാവാക്യങ്ങള്‍ വിളിച്ചു നടന്നപ്പോള്‍ കേട്ടില്ല മുന്നിലെ നിശബ്ധധ, മനസ്സില്‍ അറിയാതെ പ്രണയം ഉടലെടുത്തപ്പോള്‍ അറിഞ്ഞില്ല അതെനിക്ക് നഷ്ടപ്പെടാന്‍ വിധിച്ചതാണെന്ന്, നിശബ്ദമായ വരാന്തയിലൂടെ നടന്നപ്പോള്‍ ഓര്‍ത്തില്ല ഇതെല്ലം മനസിന്റെ ഉള്ളറകളിലേക്ക്  സ്ഥാനം പിടിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണെന്ന്.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോള്‍ പലരും പല സ്ഥാനങ്ങളില്‍ എത്തിയിരിക്കും ചിലരൊക്കെ ജീവിത യാത്രയില്‍ ആയിരിക്കും, എന്നാലും ഈ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും  ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.  ഒരിക്കലും വേരറ്റു പോകാത്ത ഒരു മരത്തിലെ ശിഖരങ്ങള്‍ പോലെ എന്നും നിലനില്‍ക്കുന്ന ഒന്നാണ് കലാലയത്തിലെ ബന്ധങ്ങള്‍ . നഷ്ടപെടുതാതിരിക്കുക. വല്ലപ്പോഴും ഓര്‍ക്കുക. സ്നേഹം നഷ്ടപെടുത്താതെ ഇരിക്കുക.

Saturday, March 17, 2012

Beautiful Night

Nights are beautiful to be alone
To stand and stare at the dark sky, Bright circled moon and the countless stars,
Heart and mind wish for nothing,
But sometimes wish someone to be near.

To walk along the lonely streets in moonlit,
No shadows, no noise follow you
But Only the bright white circle
And you wish someone walks besides .

To sit on the banks of a river
Bright circle was shining in river, smiling at me
Ripples by a stone , made wringles on his face
Heart wished someone to sit near and make more ripples.

To lie on the silent sea shore
Sound of the waves touching and leaving the shore
Chimneys on the fishing boats seen here and there
Heart wished someone came n lay near to get wet by the cold waves.

Love is you

You are as pretty as a picture,
Your words are as funny as jokes,
Your smile is as cute as button ,but lips are as quiet as a mouse,
And you are always busy like a beaver.


 Your heart is as light as a feather but your blood is as thick as thieves,
 Your thoughts are as quick as a flash,
Your decision is as strong as a bull,
And your mind is as clear as a crystal.


Your eyes are as brown as a berry and ears are as sharp as a tack,
 Your cheeks are as red as beetroot and lips as sweet as sugar,
Your palms are as soft as silk and muscles are as hard as diamond,
But your hug is as warm as toast.


 Your love is as true as the day is long, your hatred is as right as rain,
Your presence is as cool as an ice but your absence is as dark as pitch,
To be with you is as tough as old boots,
 I love it as large as life.

Friday, March 16, 2012

സ്നേഹം ഒരു നൊമ്പരം

എന്റെ ജീവിതത്തില്‍ നിന്നും നീ അകന്നു പോയപ്പോള്‍ മരണമെന്ന സത്യത്തിന്റെ വേദന ഞാന്‍ അറിഞ്ഞു. എന്റെ കവിള്തടങ്ങളിലൂടെ കണ്ണുനീർ  ഒഴുകിയെങ്കിലും മനസിലെ വേദന മാത്രം തളം കെട്ടിനിന്നു .നിന്നോടുള്ള എന്റെ സ്നേഹം ഒരിക്കലും തോരാത്ത മഴ പോലെ, ഏതു വെയിലത്തും വാടാത്ത പൂവ് പോലെ , എന്നെന്നും ഈ ലോകത്തില്‍ നിറഞ്ഞു നില്‍ക്കും. ഒരു സുന്ദര റോസാ പൂവ് പറിക്കാന്‍ ശ്രമിച്ചപ്പോള്‍ വിരലില്‍ മുള്ള് കൊണ്ട് മുറിഞ്ഞത് മറക്കും പോലെ , നീ എന്ന സ്നേഹ നൊമ്പരത്തെ ഞാന്‍ മറക്കാം. 

ഇളം കാറ്റില്‍ മുറ്റത്തും പറമ്പിലും വീഴുന്ന ഉണങ്ങിയ ഇലകള്‍ വൃത്തിയാക്കാം , അറിയാതെ കൈയില്‍ നിന്നും വീണുടയുന്ന മണ്പാത്രങ്ങളും കണ്ണാടി ചില്ലുകളും കൂട്ടിച്ചേര്‍ക്കാം എന്നാല്‍ മുറിവേറ്റ ഒരു ഹൃദയം തുന്നിചേര്‍ക്കാന്‍ എളുപ്പമല്ല. . . കഴിയില്ല ഒരിക്കലും .. നിന്നെ സ്നേഹിച്ച ഇന്നലകളെ ഞാന്‍ ഏറെ സ്നേഹിക്കുന്നു... നീ ഇല്ലാത്ത ഇന്നിനെയും നാളയെയും സ്നേഹിക്കാന്‍ എനിക്കാവില്ല .

മനസ്സില്‍ എവിടെയോ ഉറങ്ങി കിടക്കുന്ന വേദന ഒരു രാക്ഷസനെ പോലെ ഇടയ്ക്കിടെ എനിക്ക് നേരെ അട്ടഹാസം മുഴക്കുന്നു . മാളത്തിനുള്ളില്‍ ഒതുക്കി വയ്ക്കാൻ  ശ്രമിച്ച എന്റെ വേദനയെ തീപ്പന്തമെറിഞ്ഞാരോ പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നു . ആ പന്തത്തിന്റെ ഉത്ഭവം എനിക്കറിയില്ല, സൃഷ്ട്ടാവിനെയും . എങ്കിലും ആ ചൂടില്‍ ഞാന്‍ വെന്തുരുകുകയാണ് . വരുണ ദേവന് പോലും ശമിപ്പിക്കാന്‍ കഴിയാത്തത്രയും ചൂടിലാണ് അഗ്നി എന്നെ വലയം ചെയ്തിരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഒരാള്‍ എന്നെ മുഴുവനായി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഞാന്‍ സന്തോഷിച്ചേനെ പക്ഷെ.... അവരുടെ ശക്തി പരീക്ഷണത്തില്‍ ഞാനും എന്റെ ജീവിതവും ഒരു നിഴല്‍ പോലെ അവസാനിക്കുന്നു.. ആരും കാണാതെ.... ആരും തിരിച്ചറിയാതെ പോയ ജന്മം... അറിഞ്ഞ നീ പോലും അകല്‍ച്ചയുടെ കൊടുമുടിയില്‍ എത്തിക്കഴിഞ്ഞു.

Thursday, March 8, 2012

സ്ത്രീ - ഒരു മഞ്ഞുതുള്ളി

പുറത്തു നല്ല മഴ പെയ്യുകയാണ് . നഗരവും നഗരവാസികളും മഴയത്തു വീടുകളില്‍ ഒതുങ്ങി കൂടി. പക്ഷെ അവനു മാത്രം ഉറക്കം വരുന്നില്ല. മനസ്സില്‍ വല്ലാത്ത ഒരു ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു . കസേരയില്‍ നിന്നും എണീറ്റ് ജനലിനരികിലേക്ക് നടന്നു .  പാതയോരങ്ങളിലെ വിളക്കുകള്‍ കുഞ്ഞു കുഞ്ഞു മിന്നാമിനുങ്ങുകള്‍ പോലെ നഗരത്തിനു കൂടുതല്‍ സൗന്ദര്യം നല്‍കി . പണ്ട് കണക്കു പുസ്തകത്തില്‍ പഠിച്ച ഏതൊക്കെ രൂപങ്ങള്‍ അവയ്ക്ക് ഉള്ളതായി തോന്നി. ഇളം കാറ്റില്‍ മഴത്തുള്ളികള്‍ അവന്റെ മുഖത്ത് പതിച്ചു , മനസ്സില്‍ ഒരു കുളിര്‍മ എവിടുന്നോ വന്നു .....


അവള്‍ എപ്പോഴാണ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് . ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്റെ ജീവിതത്തിലേക്ക്  അവള്‍ കടന്നു വരുമെന്ന് . ഞങ്ങള്‍ ഒന്നിച്ചുള്ള ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല. അവളെന്നെ സ്നേഹിച്ചു , എനിക്ക് കിട്ടാവുന്നതിലും കൂടുതല്‍ സ്നേഹം അവളെനിക്കു തന്നു, എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചു , എന്റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കിയത് അവളായിരുന്നു. രൂപത്തില്‍ ലക്ഷ്മിയും കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും ശയനത്തില്‍  വേശ്യയും അങ്ങനെ എല്ലാമെല്ലാമായി  അവള്‍ എനിക്ക്. ഞാന്‍ പറയാതെ തന്നെ എന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തി. അവളില്ലാതെ ഒരു നിമിഷം ജീവിക്കാനാവില്ലെന്ന സത്യം ഞാന്‍ മനസിലാക്കി . എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ജീവിക്കണം എന്ന് ചിന്തിച്ചു നടന്ന എനിക്ക് ദൈവം തന്ന ഉത്തരമാണവള്‍ . ഇത്രയും നാള്‍ ഒറ്റയ്ക്ക് വീര്‍പ്പുമുട്ടി കഴിഞ്ഞ എന്നെ അവളിപ്പോള്‍ സ്നേഹിച്ചു കൊല്ലുന്നു. എന്നെ അറിയുന്ന എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു തുടങ്ങി ഞാന്‍ ആകെ മാറിപ്പോയെന്നു. എനിക്കും തോന്നി ഞാന്‍ ആകെ മാറി , അവള്‍ എന്ന സ്നേഹം ഒരു തണലായി , ഇളം തെന്നലായി , തെളിനീരായി എല്ലാം എന്നില്‍ അലിഞ്ഞു ചേര്‍ന്നു......
 
പെട്ടന്നാണ് ആരോ പിന്നില്‍ നിന്നെന്നെ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച അവരുടെ കൈയില്‍ വെള്ള തുണിയില്‍ പൊതിഞ്ഞ ഒരു മഞ്ഞുതുള്ളി. ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി എന്ന വിവരം അവരെന്നെ അറിയിച്ചു. മഞ്ഞു തുള്ളിയെ മെല്ലെ തലോടി  ഒരു സ്നേഹ ചുംബനം നല്‍കി. വീണ്ടും ഞാന്‍ ജനലിനു പുറത്തേക്കു നോക്കി മഴയുടെ ശക്തി കുറഞ്ഞു , അന്തരീക്ഷം തണുത്തു.



ഇന്നും വായിച്ചു ഞാന്‍ ഇന്ത്യയിലാണ് ഏറ്റവുമധികം ഭ്രൂണഹത്യ  നടക്കുന്നതെന്ന്. പെൺകുഞ്ഞാണെന്ന് അറിഞ്ഞലുടനെ അതിനെ കൊല്ലുന്ന  പ്രവണത , ഇന്ത്യന്‍ സംസ്കാരത്തിന് തന്നെ നാണക്കേടാണ്. ഒരു സ്ത്രീയുടെ ഉധരത്തില്‍ വളരുന്ന കുഞ്ഞു പെണ്ണായാലും ആണായാലും വളരാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധിക്കാരമില്ല. ഒരു പക്ഷെ നിങ്ങള്‍ ഇല്ലാതാക്കുന്ന കുഞ്ഞു നാളെ ലോകപ്രശസ്തയാവില്ലെന്നു നിങ്ങള്‍ക്കെങ്ങനെ പറയാനാവും. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു എന്റെ മഞ്ഞുതുള്ളിയെ  നല്ല രീതിയില്‍ വളര്‍ത്തുമെന്നു. ഒരു സ്ത്രീക്ക് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് മറ്റാരെക്കാളും എനിക്കറിയാം അത്കൊണ്ട് തന്നെ നാളെയുടെ ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ , ലോകത്തിനു മുഴുവന്‍ നന്മ ചെയ്യാന്‍ കഴിയുന്ന ഒരുവളായി വളരാന്‍ അവളെ ഞാന്‍ കൈ പിടിച്ചുയര്‍ത്തും. 



Wednesday, March 7, 2012

നിങ്ങള്‍ക്കും വയസ്സാവും

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  അച്ഛന്റെയും അമ്മയുടെയും കൂടെ എല്ലാ ഞായറായ്ച്ചയും അമ്മൂമ്മയെയും അപ്പൂപ്പനെയും കാണാന്‍ പോകുമായിരുന്നു . എനിക്കറിയാം ,  ഞാന്‍ ചെല്ലുമെന്ന ഉറച്ച വിശ്വാസത്തില്‍ ഒരുപാടു പ്രതീക്ഷയോടെ നോക്കി നില്‍ക്കുമായിരുന്നു അവര്‍ . മുറുക്കി ചുവന്ന ചുണ്ടും ,  കാഴ്ചക്ക്  തീരെ സുഖമില്ലാത്ത വേഷത്തോടെ  അമ്മൂമ്മ ഉണ്ടാകും ഉമ്മറത്ത്‌ . അപ്പൂപ്പനെ പറമ്പില്‍ നോക്കിയാല്‍ മതി . വീടിന്റെ ചുമരില്‍ എല്ലാവരുടെയും വിവാഹ ചിത്രങ്ങള്‍ ചില്ലിട്ടു വച്ചിട്ടുണ്ട്  , അതൊക്കെ നോക്കി നില്ക്കാന്‍ നല്ല രസമാണു വര്‍ഷങ്ങള്‍ക്കു മുന്പ്  ഓരോ വ്യക്തിയും എങ്ങനെ ഇരുന്നു എന്നറിയുമ്പോ മനസ് അറിയാതെ ചിരിക്കും. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ ഓരോന്നായി നശിച്ചു തുടങ്ങിയിരിക്കുന്നു , ജീവിതം പോലെ നിറം മങ്ങിയും  ചില്ലുകള്‍ ഉടഞ്ഞും അതിന്റെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു .

എത്തിയ  ഉടനെ ഓടി പോകുന്നത് കിണറ്റിന്‍ കരയിലാണ് , നിറയെ വെള്ളമുണ്ടോ അതോ വറ്റി വരണ്ടോ എന്നറിയാനുള്ള ആകാംക്ഷ . കിണറ്റിന്‍ കരയിലെ  ചാമ്പ മരം നിറച്ചും ചാമ്പ  കാണും , റോസാപ്പൂ പോലെ ചുവന്നു തുടുത്ത ചാമ്പ  എന്നും എനിക്ക്  പ്രിയപെട്ടതായിരുന്നു .തോട്ടിന്‍ കരയിലെ  മണലൂറ്റ്   അന്നേ ഉണ്ടായിരുന്നു എന്നാലും മുട്ടോളം വെള്ളമില്ലാത്ത തൊടിയില്‍ ഇറങ്ങി കളിച്ചിരുന്നു പക്ഷെ ഇന്ന് അതെല്ലാം ഇല്ലാതായിരിക്കുന്നു ഒഴുക്കില്ലാത്ത തൊടിയും കുളവും എല്ലാം സാമ്പത്തിക മാന്ദ്യം വന്ന ഒരു ഐ ടി കമ്പനി പോലെ ആയിരിക്കുന്നു ശൂന്യം  .... നിശ്ചലം ....

  ഞാന്‍ പോകുന്നത് എന്റെ ചേച്ചിയെ കാണാനും ചേച്ചിയുടെ കൂടെ കളിക്കാനുമാണ് . എന്റെ പരീക്ഷയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമെല്ലാം  ഒരു രക്ഷപ്പെടലാണ്  ആ പഴയ ഇരു ചക്ര വാഹനത്തിലെ യാത്ര . . .  മഴ ആയാലും വെയിലായാലും കാറ്റടിച്ചാലും അച്ഛന്റെ തോളില്‍ ചാരി കിടന്നു ഞാന്‍ ഉറങ്ങും . അവിടെ എത്തി കഴിഞ്ഞാല്‍ പിന്നെ ചേച്ചിയുടെ കൂടെ കുളത്തിന്റെ അരികത്തൂടെ  നടക്കാന്‍ പോകും , മര ചില്ലകളിൽ കയറാന്‍ നോക്കും ഇടയ്ക്ക്  അപ്പൂപ്പന്‍ വരും എന്നിട്ട് മടിശീലയില്‍ എനിക്ക് വേണ്ടി കൂട്ടി വച്ചിരുന്ന കാരയ്ക്ക  എടുത്തു തരും. ചേച്ചിക്ക് ഒരല്‍പം പരിഭവം തോന്നിയിടുണ്ടാവും എന്നാലും പാവം അതൊന്നും പുറത്തു കാണിച്ചിരുന്നില്ല .

ഇന്ന്  അവിടെ ചെന്നാല്‍ ഒന്നുമില്ല ആരുമില്ല എല്ലാം ശൂന്യം ..ഒരു ചെറിയ കാറ്റടിച്ചാല്‍  വീഴുന്ന വീടിന്റെ ഉമ്മറത്തിരുന്നു വിദൂരതയിലേക്ക്  നോക്കി ഇരിക്കുന്ന അമ്മൂമ്മ മാത്രം. അത് കാണുമ്പോള്‍ ഞാന്‍ അറിയാതെ ചിന്തിച്ചു പോയി ഇത് പോലെ എന്നെങ്കിലും ഒറ്റപ്പെട്ട  അവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടാല്‍ ഞാനെന്തു ചെയ്യുമെന്ന്‌ , സംസാരിക്കാന്‍ ആരുമില്ലാതെ , സ്നേഹിക്കാന്‍ ആരുമില്ലാതെ അവസാന ശ്വാസംവരെ എങ്ങനെ ജീവിച്ചു തീര്‍ക്കും . പറമ്പില്‍ വീഴുന്ന ഓരോ കായ്കണിയും പറക്കി ആര്‍ക്കും മനസിലാവാത്ത എന്തോക്കൊയോ പുലമ്പി പുലമ്പി നടക്കാം

Thursday, March 1, 2012

വിക്ടോറിയ

ബഥനി കുന്നിലെ പിങ്ക് നിറത്തിലുള്ള കെട്ടിടത്തിലേയ്ക്ക്   ആദ്യ പടവുകള്‍ കയറിയപ്പോള്‍ അറിഞ്ഞിരുന്നില്ല ആ ക്യാമ്പസ്‌ എനിക്കെന്താണ് വച്ച് നീട്ടുന്നതെന്ന് . അറിയുന്ന മുഖങ്ങള്‍ വളരെ ചുരുക്കം. ബി എസ്  സി ക്ലാസ്സ്‌ മുറിയില്‍ ഒരുപാടു പേരുണ്ട് , അതില്‍ ആരോട്  മിണ്ടണം ആരുടെ അടുത്ത് ചെന്നിരിക്കണം എന്നൊനും അറിയാതെ പകച്ചു നിന്ന നിമിഷം . എന്നാലും ഒന്നും പുറത്തു പ്രകടിപ്പിക്കാതെ മുന്‍ സീറ്റില്‍ തന്നെ സ്ഥാനം ഉറപ്പിച്ചു. ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി.




അവളെ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് എപ്പോഴാണെന്ന് എനിക്ക് കൃത്യമായി പറയാന്‍ അറിയില്ല. ആദ്യ വര്‍ഷത്തിന്റെ അവസാനത്തെ ഒരു മാസം ഞാന്‍ ക്ലാസ്സില്‍ പോയില്ല. വര്‍ഷാവസാന പരീക്ഷയ്ക്ക്‌ എന്ത് ചെയ്യുമെന്ന്‍ അറിയാതെ നിന്ന എന്റെ മുന്നില്‍ ഒരു കെട്ടു കടലാസുമായി അവള്‍ നിന്നു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല . ഒരു മാസത്തെ എല്ലാ വിഷയത്തിന്റെ കുറിപ്പുകളും ആണെന്നവള്‍ പറഞ്ഞു . ചുട്ടു പൊള്ളുന്ന വെയിലത്ത്‌ നടന്നു തളര്‍ന്ന എനിക്ക് ഒരല്‍പ്പം ആശ്വാസം പകരാനായി ദൈവം നട്ടു വളര്‍ത്തിയ ഒരു തണല്‍മരമായി അവള്‍ .




മൂന്ന്  വര്‍ഷം കടന്നു പോയതറിഞ്ഞില്ല ... മൂന്നാം വര്‍ഷം ക്ലാസ്സ്‌ മുറിയിലെ സൈഡ് ബെഞ്ചില്‍ എന്നോടൊപ്പം ഇരുന്ന അവളെ ഞാന്‍ കൂടുതലറിഞ്ഞു. പേപ്പര്‍ റോക്കറ്റ്  വിക്ഷേപിക്കുന്നതായിരുന്നു അവളുടെ ഇഷ്ട വിനോദം. ഇന്ത്യ എന്ന മഹാ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം , സന്ധ്യ സമയത്ത് കാണുന്ന വീനസിന് പോലും അത്രയേറെ തിളക്കമില്ല എന്ന്‍ എനിക്ക് തോന്നി . ദേഷ്യം വന്നാല്‍ ജനാലകള്‍ ചാടി എങ്ങോട്ടോ ഓടി മറയും. ശത്രുവിനെ കാണുമ്പോള്‍ ഉള്‍വലിയുന്ന ആമയെ പോലെ സങ്കടം വരുമ്പോള്‍ ആരുടേയും മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറാന്‍ അവള്‍ക്കുള്ള കഴിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. മനസൊന്നു തണുത്ത്‌  കഴിഞ്ഞാല്‍ പിന്നെ വീണ്ടും പഴയതിലും ഊർജ്ജസ്വലയായി അവള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞു നിന്നു.


കിരണ്‍ ബേദി എന്ന ആദ്യ വനിതാ ഐ പി എസ്സുകാരിയെ മനസ്സില്‍ ആരാധിക്കുന്ന അവളുടെ ആഗ്രഹം ഇന്ത്യന്‍ മിലിട്ടറിയിൽ  ചേരണമെന്നാണ്. ശത്രുക്കളില്‍ നിന്നും എന്റെ രാജ്യത്തെ രക്ഷിക്കാന്‍ അവള്‍ക്ക് വേണ്ടത് ഒരു സൈനികന്റെ വേഷമാണെങ്കില്‍ അവള്‍ക്കത് കിട്ടുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ഒരു സ്വാതന്ത്ര്യ ദിനത്തില്‍ അവളും ഉണ്ടാകും , ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ എനിക്ക് മുന്നില്‍ പുഞ്ചിരിക്കുന്ന എന്റെ പ്രിയ  വിക്ടോറിയ.