Sunday, October 23, 2016

The Kite Runner by khaled Hosseini



അമീര്‍ ഹസ്സന്‍ ഇവരാണ് ഈ കഥയിലെ നായകന്മാര്‍. അഫ്ഘാന്‍ മേഘലയില്‍ ജനിച്ചു വളരുന്ന രണ്ട് മുസ്ലിം കുട്ടികള്‍. രണ്ടു പേര്‍ക്കും ചെറുപ്പത്തിലെ അമ്മമാരെ നഷ്ട്ടപെടും. അമീര്‍ നാട്ടു പ്രമാണിയുടെ മകന്‍. ഹസ്സന്‍ അവിടുത്തെ കാര്യസ്ഥന്‍ അലിയുടെ മകനാണ്.സ്വഭാവം കൊണ്ട് രണ്ടു പേരും വ്യത്യസ്തരാണ്. ബാബ (അമീറിന്റെ അച്ഛന്‍) ഹസ്സനോട് കാണിക്കുന്ന അമിത വാത്സല്യവും പ്രത്യേക പരിഗണനയുമാണ്‌ അലിയെ ചൊടിപ്പിച്ചത്. മുടങ്ങാതെ ഹസ്സന്റെ പിറന്നാളിന് കൊടുക്കുന്ന സമ്മാന പൊതികള്‍. എല്ലാ കാര്യത്തിനും ഹസ്സനെയും ഉള്‍പ്പെടുത്തുന്നത് അലിക്ക് ഇഷ്ട്ടമായിരുന്നില്ല.
അങ്ങനെ ആ ദിവസം വന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ എത്തുന്ന പട്ടം പറത്തല്‍ മത്സരം. ഹസ്സന്‍ ആണ് വിജയത്തിന് കാരണമെങ്കിലും അമിറിന്റെ സ്വാര്‍ത്ഥത സ്ഥിതി ഗതികളെ സാരമായി ബാധിച്ചു. ഒടുവില്‍ അതിന്റെ അവസാനം അലിയും ഹസ്സനും നാല്‍പ്പത്തിയൊന്ന് വര്‍ഷത്തെ സേവനം മതിയാക്കി ബാബയെയും അമിറിനെയും ഉപേക്ഷിച്ചു പോകാന്‍ തീരുമാനിക്കും. ബാബയുടെ വാക്കുകള്‍ക്ക് അവരെ തടയാനാവില്ല. അമിറിനും ഒന്നും ചെയ്യാനില്ലായിരുന്നു. പൊറുക്കാനാവാത്ത തെറ്റായി ജീവിതകാലം മുഴുവനും അത് അമിറിനെ പിന്തുടരും. റഷ്യ അഫ്ഘാന്‍ ആക്രമിക്കുകയും അതില്‍ നിന്നും വളരുന്ന താലിബാന്‍ എന്ന പ്രസ്ഥാനത്തിന്റെ ക്രൂരതകള്‍ക്ക് അവസാനമില്ല. അനാഥ കുട്ടികള്‍ വളരുന്നു, അവര്‍ എങ്ങനെ വളരുന്നു എന്ന്‍ ആരും അറിയാറില്ല. ജീവനുള്ള അച്ഛന്മാര്‍ അഫ്ഘാനില്‍ അപൂര്‍വമാണ്.ഇസ്ലാം എന്ന മതത്തിന്റെ പേരില്‍ നടത്തുന്ന അരും കൊലകള്‍, ഖുറാന്‍ വചനങ്ങളെ വളച്ചൊടിച്ച് അതാണ് നിയമമെന്ന് പറയുന്ന, കലാഷ്നിക്കോവുമായി നടക്കുന്ന മുഖം മൂടികള്‍ക്ക് നടുവിലുള്ള ജീവിതം ജീവിതമാണോ? വെള്ളവും ഭക്ഷണവും ഉടുതുണി പോലും നിഷേധിക്കപ്പെടുന്ന അഫ്ഘാന്‍ ജനത ജീവിതമെന്തെന്ന് അറിയുന്നില്ല.
ജീവിതത്തിലെ നഷ്ട്ടങ്ങള്‍ എന്നും നഷ്ട്ടങ്ങള്‍ തന്നെയാണ്. ആശ്വാസ വചനങ്ങള്‍ പറയാന്‍ എളുപ്പമാണ് പക്ഷെ പാതി വഴിയില്‍ വീണു പോയവര്‍ക്ക് മുന്നില്‍ വാക്കുകള്‍ അല്ല വേണ്ടത് ഒരു കൈ പിടിച്ചുയര്‍ത്താന്‍ ഉള്ള മനസ്സാണ്. അങ്ങനൊരു മനസ്സുണ്ടെങ്കില്‍ പോലും കാര്യങ്ങള്‍ എളുപ്പമല്ല. നിയമത്തിന്റെ നൂലാമാലകള്‍ സത്പ്രവര്തികള്‍ക്ക് തടസ്സമാണ്. ത്പ്രവര്തികള്‍ക്ക്ലാഷ്നിക്കോവ്

തികച്ചും യാദ്രിശ്ചികമായിട്ടാണ് ഈ പുസ്തകം ഞാന്‍ വാങ്ങിയത്. നോക്കിയപ്പോള്‍ റിവ്യൂ കൊള്ളാമെന്നു  കണ്ടിട്ട് വാങ്ങിയതാണ് amazon.in ല്‍ നിന്ന്‍. ഖാലിദിന്റെ പുസ്തകം ഇത് ആദ്യമാണ്. ഇതൊരു വെറും പുസ്തകം എന്നതിലുപരി ലോക രാഷ്ട്രങ്ങള്‍ക്ക് തമ്മിലുള്ള യുദ്ധത്തില്‍ നഷ്ട്ടം സാധാരണ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ആണെന്ന സത്യം വിളിച്ച് പറയുന്ന ഒരദ്ധ്യായം.

No comments:

Post a Comment