Saturday, May 7, 2016

കേരളവും വോട്ടെടുപ്പും



വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം മെയ്‌ 16ന് . അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ കേരളീയര്‍ക്ക് ലഭിക്കുന്ന സമ്മതി ധാന അവകാശം വിനിയോഗിക്കാന്‍. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കോണ്‍ഗ്രസ്സും കമ്മ്യൂണി സ്റ്റും  ഭരണം  മാറി മാറി പിടിച്ചെടുക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്. വോട്ടെടുപ്പ് തീയതി തീരുമാനിച്ചതു മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം ആയിരുന്നു പ്രധാന ചര്‍ച്ച വിഷയം. വാര്‍ത്ത‍ ചാനലുകളും പത്രങ്ങളും വോട്ടെടുപ്പ് വിഷയമാക്കി പരിപാടികള്‍ ഒരുക്കി ലേഖനങ്ങളും പ്രത്യേക പംക്തികളും തുടങ്ങി. മൂന്നു മുന്നണികളെയും ഒത്തു ചേര്‍ത്ത് അതത് മണ്ഡലങ്ങളില്‍ ചര്‍ച്ചകള്‍ സജീവം. പത്രങ്ങള്‍ ഒരു പേജ് തന്നെ അതിനായി മാറ്റി വച്ചു . മൂന്ന്‍ മുന്നണി സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തനത്തെ അവലോകനം ചെയ്തു കൊണ്ട് ദിവസങ്ങള്‍ കടന്നു പോകുന്നു.
ഇതിനിടയില്‍ ഇറങ്ങുന്ന പാരടി ഗാനങ്ങള്‍ തെരുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വണ്ടി ഓടിച്ച് കേള്‍പ്പിക്കും. സത്യ സന്ധമായി പ്രവര്‍ത്തിക്കുന്നവരെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതമാണ് അതിനു കാശ് മുടക്കി ഇത്തരം കോലാഹലങ്ങളുടെ ആവശ്യം ഉണ്ടോ ?
ഇടത് മുന്നണി പറയുന്നു – ldf വരും എല്ലാം ശരിയാകും. ഈ പറയുന്ന ldf അഞ്ചു വര്‍ഷം മുന്നേ ഇവിടെ ഉണ്ടായിരുന്നല്ലോ എന്നിട്ടെന്തു സംഭവിച്ചു ? സാധനങ്ങളുടെ വില കയറ്റം കൊണ്ട് അന്നും ജനം കഷ്ട്ടപ്പെട്ടു .
എന്‍ ശക്തന്റെ പരസ്യം ഇങ്ങനെ – വികസനത്തിന്റെ നായകന്‍. സ്വയം വികസിക്കുന്നവനെ ആണോ വികസന നായകന്‍ എന്ന്‍ പറയുന്നത്. എന്നാല്‍ ശരി ആയിരിക്കും. തീര്‍ന്നില്ല ഇനിയും ഉണ്ട് , അഞ്ചു വര്‍ഷം കൊണ്ട് അമ്പത് വര്‍ഷത്തിന്റെ വികസനം. സ്വാതന്ത്ര്യം കിട്ടി അറുപത് വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യ ഇത് വരെ വികസിച്ചില്ല പിന്നെങ്ങനെ കേരളത്തിലെ ഒരു മണ്ഡലത്തില്‍ മാത്രം അമ്പത് വര്‍ഷത്തെ വികസനം സാധ്യമാകും ?
അടുത്തത് താമര. ഇന്ത്യയുടെ ദേശീയ പുഷ്പം. പക്ഷെ ദേശീയത അടുത്തൂടെ പോലും പോകാത്ത വര്‍ഗീയത മാത്രം കൈ മുതലായുള്ള ഒരു സംഘം. ഗുജറാത് പോലെ കേരളം വികസിക്കും എന്നും മാറി മാറി വരുന്ന ഇടത് വലത് പക്ഷത്തെ തുടച്ചു നീക്കൂ എന്നുമാണ് പറയുന്നത്. ഗുജറാത്തില്‍ വളര്‍ന്നത് അംബാനിയും അധാനിയുമാണ്. സാധാരണ ജനങ്ങളുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നടത്തിയ പഠനത്തില്‍ ജനങ്ങളുടെ വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഗുജറാത്ത്‌ ആണ്. ഇന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി മോദി ആണ് അന്ന്‍ ഗുജറാത്ത്‌ ഭരിച്ചത്. വര്‍ഗീയത അഴിച്ചു വിട്ടു ജനങ്ങളെ ഭിന്നിപ്പിച്ച് അഞ്ചു വര്‍ഷം കടിച്ചു തൂങ്ങി ഭരണ കയറില്‍.ഇന്ത്യന്‍ പ്രധാന മന്ത്രി കസേരയില്‍ അഞ്ചു വര്‍ഷം തികയ്ക്കുമ്പോള്‍ ലോകത്തില്‍ മോദി സന്ദര്‍ശിക്കാത്ത രാജ്യങ്ങള്‍ ഉണ്ടാവില്ല. ഇന്ത്യയെ വികസിപ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യയില്‍ നില്‍ക്കാതെ ഊര് ചുറ്റി നടക്കുകയാണ്.
ഏതോ പത്രത്തിന്റെ പേജില്‍ വായിച്ചു, സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ nda സ്ഥാനാര്‍ഥികളെ വിജയിപ്പിക്കു എന്ന്‍. സ്ത്രീ എന്നത് ഏത് പാര്‍ടിക്കും സ്ത്രീ തന്നെയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് ഏതൊരു വ്യക്തിയുടെയും കര്‍ത്തവ്യം ആണ്. സ്ത്രീകളുടെ മാത്രം അല്ല എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തിന്റെയും എന്തിനേറെ പറയുന്ന ഓരോ വ്യക്തിയുടെയും കടമയാണ്. ആ കര്‍മ്മ നിര്‍വഹിക്കാന്‍ nda സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം എന്ന്‍ ഒരു നിര്‍ബന്ധവും ഇല്ല. കൊടിയുടെ നിറം നോക്കി അല്ല മാനുഷിക പരിഗണന നോക്കി വേണം പ്രവര്‍ത്തിക്കാന്‍. ഗുജറാത്തില്‍ ഗര്‍ഭിണി ആയ സ്ത്രീയെ വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു അതി ദാരുണമായി കൊല ചെയ്തില്ലേ അവിടെ ഉള്ളത് nda അല്ല എന്നുണ്ടോ?
പാര്‍ട്ടി അല്ല മാറേണ്ടത് ഓരോ വ്യക്തിയുടെയും സ്വഭാവം ആണ് മാറേണ്ടത്. വ്യക്തിത്വം വികസിക്കണം.സ്കൂളില്‍ പഠിക്കുന്ന കാലം മാത്രം ഇന്ത്യ എന്റെ രാജ്യമാണ് . എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്ന്‍ പറഞ്ഞാല്‍ പോരാ. ആ വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കുമ്പോള്‍ മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസം കൊണ്ടുള്ള അഭ്യാസം പൂര്‍ത്തിയാകു .
കാത്തിരിക്കാം അടുത്ത നാടകത്തിനു കര്‍ട്ടന്‍ പൊങ്ങാന്‍.

No comments:

Post a Comment