Friday, April 17, 2020

Klaus

ലോക്ക് ഡൗൺ ദിവസങ്ങളിൽ സമയം പോകാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചു പലരും സമയം കളയുമ്പോൾ എനിക്ക് തോന്നുന്നു സമയം തികയുന്നില്ല എന്ന്. സാധാരണ വർക്കിംഗ് ദിവസം കാര്യങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ട്. ജോലി ചെയ്യാൻ സമയമുണ്ട്. പക്ഷെ ഇപ്പോൾ അച്ചടക്കം കുറവാണ്. എന്നാലും ജോലിക്ക് കുറവൊന്നുമില്ല.
പുസ്തകംവായിക്കാമെന്ന് ചിന്തിച്ചാൽ തന്നെ ഹാർഡ് കോപ്പി ഒന്നുമില്ല. സോഫ്റ്റ് കോപ്പി വായിക്കാൻ താല്പര്യവുമില്ല. 
അങ്ങനൊരു അവസരത്തിലാണ് സിനിമ കാണാമെന്ന് ആലോചിച്ചത്. നിരാലയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചു. വീട്ടിൽ കൊണ്ട് വന്ന് തരാൻ പ്രയാസമായത് കൊണ്ട് anydesk ഉപയോഗിച്ചു ഡൗൺലോഡ് ചെയ്ത തരാമെന്ന് സമ്മതിച്ചു. ആ ലിസ്റ്റിൽ ഉള്ള സിനിമയായിരുന്നു Klaus 
2d അനിമേഷൻ ആണ് 
അധികം പ്രതീക്ഷ വയ്ക്കാതെ ഇരുന്ന് കണ്ട് തുടങ്ങി.
..............
...............
.................
പോസ്റ്റ് മാസ്റ്റർ ജനറലിന്റെ മടിയനായ പുത്രനാണ് ജെസ്‌പെർ . ഒരു ജോലിയും ചെയ്യില്ല. വെറുതെ ഇരുന്ന് ഭക്ഷണം കഴിച്ചും ഉറങ്ങിയും സമയം കളയും. എത്രയൊക്കെ ശ്രമിച്ചിട്ടും ജെസ്‌പെർ മാറിയില്ല. 
ഒടുവിലൊരു നാൾ ജനറൽ തീരുമാനിച്ചു, അവനെ മറ്റൊരു സ്ഥലത്തേക്ക് പോസ്റ്റ് മാനായി അയക്കാൻ. 6000 കത്തുകൾ ആണ് ടാർഗറ്റ്. 
Smeerensburg 
ഭൂഖണ്ഡങ്ങളിൽ നിന്നുമൊക്കെ മാറി, അങ്ങകലെ മഞ്ഞു മൂടിയ നാട്. അവിടെ ജെസ്‌പെറിനെ വരവേൽക്കാൻ ആരുമില്ലായിരുന്നു. 
അടുത്ത് കണ്ട ഒരു പോസ്റ്റിൽ തൂക്കിയ മണി അടിച്ച ഉടനെ രണ്ടു ദിശകളിൽ നിന്നും ഓടിക്കൂടിയ ആളുകൾ തമ്മിൽ തല്ലാൻ തുടങ്ങി. ഇത് കണ്ട ജെസ്‌പെറിനൊന്നും മനസിലായില്ല. നിഘൂഢമായ  കുറെ ആളുകളെയാണ് അയാൾ അവിടെ കണ്ടത്. മറ്റുള്ളവരെ ശല്യപ്പെടുത്തുക, ഉപദ്രവിക്കുക, തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടവർ.  
 പോസ്റ്റ് ഓഫീസിൽ എത്തിയ ജെസ്‌പെർ കാണുന്നത് കത്തുകൾ വയ്ക്കുന്ന റാക്കുകൾ ഒക്കെയും കോഴികളാണ്. വീടുകളുടെ  മുന്നിലുള്ള പോസ്റ്റ് ബോക്സുകളിൽ ഒന്നിലും കത്തില്ല. സ്കൂൾ എന്ന ബോർഡ് മാത്രമേ ഉള്ളൂ, പഠിക്കാൻ കുട്ടികളില്ല, ഇരിക്കാൻ ബെഞ്ചില്ല. വിചിത്രമായ നാട്ടിൽ ഒരെത്തും പിടിയുമില്ലാതെ ജെസ്‌പെർ നിന്നു. 

ഒടുവിൽ ജെസ്‌പെർ തീരുമാനിച്ചു. ആ നാടിനെ അടി മുടി മാറ്റാൻ. 
ആ ശ്രമങ്ങളുടെ പരിണാമമാണ് ഇന്ന് ക്രിസ്തുമസിന് കുട്ടികൾക്ക് സമ്മാന പൊതികളുമായി വരുന്ന സാന്ത ക്ലോസ് . 

ബാക്കി സിനിമ കണ്ടിട്ട് മനസിലാക്കിക്കോളൂ 


No comments:

Post a Comment