Friday, March 16, 2012

സ്നേഹം ഒരു നൊമ്പരം

എന്റെ ജീവിതത്തില്‍ നിന്നും നീ അകന്നു പോയപ്പോള്‍ മരണമെന്ന സത്യത്തിന്റെ വേദന ഞാന്‍ അറിഞ്ഞു. എന്റെ കവിള്തടങ്ങളിലൂടെ കണ്ണുനീർ  ഒഴുകിയെങ്കിലും മനസിലെ വേദന മാത്രം തളം കെട്ടിനിന്നു .നിന്നോടുള്ള എന്റെ സ്നേഹം ഒരിക്കലും തോരാത്ത മഴ പോലെ, ഏതു വെയിലത്തും വാടാത്ത പൂവ് പോലെ , എന്നെന്നും ഈ ലോകത്തില്‍ നിറഞ്ഞു നില്‍ക്കും. ഒരു സുന്ദര റോസാ പൂവ് പറിക്കാന്‍ ശ്രമിച്ചപ്പോള്‍ വിരലില്‍ മുള്ള് കൊണ്ട് മുറിഞ്ഞത് മറക്കും പോലെ , നീ എന്ന സ്നേഹ നൊമ്പരത്തെ ഞാന്‍ മറക്കാം. 

ഇളം കാറ്റില്‍ മുറ്റത്തും പറമ്പിലും വീഴുന്ന ഉണങ്ങിയ ഇലകള്‍ വൃത്തിയാക്കാം , അറിയാതെ കൈയില്‍ നിന്നും വീണുടയുന്ന മണ്പാത്രങ്ങളും കണ്ണാടി ചില്ലുകളും കൂട്ടിച്ചേര്‍ക്കാം എന്നാല്‍ മുറിവേറ്റ ഒരു ഹൃദയം തുന്നിചേര്‍ക്കാന്‍ എളുപ്പമല്ല. . . കഴിയില്ല ഒരിക്കലും .. നിന്നെ സ്നേഹിച്ച ഇന്നലകളെ ഞാന്‍ ഏറെ സ്നേഹിക്കുന്നു... നീ ഇല്ലാത്ത ഇന്നിനെയും നാളയെയും സ്നേഹിക്കാന്‍ എനിക്കാവില്ല .

മനസ്സില്‍ എവിടെയോ ഉറങ്ങി കിടക്കുന്ന വേദന ഒരു രാക്ഷസനെ പോലെ ഇടയ്ക്കിടെ എനിക്ക് നേരെ അട്ടഹാസം മുഴക്കുന്നു . മാളത്തിനുള്ളില്‍ ഒതുക്കി വയ്ക്കാൻ  ശ്രമിച്ച എന്റെ വേദനയെ തീപ്പന്തമെറിഞ്ഞാരോ പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നു . ആ പന്തത്തിന്റെ ഉത്ഭവം എനിക്കറിയില്ല, സൃഷ്ട്ടാവിനെയും . എങ്കിലും ആ ചൂടില്‍ ഞാന്‍ വെന്തുരുകുകയാണ് . വരുണ ദേവന് പോലും ശമിപ്പിക്കാന്‍ കഴിയാത്തത്രയും ചൂടിലാണ് അഗ്നി എന്നെ വലയം ചെയ്തിരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഒരാള്‍ എന്നെ മുഴുവനായി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഞാന്‍ സന്തോഷിച്ചേനെ പക്ഷെ.... അവരുടെ ശക്തി പരീക്ഷണത്തില്‍ ഞാനും എന്റെ ജീവിതവും ഒരു നിഴല്‍ പോലെ അവസാനിക്കുന്നു.. ആരും കാണാതെ.... ആരും തിരിച്ചറിയാതെ പോയ ജന്മം... അറിഞ്ഞ നീ പോലും അകല്‍ച്ചയുടെ കൊടുമുടിയില്‍ എത്തിക്കഴിഞ്ഞു.

No comments:

Post a Comment