Tuesday, December 11, 2012

ഇന്ത്യ - രാഷ്ട്രീയം - സമൂഹം

രാഷ്ട്രീയ പാര്‍ടികളുടെയും നേതാക്കന്മാരുടെയും അഭിനയമികവ്  കണ്ട്  മടുത്തിരിക്കുന്നു ജനം. ചെറുതും വലുതുമായ അഴിമതികള്‍ വല്ലപ്പോഴും മാത്രം പുറംലോകം അറിയുന്ന അവസ്ഥ മാറി , ഓരോ ദിവസവും പല തരത്തിലുള്ള അഴിമതികളുടെ ചുരുള്‍ അഴിക്കുകയാണ് മാധ്യമം. രണ്ടാം  സ്പെക്ടറും അഴിമതിയില്‍ തുടങ്ങി കോമണ്‍വെല്‍ത്ത് , കോള്‍ഗേറ്റ് എന്നിങ്ങനെ നീളുന്നു അഴിമതി ചങ്ങലയിലെ കണ്ണികള്‍ . ചെറിയ ചെറിയ കൈക്കൂലി കേസുകള്‍ പരിചിതമാണെങ്കിലും കോടികളുടെ അഴിമതി സുപരിചിതമല്ല . സാരമില്ല, കാലക്രമേണ  എല്ലാം പരിചിതമാകും.

ഇത്രയുമൊക്കെ സംഭവിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നേതാക്കന്മാരുടെയും മന്ത്രിമാരുടെയും ധൈര്യം സമ്മതിക്കണം. " Man is a social animal " എന്നല്ലേ Aristotle പറഞ്ഞത് അങ്ങനെ നോക്കിയാല്‍ ഏറ്റവും കുടുതല്‍ തൊലിക്കട്ടിയുള്ള കരയിലെ ജീവി ഇന്ത്യന്‍ രാഷ്ട്രീയ പ്രമുഖന്മാര്‍ എന്ന് പറയാം . മനുഷ്യനായാല്‍ അല്‍പ്പസ്വല്‍പ്പം നാണവും മണവും വേണമെന്ന ഉദ്ദേശത്തോടെയാണല്ലോ ദൈവം ഔവ്വയെ ശപിച്ചത് പക്ഷെ ആ ശാപത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ചിലര്‍ വന്നുപ്പെട്ട ഒരു സമൂഹമാണ്‌ ഇന്ത്യന്‍ രാഷ്ട്രീയം.

Plato, Aristotle മുതലായ മഹാന്മാര്‍ രാഷ്ട്രീയം എന്ന ആശയം അവതരിപ്പിച്ചത്  സമൂഹ നന്മക്കു വേണ്ടിയാണു. ഇന്ന് അങ്ങനെ അല്ലെ സ്വയം നന്നാകാനുള്ള മേഖലയാണ് രാഷ്ട്രീയം , അതിനുള്ള ചവിട്ടുപടികളും വഴികളുമാണ് മന്ത്രിസ്ഥാനവും അധികാരവും . കാലചക്രം മാറുന്നതനുസരിച്ച്  മാറ്റങ്ങള്‍ അനിവാര്യമാണ് എന്നാല്‍ ആ മാറ്റത്തില്‍ ജനങ്ങളെ മറന്ന് അവരുടെ ആവശ്യങ്ങള്‍ മറന്നു പ്രവര്‍ത്തിക്കാന്‍ ഒരു നേതാവും പറഞ്ഞിട്ടില്ല . അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സില്‍ പ്രതീക്ഷയുണ്ട്  നാളെ ഒരു നല്ല കാലം വരുമെന്ന്‍  പക്ഷെ ഓണം വന്നാലും ക്രിസ്തുമസ് വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നത് ഭൂരിഭാഗത്തിന്റെയും   കാര്യത്തില്‍ സത്യമാണ് . 

ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ മറ്റൊരു രാജ്യത്തെ പത്രം വിമര്‍ശിക്കണമെങ്കില്‍ അതില്‍എന്തെന്കിലം കാര്യം ഉണ്ടാവും എന്നത് തീര്‍ച്ച. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ആശങ്ക ജനകം എന്ന്‍ പുറം രാജ്യക്കാര്‍ക്ക് മനസിലായിട്ടും മനസിലാകേണ്ടാവര്‍ ഇത് വരെ മനസിലാക്കിയില്ല (ആവാതതത് പോലെ  അഭിനയിക്കുന്നതും  ആവാം ). ജനങളുടെ പണം ശമ്പളം വാങ്ങി അത് ചിലവാക്കാതെ വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്ക്‌ എങ്ങനെ മനസിലാകും ഒരു നേരം ആഹാരം വാങ്ങാന്‍ കഴിയാത്തവരുടെ പ്രയാസം. സബ്സിടിക്ക് കൊടുക്കുന്ന ഒരു രൂപ അരി വാങ്ങാന്‍ കഴിയാത്തവരാണ് ഇന്ത്യയില്‍ പകുതിയും അങ്ങനൊരു ജനതയോടാണ്  നിങ്ങള്‍ മുഴുവന്‍ തുക നല്‍കി വാങ്ങി ഞങ്ങള്‍ പണം തരാം എന്ന്‍ സര്‍കാര്‍ പറയുന്നത് . എഫ്  ഡി  ഐ 51 ശതമാനമാക്കാന്‍ നടത്തിയ വോട്ടെടുപ്പ് പരാമര്‍ശിക്കാതെ വയ്യ.ഇരു സഭകളിലും കഷ്ടിച്ച് രക്ഷപെട്ടു എന്ന് മാത്രമല്ല അതിനു ഒത്താശ ചെയ്തു കൊടുത്ത സ്വഭാവ നടന്മാരെ അഭിനന്ദിക്കണം .

മറു നാടുകളില്‍ നിന്ന് നന്മ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ല പക്ഷെ അതെല്ലാം അതെ പടി നടപ്പിലാക്കാന്‍ നമ്മുടെ രാജ്യത്തു കഴിയുമോ എന്ന്‍  ചിന്തിക്കാത്തതാണ്‌  പല പ്രശ്നങ്ങള്‍ക്കും കാരണം.ഒരു രാത്രി മിന്നി മറഞ്ഞാല്‍ ഇന്ത്യ ഒരിക്കലും അമേരിക്കയോ ചൈനയോ ആവില്ല . അത് വേണമെന്ന വാശിയാണ്  development എന്ന പേരില്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നത് . ഇന്ത്യയെ ഇന്ത്യ ആയി തന്നെ നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത് . നമ്മുടെ കഴിവുകളെ വളര്‍ത്തി എടുക്കുന്നതിനു പകരം അനുകരണമാണ് നടത്തുന്നത് . അത്തരം ശീലങ്ങളെ മാറ്റി  ഒരു നല്ല ഇന്ത്യന്‍ സമൂഹമാണ്‌ ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കേണ്ടത്.  




No comments:

Post a Comment