Thursday, December 20, 2012

Futback - Flashure



വെള്ള ബോര്‍ഡില്‍ നീല അക്ഷരത്തില്‍ Relations and functions എന്ന്  എഴുതിയിട്ടുണ്ട് . ഒരല്‍പ്പം zoom out ചെയ്താല്‍  കുറച്ച്  എന്തൊക്കൊയൊ  എഴുതിയും വരച്ചും ഇട്ടിരിക്കുന്നത്  കാണാം. മുഴുവന്‍ zoom out - ഒരു ക്ളാസ് റൂം . എല്ലാവരും ഒരേ നിറമുള്ള വസ്ത്രങ്ങള്‍ അല്ലാത്തതിനാല്‍ അതൊരു  സ്കൂള്‍ അല്ലെന്ന് ഉറപ്പാണ്‌ . 
എഴുതുന്നതിനിടയില്‍ ടീച്ചര്‍ ഒരു ചോദ്യം സുബിന്‍ : what is one-one function? വളരെ കഷ്ട്ടപ്പാടൊന്നും കൂടാതെ ഉത്തരം പറഞ്ഞൊപ്പിച്ചു . രണ്ടാമത്തെ ചോദ്യം ടീച്ചറിന്റെ നാവില്‍ നിന്നും വരും മുന്‍പേ ആരോ ആ മുറിയിലേക്ക് വരുന്നു എന്ന് മനസിലായി . ആരാണെന്നറിയാന്‍ വാതിലിനരികിലെക്ക് പോയി 
....
....
....

Stop the music
"എത്ര തവണ പറയണം തെറ്റിക്കാതെ ചെയ്യാന്‍ . ശൊ  ... ഇത്  ശരിയാ നടക്കാത് ... ഇന്ത പയ്യന്‍ പിന്നാടിയെ നിന്നാ പോതും , അന്ത പയ്യനെ മുന്നാടി വന്ന് നിന്ന് ആട ചൊല്ല് . 
ok silence please.. play the song"

"രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടി 
ചന്ദ്രോദയം പുഷ്പമാല നീട്ടി "



വരികള്‍ സത്യമായ പോലെ അവര്‍ കണ്ടു. അറിയാതെ അടുത്തു . പരസ്പരം ഒന്നും മിണ്ടിയില്ല . ഇടയ്ക്കിടെ ഒളിഞ്ഞും മറഞ്ഞുമുള്ള നോട്ടം മാത്രം . തൊട്ടടുതിരുന്ന്‍  മനസ്സുകള്‍ സംസാരിച്ചത് മറ്റുള്ളവര്‍ അറിഞ്ഞില്ല . മുല്ലപ്പൂ മൊട്ടിന്റെ മെത്തയില്‍ തൊടുന്ന പോലെ ആ കരസ്പര്‍ശം , ആരും കാണാതെ വിരിഞ്ഞ മിഴികള്‍ കൊണ്ടുള്ള നോട്ടം, മെയ്യോടു ചേര്‍ന്ന് നിന്നപ്പോള്‍ പാട്ടിനേക്കാള്‍ വേഗത്തിലുള്ള  അവളുടെ ഹൃദയമിടിപ്പ്‌  .. ഇഷ്ടമാണെന്ന വാക്കില്‍  തുടങ്ങിയ ബന്ധം , ആഴത്തിലും പരപ്പിലും സ്നേഹത്തിന്റെ നറുമണം പരന്നു , മുല്ലവള്ളികള്‍ പൂത്തുലഞ്ഞു 

പൈന്‍ മരങ്ങള്‍ മഞ്ഞു കൊണ്ട് മൂടി 
ചേട്ടനെ എതിര്‍ത്ത്  സംസാരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല . ശരത്ക്കാലത്ത് ഇലകള്‍ പൊഴിഞ്ഞു . മഞ്ഞു വീണ പാതകള്‍  യാത്ര ചെയ്യാനാവാതെ വിചാനമായി . ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല , മെസ്സേജുകള്‍ നോക്കില്ല , നടന്നു നീങ്ങിയ വഴികളില്‍ സംസാരിക്കാന്‍ ഒരവസരം കാത്തു നിന്നിട്ടും അവള്‍ നിന്നില്ല . ഒരു വാക്ക് പറയാതെ വഴിമാറി പോയി .

വേനല്‍ക്കാലം വരവറിയിച്ചു. മഞ്ഞുരുകി തുടങ്ങി , പൈന്‍ മരങ്ങളില്‍ ഇലകള്‍ കാണാം പക്ഷെ വാടിക്കരിഞ്ഞു. അവന്റെ വിവാഹം ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു . ഒന്നും പറയാൻ എനിക്ക് അവകാശമില്ല എന്ന് അറിയാവുന്നത് കൊണ്ട് ഒന്ന് ആശംസ പോലും പറഞ്ഞില്ല.
  
നിമിഷ നേരത്തേക്ക്  എല്ലാം നിലച്ചു. വാചാലമായി.

....
....
...
" മോനെ ട്യുഷന്  ചേര്‍ക്കാന്‍  വന്നതാ. ഇപ്പോള്‍ എട്ടിലാണ് "
"എത്ര മാര്‍ക്ക്‌ ഉണ്ടായിരുന്നു "
"80%"
വികാരം മനസ്സില്‍ നിറഞ്ഞു തുളുംബിയാല്‍ പറയാന്‍ സുഖം സായിപ്പിന്റെ ഭാഷയാണ് . മാതൃഭാഷ ചിലപ്പോള്‍ ക്യാമറ പോലെ വികാരം ഒപ്പിയെടുക്കും.
"ok class will be on monday,  wednesday and friday from 6pm to 8pm. Home works must be done on time. Excuses and recommendations from parents for not doing works will not be considered unless the situation is critical. If all conditions are ok he can join the class from next monday"
"Yes sure. How much is the fee?"
"Rs8000 for one year. No term fee. Full payment before the first class"
"Ok"


ടീച്ചര്‍ തിരിച്ച് ക്ളാസ്സിലേക്ക്  Relations and functions.

മുറിഞ്ഞു പോകുന്ന പലതും കൂട്ടി ചേര്‍ക്കാന്‍ പ്രയാസമാണ് - വ്യക്തി ബന്ധങ്ങള്‍ , മുറിഞ്ഞു പോയ വാക്കുകള്‍ , പറയാന്‍ മറന്ന വാചകങ്ങള്‍ , പ്രകടിപ്പിക്കാതെ പോയ സ്നേഹം , ഉള്ളിലൊതുക്കിയ ആഗ്രഹങ്ങള്‍ , മനസിലാക്കാതെ പോയ വാക്കുകളും മൌനവും മനസ്സും .


ജീവിതത്തിലും കണക്കിലും ഇതൊരു ശരിയാണ് .

No comments:

Post a Comment