Friday, December 21, 2012

സായാഹ്ന്നം

വൈകുന്നേരങ്ങളില്‍ നടക്കുന്നത് ഇന്നൊരു പതിവായി. ആ ശീലം ഒരുപാട് നല്ല ബന്ധങ്ങള്‍ എനിക്ക് സമ്മാനിച്ചു . പ്രായഭേധമന്യേ അപ്പുപ്പന്മാരും അമ്മുമ്മമാരും കൗമാരക്കാരും അച്ഛന്മാരും അമ്മമാരും അങ്ങനെ പലരും , വ്യതസ്ത മേഘലകളില്‍ ജോലി നോക്കുന്നവര്‍ . 
ട്രാക്ക് സൂട്ടും ഷൂസുമൊക്കെ ധരിച്ച് കഠിന വ്യായാമമുറകള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ , പ്രമേഹം പൊണണതതടി , കൊളസ്ട്രോള്‍ എന്നിവയ്ക്കെതിരെ യുദ്ധം നടത്തുന്നവര്‍ , സമയം കൊല്ലാന്‍ വന്നവര്‍ , ഇത്  പോലെ കാരണങ്ങള്‍ ഒന്നുമില്ലാതെ വെറുതെ വന്നിരിക്കുന്നവര്‍ , അങ്ങനെ ഒരുപാടുപേര്‍ . പലരും പല കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു - നടക്കുന്നു , ഓടുന്നു, ഇരിക്കുന്നു, കിടക്കുന്നു , ഉറങ്ങുന്നു , സംസാരിക്കുന്നു . ബോറടി മാറ്റാന്‍ ചിലര്‍ മൊബൈലില്‍ പാട്ട് കേള്‍ക്കുന്നു. പാടിനോടുള്ള അമിത സ്നേഹമാണോ അതോ മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ഒരു കുറുക്കുവഴി അല്ലെ അതെന്ന് പലപ്പോഴും തോന്നി പോകും.

വെയിലിന്റെ ആഖാതം നന്നേ കുറഞ്ഞു. മരച്ചില്ലകളില്‍ കൂടി അണ്ണാന്‍ കുഞ്ഞുങ്ങള്‍ ഓടി ചാടി നടക്കുന്നു. ഇടയ്ക്ക് ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന കപ്പലണ്ടി കഴിക്കാന്‍ താഴേക്ക് എത്തും. സാധനം വായില്‍ ആയാല്‍  പിന്നെ  നിക്കില്ല പെട്ടന്നു തിരിച്ച് ചിലകളില്‍ സ്ഥാനം പിടിക്കും . സൂര്യന്റെ വിടവാങ്ങല്‍ ഇളം തെന്നലായി ഒഴുകി നടന്നു. ഈ കാഴ്ച്ചകള്‍ക്കിടയിലും എന്നത്തേയും പോലെ ആ മനുഷ്യന്‍ പ്രത്യക്ഷനായ്  - ദൂരെ ഒരു കോണില്‍ വെള്ള ബെഞ്ചില്‍ വെള്ള ഷര്‍ട്ടും പാന്റ്സും ധരിച്ച് എന്തോ ആലോചിച്ചിരിക്കുന്ന ഒരാള്‍ . 


അയാള്‍ എനിക്കൊരു പുതിയ കാഴ്ച അല്ല പക്ഷെ യാതൊരു വികാരവുമില്ലാതെ അയാളുടെ പെരുമാറ്റം എനിക്കൊരു പതിവു കാഴ്ച ആയി. ഒരിക്കല്‍ പോലും നോക്കാനോ ചിരിക്കാനോ തോന്നാതിരിക്കാന്‍ മാത്രം എന്ത് ശത്രുതയാണ് ഞാനും അയാളും തമ്മില്‍ എന്നൊക്കെ ഓര്‍ത്തു. പക്ഷെ എന്നോട്  മാത്രമല്ല കാണാന്‍ തുടങ്ങിയ നാള്‍ മുതല്‍ ഇന്നു വരെ അയാള്‍ ആരോടെങ്കിലും മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. അയാള്‍ വരുന്നതും പോകുന്നതും ഞാന്‍ കണ്ടിട്ടില്ല, അയാളെ ഒന്ന് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു.

അടുത്ത ദിവസങ്ങളില്‍ അയാളിരിക്കുന്നതിന്റെ അടുത്ത് സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചു . ശ്രമം പരാജയപ്പെട്ടില്ല . അതൊരു പതിവായപ്പോള്‍ എനിക്ക് തോന്നി വെള്ള നിറത്തിനോട്‌ അയാള്‍ക്ക് യാതൊരു മടുപ്പുമില്ലെന്നു . ദിവസങ്ങള്‍ കടന്നു പോയി . അയാള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതായി എനിക്ക് തോന്നി. ചിലപ്പോള്‍ എന്റെ വെറും തോന്നലാവും . 

ആകാശം കാര്‍മേഘം കൊണ്ട് നിറഞ്ഞു.  സംഭവിച്ചാലും അയാളോട് സംസാരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചു . എന്നത്തേയും പോലെ യാതൊരു വികാരവുമില്ലാതെ ഒഴിഞ്ഞ ബെഞ്ചില്‍ അയാളിരുന്നു . ചാറ്റല്‍ മഴ .. കുട എടുത്ത് കാണുമോ എന്നറിയാന്‍ നോക്കി പക്ഷെ കണ്ടില്ല. മഴ ആയത് കൊണ്ട് എങ്ങോട്ടെങ്കിലും മാറി നില്‍ക്കുകയാവും എന്ന് കരുതി. അത് വെറും കരുതല്‍ മാത്രമായ്  . ആ മഴയില്‍ അവിടെല്ലാം ഞാനയാളെ തിരക്കി നടന്നു. കണ്ടില്ല. 


ഒരുപാട് സായാന്നങ്ങള്‍ ജീവിതത്തില്‍ കടന്നു പോയി. അയാളുടെ ഏകാന്തതയിലേക്ക് മറ്റൊരാള്‍ കടന്നു ചെല്ലുമെന്ന തോന്നല്‍ അയാളെ മറ്റെവിടെക്കോ കൊണ്ട് പോയി. പിന്നീടൊരിക്കലും ആ വെള്ള ഷര്‍ട്ടുകാരനെ ഞാന്‍ കണ്ടിട്ടില്ല. മറ്റെവിടെയെങ്കിലും ഒരു കോണില്‍ ഒരു ബെഞ്ച്‌ അയാള്‍ കണ്ടെത്തിയിടുണ്ടാവും . അയാളെ കാണുമെന്ന പ്രതീക്ഷയില്‍ പുതിയ പുതിയ വഴികള്‍ തിരഞ്ഞ് ഞാനും. 

No comments:

Post a Comment