Sunday, February 2, 2014

പ്രണയം ....


.... പേമാരിയായ് പെയ്തിറങ്ങവേ 
സുഖമുള്ള ഓർമ്മകളായ്‌ 
മനസ്സിന് കുളിരേകി , തഴുകി തലോടി 
വാരിപ്പുണർന്നൊരു നേരിയ ചുംബനമായ് 
നിശബ്ധതയുടെ ആഴങ്ങളിൽ വാചാലമായ് 
അന്ധകാരത്തിലൊരു മെഴുകുതിരി നാളമായ് 
ഓളങ്ങളായ് ഒഴുകി ഒഴുകി 
തിരമാലകളായ് മെല്ലെ പുല്കി 



തൂമഞ്ഞെടുത്തു പുതച്ച മലകൾക്കിടയിൽ 
തണുത്തുറഞ്ഞ മരപ്പാവയായ് 
പ്രണയത്തിൻ തീ ജ്വാലകളെന്നെ 
അലിയിച്ചലിയിച്ചൊരു തേനരുവിയായ് 
പാറിപ്പറക്കുന്ന വർണശലഭമായ് 
പ്രണയം ........
ഋതുഭേദങ്ങളിലൊളി ചിമ്മാത്ത നഗ്ന സത്യം 
പ്രണയം 

No comments:

Post a Comment