Friday, January 23, 2015

പേരില്ല ഓർക്കാൻ

ഇന്നലെ ചെയ്ത യാത്രയിൽ പോലും  ഉണ്ടായിരുന്നു ഒരു പുതുമ, എന്തോക്കൊയോ ചിന്തകളും കാഴ്ചകളും കാഴ്ചപ്പാടുകളും .
. തൃശ്ശൂരിൽ നിന്നും കയറിയ ജ്യോതിയും കുടുംബവും. ഒരു വാക്ക് പോലും മിണ്ടിയില്ല ഞങ്ങൾ. ഒന്നും ചോദിച്ചില്ല പറഞ്ഞില്ല. ചിരിയിൽ വളർന്നു എന്ന് വിശേഷിപ്പികനാണ് എനിക്കിഷ്ടം. അത് പോലെ കായംകുളം എത്തിയപ്പോൾ ചിരിയിൽ തന്നെ അത് അവസാനിക്കുകയും ചെയ്തു.
ഗുരുവായൂരിൽ കുഞ്ഞിന്റെ ചോറൂണിനു പോയി മടങ്ങുന്ന വഴിയായിരുന്നു അവരുടേത്. ഞാൻ പതിവു പോലെ  യാത്രയും. ജ്യോതിയുടെ ഭർത്താവിന്റെ ഫോണിൽ ആരോ വിളിച്ചതിന്റെ മറുപടി അദ്ദേഹം പറഞ്ഞതിൽ നിന്നുമാണ് വിവരം ഞാൻ അറിഞ്ഞത്.
കോഴിക്കോട് തിരുവനന്തപുരം ജന ശതാബ്ദിയിൽ അവർ കയറിയപ്പോൾ ഞാൻ ശ്രദ്ധിച്ചു. കാരണം മറ്റൊന്നുമല്ല , തൃശ്ശൂർ എത്തുന്ന വരെയും ഒഴിഞ്ഞു കിടന്നിരുന്ന ഇരിപ്പിടങ്ങൾ എല്ലാം തന്നെ അവിടുന്ന് കയറിയ യാത്രക്കാർ കൈവശപ്പെടുത്തി.ഞാൻ കരുതി അവരെല്ലാം ഒരു കുടുംബത്തിൽ നിന്നുമാണെന്ന് പക്ഷെ അല്ല എന്ന് ചുരുങ്ങിയ സമയം കൊണ്ട് മനസിലായി .
ജ്യോതിയെ ഞാൻ ഓർക്കാൻ കാരണം അവരുടെ കുഞ്ഞു വാവയാണ്. ആ തീവണ്ടിയിലെ ചൂട് സഹിക്ക വയ്യാതെ നിർത്താതെ കരഞ്ഞ ആ കുഞ്ഞ് .. ആ അമ്മയെയും അച്ഛനെയും മാത്രമല്ല ആ കോച്ചിൽ ഉണ്ടായിരുന്ന ഒട്ടു മിക്ക യാത്രക്കാരുടെയും ശ്രദ്ധ പിടിച്ചു പറ്റി . അച്ഛനും അമ്മയും ശ്രമിച്ചിട്ടൊന്നും ഒരു തരത്തിലും കുഞ്ഞ് നിർത്തിയില്ല . ഇടയ്ക്കിടെ രണ്ടു നിമിഷം നിർത്തിയ അവസരങ്ങളിൽ തീവണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോ അല്പ്പം ശമനം തോന്നിയിട്ടാവും കരച്ചിലിനു കുറവുണ്ടായി . ഒടുവിൽ നനഞ്ഞ തുണി വച്ച് ശരീരം തണുപ്പിക്കാൻ തുടങ്ങിയപ്പോഴാണ് കുഞ്ഞിനു സമാധാനം തോന്നിയത്.
നിരത്തി പിടിച്ചു വച്ചിരിക്കുന്ന പങ്കയിൽ നിന്നും വരുന്നത് ചുട്ടു പൊള്ളുന്ന കാറ്റാണ് , അതിൽ ആ കുഞ്ഞ് എന്നല്ല മുതിർന്നവർക്ക് പോലും ഇരിക്കാൻ ആവില്ല.പോരാത്തതിനു ചില ജനാലകൾ തുറക്കാൻ പോലും യാത്രക്കാർക്ക് കഴിയാറില്ല.പൊടിയും അഴുക്കും കയറി മരവിച്ച അവസ്ഥയാണ്‌. നമ്മുടെ റെയിൽവേ ടിക്കറ്റ്‌ നിരക്ക് വർദ്ധനവിൽ പരാതി ഇല്ല എന്നാൽ ആ വർധവും സഹിച് ,  നേരത്തെ ബുക്ക്‌ ചെയ്തും തത്കാൽ ചെയ്തും ഒക്കെ പോകുന്ന യാത്രക്കാർക്ക് വേണ്ട സൗകര്യം പോലും നല്കനാവാത്ത എന്ത് ജനാധിപത്യം. പണം വാങ്ങാൻ മാത്രം അറിഞ്ഞാൽ പോരാ , നിരക്ക് വർധനവ്‌ പ്രഖ്യാപിക്കുന്ന മന്ത്രി യാത്ര ചെയുന്നത് ഇതേ സൗകര്യത്തിലാണോ ? അവരുടെ മക്കളെ ഇങ്ങനെ ഉള്ള തീവണ്ടിയിൽ കയറ്റുമോ?ചെയ്യില്ല കാരണം കാക്കക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നല്ലേ പ്രമാണം.
ചരിത്രം ആവർത്തിച്ചു പഠിപ്പിക്കുന്ന, പഠിക്കുന്ന ഈ സമൂഹം എന്ത് കൊണ്ട് തുല്യ പങ്കാളിത്തം പുസ്തക താളുകളിൽ മറന്നു പോകുന്നു. സാധാരണ ജനങ്ങളിൽ നിന്നും നികുതി വാങ്ങാൻ , നികുതി ഉയർത്താൻ കാണിക്കുന്നതിന്റെ ഒരംശം മതിയല്ലോ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ. ഇങ്ങനെ ഒരു ജനാധിപത്യ വാഴ്ച്ചയെക്കാൾ നല്ലത് രാജകീയ ഭരണം തന്നെ. എന്താണ് നിലവിൽ രണ്ടും തമ്മിലുള്ള വ്യത്യാസം?
രാഷ്ട്രീയത്തിൽ മക്കൾ മാഹാത്മ്യം. രാജാവിന്റെ മകൻ തന്നെ അടുത്ത രാജാവ്.
കോഴകൾ വാങ്ങി കൂട്ടുന്നു, ഖജനാവ് രാജാവിനു സ്വന്തം
നികുതി കൂട്ടുന്നു, രാജാവും ചെയുന്നു അതെ കാര്യം
സത്യത്തിൽ ഇന്ഗ്ലിശുകാർ കൊണ്ട് വന്ന വികസനം മോടിപിടിപ്പിച്ചു എന്നല്ലാതെ സ്വന്തമായിട്ട് ജനങ്ങൾക്ക്‌ വേണ്ടി എന്ത് ചെയ്തു?
അവരവരുടെ രാഷ്ട്രീയ കുടുംബം രക്ഷപ്പെട്ടു എന്നല്ലാതെ ഏത് നിലവാരമാണ് മനുഷ്യൻ ഉയർത്തിയത് ?
....
............

അവരോടൊപ്പം പത്തു വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ചുറ്റുമുള്ള കാഴ്ച്ചകൾ കാണാൻ അവളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കൈപ്പത്തിയുടെ വലുപ്പത്തിലുള്ള ടാബിൽ കളിപ്പിക്കുന്നു. അതും പോരാത്തതിനു ആറു മാസം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ടാബ് കാണിച്ചു കൊടുക്കുന്നു. കുട്ടികളെ ലോകവും കാഴ്ചകളും കാണിക്കുന്നതിന് പകരം അവരുടെ ചിന്തകളെ കൈക്കുള്ളിൽ ഒതുക്കി വിടുന്നു.
ആ കുട്ടിയുടെ സമ പ്രായക്കാരിയായ മറ്റൊരു അന്യ സംസ്ഥാന പെണ്‍ കുട്ടി അവളുടെ അനുജനെയും എടുത്ത് അമ്മയുടെ തലയിണ കച്ചവടത്തിൽ കൂടെ നടക്കുന്നു. രണ്ടോ മൂന്നോ നിമിഷം ടാബിൽ നോക്കി നിന്നെങ്കിലും ആ കുരുന്നുകളെ ആകർഷിച്ചു പിടിച്ചു നിർത്താൻ മാത്രം ടാബിൽ ഒന്നുമില്ലായിരുന്നു. ആ സത്യം അംഗീകാരിച്ചോ അല്ലയോ എന്നറിയില്ല അവരുടെ വിശാലമായ ലോകം തേടി പോയി മറഞ്ഞു. നിമിഷ നേരം മാത്രം നീണ്ടു നില്ക്കുന്ന ടാബ് കായികത്തിൽ പത്തു വയസ്സുകാരിയും മുഴുകി.


ജ്യോതി എന്ന പേര് ഞാൻ ഓർക്കുന്നു പക്ഷെ അവർക്കെന്നെ ഓർക്കാൻ ഒരു പേര് പോലുമില്ല...

No comments:

Post a Comment