Wednesday, May 29, 2013

സ്നേഹം

ഈ കൊടും ചൂടിൽ നിന്നൊരാശ്വാസമായി
കാർമേഘങ്ങളെന്നാണണയുകെന്നോർത്ത്

തണലേതുമില്ലാതെ കുടി വെള്ളമില്ലാതെ
എങ്ങനെ ജീവിക്കുമീ മക്കൾ ഭൂമിയിൽ

അമ്മേ നിൻ മൂകത നിന്റെയീ മൗനം
വരിയുംക്കിടാങ്ങളെ നാഗത്തെപ്പോൽ

മക്കളിലേവരും നന്നല്ലെന്നറിഞ്ഞിട്ടുമൊന്നു- 
ച്ചോദിച്ചു കൊള്ളട്ടെയീ മകൾ

നിരപരാധികളില്ലേ അപരാധികൾക്കിടയി-
ലെന്നിട്ടുമെന്തെ നിസ്സംഗമാം മിഴികൾ

മഴക്കാത്തിരിപ്പൂയീ ഉമ്മറപ്പടിയിൽ
തുള്ളികൾ മണ്ണിൽപ്പതിയുന്നതും കാത്ത്

കാറ്റിനോടൊപ്പം ചുവടുവച്ചെത്തിയ
കാർമേഘങ്ങളാദിത്യനെ വാരിപ്പുണർന്നു

നാണത്താൽ കുമ്പിട്ടു വൃക്ഷലതാദികൾ
പറവകൾ ചേക്കേറി കൂടുകളിൽ

ഭൂമിയെ സ്പർശിച്ച നീർമണിത്തുള്ളികൾ
ഗന്ധമായാനന്ദം വായുവിൽ വിതറി.

മക്കൾ തൻ നേത്രംമ്പു അമ്മയെനോവിക്കു-
മത്രമേൽ സ്നേഹിപ്പൂ ഹൃത്തിനുള്ളിൽ .

No comments:

Post a Comment