Sunday, March 31, 2013

കണ്ണൂർ

----കണ്ണൂർ ജില്ല വിഭജിച്ചാണ് കാസർകോഡ് പിറന്നത്

----മിലിട്ടറി കൻടോണ്‍മെൻറ് ഉള്ള ജില്ല

----പുതുച്ചേരിയുടെ ഭാഗമായ മാഹി കണ്ണൂർ ജില്ലയിലാണ് .

----കാനന്നൂർ എന്നാണ് പഴയ ഇംഗ്ലീഷ് പേര്

----കശുവണ്ടി ഏറ്റവും കൂടുതൽ ഉൽപ്പാധിപ്പിക്കുന്ന ജില്ല

----ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല

----സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ജില്ല

----കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല

----ഇന്ത്യൻ നേവിയുടെ ഭാഗമായ ഏഴിമല നാവിക അക്കാദെമി ഈ ജില്ലയിലാണ്

----നാടൻ കലകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആരംഭിച്ച ഫോക്ക് ലോർ ഇവിടെയാണ്

----ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്

----കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസവുമായി ഏറെ ബന്ധമുള്ള സ്ഥലമാണ്‌ തലശ്ശേരി .ഇന്ത്യയിൽ ആദ്യമായി കേക്ക് പിറന്ന ഈ നാടാണ്‌ കേരളത്തിൽ ബേക്കറി വ്യവസായത്തിന് തുടക്കമിട്ടത് . കേരളത്തിൽ ക്രിക്കറ്റിനെയും സർക്കസ്സിനെയും വളർത്തിയതും തലശ്ശേരി തന്നെ . തലശ്ശേരി സ്ഥിതി ചെയുന്നതും കണ്ണൂരിൽ

----കേരളത്തിലെ ഏക മുസ്ലിം കുടുംബമായ അറയ്ക്കൽ രാജകുടുംബത്തിന്റെ ആസ്ഥാനം കണ്ണൂരാണ്

----1930 -ൽ ഉപ്പു സത്യാഗ്രഹം നടന്ന പയ്യന്നൂർ ഇവിടെയാണ്

No comments:

Post a Comment