Sunday, February 17, 2013

മരണമണി മുഴങ്ങിയ രാത്രി

എന്തിനോ വേണ്ടിയുള്ള സംഭാഷണങ്ങള്‍
അര്‍ദ്ധമില്ലാത്ത വാക്കുകളും പ്രകടനങ്ങളും
ജീവിതാവസാന നാളില്‍
നാമ്പിട്ട ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഉറക്കമില്ലാത്ത രാത്രികള്‍ , സഞ്ചരിച്ച പാതയോരങ്ങള്‍,
നടന്നു തീര്‍ത്ത നിമിഷങ്ങ-
ളോരോന്നും മനസ്സിലൂടെ ഒഴുകി നടന്നു.


ചലനമറ്റ എന്റെ ശരീരത്തില്‍
വെള്ള പുതപ്പിച്ച് , പുഷപ്ങ്ങളും
നിലവിളക്കും കൊളുത്തിയെന്നെ ആരാധിക്കും.
കൂട്ടികെട്ടിയ കാല്‍വിരലുകള്‍
വീണ്ടുമൊരു നിശ്വാസത്തിന-
വസരമേകാതെ ശ്വാസനാളം
മഞ്ഞില്‍ മറഞ്ഞു.


യുദ്ധ ഭൂമിയിലേറ്റുമുട്ടി വീണ്ടു-
മൊരു പരാജയമേറ്റ് വാങ്ങാനാവില്ല
പറയാന്‍ മറന്ന വാക്കുകള്‍
പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ സ്നേഹാദരങ്ങള്‍
പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍
എല്ലാം ബാക്കിയാക്കി
ധീരയോദ്ധാവിനെ പോലെ
മരണമണി മുഴങ്ങിയ
ദിശയിലേക്കു ഞാന്‍ പോകുന്നു.



കണ്ണുനീരിന്‍ ഗംഗയില്‍
ഒഴുക്കുകെന്‍ ചിതാഭസ്മം

No comments:

Post a Comment